കല്പറ്റ: സുഭിക്ഷം പരിപാടിയുടെ ഭാഗമായി ഐ.റ്റി.ഡി.പി. വയനാട് പട്ടിക വര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് ഓണകിറ്റ് വിതരണം ചെയ്തു. ഓണം കിറ്റിന്റെ വിതരണോദഘാടനം നഗരസഭ ചെയര്‍മ്മാന്‍ പി.പി. ആലി നിര്‍വ്വഹിച്ചു. വി.പി. ശോശാമ്മ അധ്യക്ഷത വഹിച്ചു. ഉമൈബ മൊയ്തീന് കുട്ടി(ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന്), സി. ഇസ്മയില്‍(ഐ.റ്റി.ഡി.പി. വയനാട്) ,ടി.കെ. മനോജ് (ടി.ഇ.ഒ. കല്പറ്റ) എന്നിവര്‍ സംസാരിച്ചു.കല്പറ്റ ടി.ഇ.ഒ.യുടെ കീഴില്‍ വരുന്ന 170 കോളനിയിലെ 1925 കുടുംബഗങ്ങള്ക്കാണ് ഓണം കിറ്റ് വിതരണം ചെയ്യുന്നത്. ജയ അരി 15 കിലോ, ചെറുപയര്‍ അര കിലോ, മുളക് പൊടി 200 ഗ്രാം, ശര്‍ക്കര അര കിലോ, വെളിച്ചെണ്ണ അര ലിറ്റര്‍, പഞ്ചസാര അര കിലോ, ഉപ്പ് പൊടി അര കിലോ, പരിപ്പ് 250 ഗ്രാം, ചായപ്പൊടി 200 ഗ്രാം എന്നിവയാണ് ഓണ കിറ്റില്‍ വിതരണം ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: