കൊളംബോ: സാറ ഓവലിലെ പോരാട്ടത്തിന് ചൂടേറി. രണ്ടു ദിവസം പിന്നിടുമ്പോള്‍ ഏതു പക്ഷത്തേക്കും ചാഞ്ചാടാം മത്സരഗതി. ഇന്ത്യയുടെ ഒന്നാമിന്നിങ്‌സ് 393ലൊതുക്കിയ ലങ്ക, രണ്ടാം ദിവസം കളി നിര്‍ത്തുമ്പോള്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 140 റണ്‍സില്‍. ഏഴു വിക്കറ്റ് കൈയിലിരിക്കെ ഇന്ത്യന്‍ സ്‌കോര്‍ മറികടക്കാന്‍ 253 റണ്‍സ് വേണം ലങ്കയ്‌ക്ക്. ലാഹിരു തിരിമന്നെയും (28), നായകന്‍ ഏയ്ഞ്ചലോ മാത്യൂസും (19) ക്രീസില്‍.
അവസാന ടെസ്റ്റിനിറങ്ങിയ കുമാര്‍ സംഗക്കാരയ്‌ക്ക് അധിക നേരം ക്രീസില്‍ ചെലവിടാനായില്ല. 35 റണ്‍സെടുത്ത സംഗക്കാര അശ്വിന്റെ പന്തില്‍ അജിങ്ക്യ രഹാനെയ്‌ക്ക് ക്യാച്ച് നല്‍കി മടങ്ങി. ബാറ്റ് ചെയ്യാന്‍ മൈതാനത്തേക്കിറങ്ങുമ്പോള്‍ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയാണ് സംഗയെ ഇന്ത്യന്‍ താരങ്ങള്‍ സ്വീകരിച്ചത്. പുറത്തായി മടങ്ങുമ്പോഴും ഇന്ത്യന്‍ താരങ്ങളും ഗ്യാലറിയുമെല്ലാം കൈയടിച്ച് താരത്തെ ആദരിച്ചു. പവലിയനില്‍ മുന്‍ നായകന്‍ മഹേല ജയവര്‍ധനെയും സന്നിഹിതനായിരുന്നു.
ആറിന് 319 എന്ന നിലയില്‍ ബാറ്റിങ് തുടര്‍ന്ന ഇന്ത്യയെ ഇന്നലെ താങ്ങിനിര്‍ത്തിയത് വൃദ്ധിമാന്‍ സാഹ. 56 റണ്‍സെടുത്ത സാഹയ്‌ക്ക് അമിത് മിശ്ര (24) പിന്തുണ നല്‍കിയപ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ നാനൂറിനോടടുത്തു. എട്ടാം വിക്കറ്റില്‍ 46 റണ്‍സെടുത്തു ഇവര്‍. ഇരുവരും മടങ്ങിയതോടെ ഇന്നിങ്‌സിനും സമാപനം. നാലു വിക്കറ്റെടുത്ത രംഗന ഹെറാത്താണ് ഇത്തവണയും ഇന്ത്യയെ പിടിച്ചു നിര്‍ത്തിയത്. ധമ്മിക പ്രസാദ്, മാത്യൂസ്, ദുശ്മന്ത ചമീര എന്നിവര്‍ക്ക് രണ്ടു വീതം വിക്കറ്റ്.
മറുപടി തുടങ്ങിയ ലങ്കയ്‌ക്ക് രണ്ടാം ഓവറിലെ ആദ്യ പന്തില്‍ തിരിച്ചടി. ഓപ്പണര്‍ കരുണരത്‌നെയെ ഉമേഷ് യാദവ് വിക്കറ്റിനു മുന്നില്‍ കുടുക്കി. ഓപ്പണര്‍ കൗശല്‍ സില്‍വയുടെ (51) പോരാട്ടം ആതിഥേയരെ താങ്ങിനിര്‍ത്തി. സാറ ഓവലില്‍ തുടരെ രണ്ടാം മത്സരത്തിലും സില്‍വ അര്‍ധശതകം തികച്ചു. പിരിയാത്ത നാലാം വിക്കറ്റില്‍ മാത്യൂസും തിരിമന്നെയും 26 റണ്‍സ് ചേര്‍ത്തിട്ടുണ്ട്. യാദവ്, അശ്വിന്‍, മിശ്ര എന്നിവര്‍ വിക്കറ്റ് പങ്കിട്ടു. ഇന്നത്തെ ആദ്യ സെഷന്‍ മത്സരഗതി നിര്‍ണയിക്കും.
സ്‌കോര്‍ബോര്‍ഡ്
ഇന്ത്യ ഒന്നാമിന്നിങ്‌സ്
എം. വിജയ് എല്‍ബിഡബ്ല്യു ബി പ്രസാദ് 0, കെ.എല്‍. രാഹുല്‍ സി ചണ്ഡിമല്‍ ബി ചമീര 108, അജിങ്ക്യ രഹാനെ സി കരുണരത്‌നെ ബി പ്രസാദ് 4, വിരാട് കോഹ്‌ലി സി മാത്യൂസ് ബി ഹെറാത്ത് 78, രോഹിത് ശര്‍മ എല്‍ബിഡബ്ല്യു ബി മാത്യൂസ് 79, സ്റ്റുവര്‍ട്ട് ബിന്നി സി ചമീര ബി ഹെറാത്ത് 10, വൃദ്ധിമാന്‍ സാഹ എല്‍ബിഡബ്ല്യു ബി ഹെറാത്ത് 56, ആര്‍. അശ്വിന്‍ സി സില്‍വ ബി മാത്യൂസ് 2, അമിത് മിശ്ര സി ചണ്ഡിമല്‍ ബി ചമീര 24, ഇഷാന്ത് ശര്‍മ എല്‍ബിഡബ്ല്യു ബി ഹെറാത്ത് 2, ഉമേഷ് യാദവ് നോട്ടൗട്ട് 2, എക്‌സ്ട്രാസ് 28, ആകെ 114 ഓവറില്‍ 393ന് പുറത്ത്.
വിക്കറ്റ് വീഴ്ച: 1-4, 2-12, 3-176, 4-231, 5-267, 6-319, 7-321, 8-367, 9-386, 10-393.
ബൗളിങ്: ധമ്മിക പ്രസാദ് 24-7-84-2, ഏയ്ഞ്ചലോ മാത്യൂസ് 15-7-24-2, ദുശ്മന്ത ചമീര 20-2-72-2, രംഗന ഹെറാത്ത് 25-3-81-4, താരിന്ദു കൗശല്‍ 30-2-111-0.
ശ്രീലങ്ക ഒന്നാമിന്നിങ്‌സ്
ദിമുത് കരുണരത്‌നെ എല്‍ബിഡബ്ല്യു ബി ഉമേഷ് 1, കൗശല്‍ സില്‍വ സി അശ്വിന്‍ ബി അമിത് 51, കുമാര്‍ സംഗക്കാര സി അജിങ്ക്യ ബി അശ്വിന്‍ 32, ലാഹിരു തിരിമന്നെ നോട്ടൗട്ട് 28, ഏയ്ഞ്ചലോ മാത്യൂസ് നോട്ടൗട്ട് 19, എക്‌സ്ട്രാസ് 9, ആകെ 53 ഓവറില്‍ മൂന്നു വിക്കറ്റിന് 140.
വിക്കറ്റ് വീഴ്ച: 1-1, 2-75, 3-114
ബൗളിങ്: ഇഷാന്ത് ശര്‍മ 10-2-31-0, ഉമേഷ് യാദവ് 11-5-34-1, സ്റ്റുവര്‍ട്ട് ബിന്നി 11-3-24-0, ആര്‍. അശ്വിന്‍ 14-2-37-1, അമിത് മിശ്ര 7-1-9-1
















