കല്‍പ്പറ്റ :‘അവര്‍ റെസ്പോണ്സിബിലിറ്റി റ്റു ചില്‍ഡ്രന്‍’ പദ്ധതി മീനങ്ങാടിയിലെ ജവഹര്‍ ബാലവികാസ് ഭവനില്‍ നാളെ ഉച്ചയ്ക്ക് രണ്ടിന് സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ.എം.കെ.മുനീര്‍ ഉദ്ഘാടനം ചെയ്യും.
ജവഹര്‍ ബാലവികാസ് ഭവനില്‍ ആരംഭിക്കുന്ന ജില്ലാ ശിശു സംരക്ഷണ യൂണിറ്റും അവര്‍ റെസ്പോണ്സിബിലിറ്റി റ്റു ചില്‍ഡ്രന്‍ ഓഫീസും അദ്ദേഹം ഉദ്ഘാടനം ചെയ്യും. ശിശുസൗഹൃദ ഡോര്‍മിറ്ററി പട്ടികവര്ഗ്ഗയുവജനക്ഷേമ വകുപ്പ് മന്ത്രി പി.കെ.ജയലക്ഷ്മി ഉദ്ഘാടനം ചെയ്യും. ലീഗല്‍ ഗാര്‍ഡിയന്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റിന്റെ ജില്ലാതല വിതരണം എം.ഐ.ഷാനവാസ് എംപി യും താലൂക്ക്തല വിതരണം എം.വി.ശ്രേയാംസ് കുമാര്‍ എംഎല്‍എയും ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എന്‍.കെ.റഷീദും നിര്‍വ്വഹിക്കും.
ഐ.സി.ബാലകൃഷ്ണന് എംഎല്‍എ അധ്യക്ഷനാവും. സബ് കളക്ടര്‍ ശീറാം സാംബശിവറാവു റിപ്പോര്‍ട്ട് അവതരിപ്പിക്കും. സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷനംഗം ഗ്ലോറിജോര്ജ്ജ്, ജില്ലാ കളക്ടര്‍ കേശവേന്ദ്ര കുമാര്‍, ജില്ലാപോലീസ് മേധാവി അജിതാബീഗം തുടങ്ങിയവരും രാഷ്ട്രീയപാര്‍ട്ടി പ്രധിനിധികളും ജില്ലാതലഉദ്യോഗസ്ഥരും പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: