ന്യൂദല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിംഗ് വിവാഹിതനാകുന്നു. ബോളിവുഡ് താരം ഗീതാ ബസ്രയെയാണ് ടര്‍ബനേറ്റര്‍ വിവാഹം കഴിക്കുന്നത്. ദീര്‍ഘകാലമായി പ്രണയത്തിലായിരുന്ന ഇവരുടെ വിവാഹം ഒക്ടോബര്‍ 29ന് നടക്കുമെന്നാണ് സൂചന. എന്നാല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യയില്‍ നടക്കുന്ന പരമ്പരയില്‍ ഹര്‍ഭജനെ ഉള്‍പ്പെടുത്തിയാല്‍ വിവാഹ തീയതിയില്‍ മാറ്റം വരും.
മോഡലും നടിയുമായ ഗീതാ ബസ്രയുമായി ഹര്‍ഭജന്‍ വര്‍ഷങ്ങളായി പ്രണയത്തിലായിരുന്നെങ്കിലും ഇരുവരും ബന്ധം തുറന്ന് സമ്മതിച്ചിരുന്നില്ല. എന്നാല്‍, ഹര്‍ഭജനുമായി അടുത്തബന്ധം പുലര്‍ത്തുന്നവരും ബന്ധുക്കളും വിവാഹ വാര്‍ത്ത ശരിവെച്ചിട്ടുണ്ട്. ഇപ്പോള്‍ ശ്രീലങ്കയിലുള്ള ഹര്‍ഭജന്‍ മടങ്ങിയെത്തിയാല്‍ വിവാഹ ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
















