മാനന്തവാടി: ഓണത്തോടനുബന്ധിച്ച് കല്പറ്റ ടൗണിലും പരിസരത്തും ഉണ്ടാകുന്ന വാഹനത്തിരക്കും , പൊതു തിരക്കും പരിഗണിച്ച് റോഡ് ഉപയോക്താക്കളും താഴെ പറയുന്നകാര്യങ്ങള്‍ പാലിക്കണമെന്ന് ആര്.റ്റി.ഒ. അഭ്യര്ത്ഥിച്ചുകല്പറ്റ നഗരപരിധിയില്‍ നടപ്പാക്കുന്ന ഗതാഗത നിയന്ത്രണങ്ങള്‍ക്ക് എല്ലാവരുടെയും സുരക്ഷയെ കരുതിയും ‘ഓണം ഉത്സവം’ സന്തോഷ പൂര്‍ണ്ണമാക്കുന്നതിനും അത്യാഹിതങ്ങള്‍ ഒഴിവാക്കുന്നതിനായി എല്ലാ റോഡ് ഉപയോക്താക്കളും താഴെ പറയുന്നകാര്യങ്ങള്‍ പാലിക്കണം.കാല് നട യാത്രക്കാര്‍ നടപ്പാത ഉപയോഗിക്കുക, റോഡ് മുറിച്ച് കടക്കുമ്പോള്‍ സീബ്രാക്രോസിംഗ് ഉപയോഗിക്കുക, കുട്ടികളെയും വൃദ്ധരെയും റോഡ് മുറിച്ച് കടക്കാന്‍ മറ്റ് യാത്രക്കാര്‍ സഹായിക്കുക, ഇരുചക്ര വാഹനങ്ങള്‍ സുരക്ഷ സംവിധാനങ്ങള്‍,ഹെല്‍മറ്റ്,സാരിഗാഡ്,കണ്ണാടി എന്നിവ ഉപയോഗിക്കുക, ഇരുചക്ര വാഹനങ്ങളിലെ സ്ത്രികള്‍ വസ്ത്രങ്ങള്‍ ശരിയായ വിധം സുരക്ഷിതമായി വെക്കുക, ഇരുചക്ര വാഹനങ്ങളില്‍ രണ്ടാളില് കൂടുതല്‍ (കുടുംബം ഒന്നാകെ) യാത്ര ചെയ്യുന്നത് ഒഴിവാക്കുക, കഴിയുന്നതും നഗരത്തില്‍ പ്രവേശിക്കുമ്പോള്‍ സ്വന്തം വാഹനങ്ങള്‍ ഒഴിവാക്കി പൊതുഗതാഗത സംവിധാനം ഉപയോഗിക്കുക, മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് കൊണ്ട് വാഹനം ഓടിക്കാതിരിക്കുക, സീറ്റ് ബല്‍റ്റ് ധരിച്ച് മാത്രം വാഹനം ഓടിക്കുക, ഗതാഗത തടസമോ മറ്റ് റോഡ് ഉപയോക്താക്കള്‍ക്ക് തടസമോ ഉണ്ടാകുന്ന രീതിയില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാതിരിക്കുക, നഗരപരിധിയില്‍ പര്‍ക്കിംഗ് ഒഴിവാക്കുക, പോലിസ് ആര്.റ്റി.ഒ. ഉദ്യോഗസ്ഥര്‍ , ഹോം ഗാര്‍ഡുമാര്‍, റോഡ് സേഫ്റ്റി ക്ലബ്ബ് വോളന്റിയര്‍മാര്‍ ഇവരുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കുകയും സഹകരിക്കുകയും ചെയ്യുക, ഈ വര്‍ഷത്തെ ഓണം ആഘോഷപൂര്ണ്ണമാക്കുവാന് എല്ലാവരും ഒന്നായി സുരക്ഷിതമായി റോഡ് ഉപയോഗിക്കുക എന്നിവയാണ് ഈ പരിപാടിയുടെ ലക്ഷ്യം. എം.വി.ഐ മാരായ സി.സി.കുട്ടപ്പന്, യൂസഫ്, എ.എം.വി.ഐ. മാരായ ബേബി, അജയ് കുമാര്‍, രാകേഷ്, പ്രൈവറ്റ് ബസ് ഓണേഴ്സ് അസോസിയേഷന് പ്രതിനിധികള്‍ എന്നിവരും പങ്കെടുത്തു. ഒരു മാസത്തോളം നിരത്തുകളില്‍ 24 മണിക്കൂറും പരിശോധന ഉണ്ടായിരിക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക: