മാനന്തവാടി : അത്തം മുതല്‍ ചതയം വരെ സമ്പൂര്‍ണ്ണ മദ്യനിരോധനം ആവശ്യപ്പെട്ട് യുവമോര്‍ച്ച മാനന്തവാടി ബീവറേജസ് കോര്പ്പറേഷന് മദ്യവില്‍പ്പനശാല ഉപരോധിച്ചു. രാവിലെ ഒന്‍പത് മണിക്ക് തുടങ്ങിയ ഉപരോധം 11 മണിയോടെ പോലീസ് അറസ്റ്റ് ചെയ്തുനീക്കിയതിനെതുടര്ന്നാണ് അവസാനിച്ചത്. സമരം ജില്ലാപര്സിഡണ്ട് അഖില്‍പ്രേം സി ഉദ്ഘാടനം ചെയ്തു. അഴിമതിയുടെ പാപകറ പുരണ്ട ഭരണമാണ് കേരളത്തില്‍ നടക്കുന്നതെന്ന് അഖില്‍ കുറ്റപ്പെടുത്തി. മണ്ഡലം പ്രസിഡണ്ട് ജിതിന്‍ഭാനു അദ്ധ്യക്ഷത വഹിച്ചു. കണ്ണന് കണിയാരം, ശ്യാംകുമാര്‍ ഒഴക്കോടി, കെ.എസ്.ശ്രീജിത്ത്, പ്രവീണ്‍കുമാര്‍.എം., കെ.സനല്‍കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. അരുണ്‍പ്രസാദ്, നിഥിന് പി രവീന്ദ്രന് തുടങ്ങിയവര്‍ സമരത്തിന് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: