കല്‍പ്പറ്റ : ജൂണ്‍ 27 നാണ് അ മ്മു മുത്തങ്ങ ആനപന്തിയിലെത്തിയത്. കണ്ണൂര്‍ ജില്ലയി ലെ തളിപറമ്പ് ഫോറസ്റ്റ് റെയ് ഞ്ച്പരിധിയിലെ കാഞ്ഞിരക്കൊല്ലി നദിക്കരയില്നിന്നാ ണ് അമ്മു മുത്തങ്ങയിലെത്തിയത്. പ്രസവിച്ച അമ്മ ഏ തോ കാരണത്താല്‍ ഉപേക്ഷി ച്ച ആനകുട്ടിയാണ് അമ്മു. മുത്തങ്ങയിലെ വനപാലകരാ ണ് അമ്മു എന്ന പേര് നല്കി പരിപാലിച്ചുവരുന്നത്. പാലും ലാക്റ്റോജനും അടക്കമുള്ള സമീകൃത ആഹാരമാണ് അമ്മുവിന് നല്കിവരുന്നതെന്ന് മുത്തങ്ങ ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍ എസ്.ഹീരലാല് ജന്മഭൂമിയോട് പറഞ്ഞു. അമ്മുവിനെ താലോലിക്കുന്നതിനും പ രിപാലിക്കുന്നതിനുമായി പരിശീലനംലഭിച്ച വാച്ചര്‍മാരുടെ ഒരു നീണ്ടനിര തന്നെയുണ്ട്. പുലര്വേളവരെ കാട്ടാനകളുടെ ചിഹ്നംവിളി കേട്ട കാഞ്ഞിരക്കൊല്ലിയില്‍ പ്രഭാതത്തിലാണ് ഗ്രാമീണര്‍ കാട്ടാനകുട്ടിയെ കണ്ടെത്തിയത്. ഫോറസ്റ്റ് വെറ്ററിനറി ഓഫീസറായ വി.ഐ.ജിജിമോനാണ് അമ്മുവിന് വേണ്ട സംരക്ഷണം നല്കിവന്നത്.
അമ്മുവിനെ കൂടാതെ നാ ല്മാസത്തോളം പ്രായമുള്ള ഒ രു ആണ് ആനകുട്ടിയും മു ത്തങ്ങ ആനപന്തിയിലുണ്ട്. കൊച്ചുകുഞ്ഞുങ്ങളെ പരിപാലിക്കുന്നതുപോലെയാണ് ഇവനെയും മുത്തങ്ങയില്‍ പരിപാലിച്ചുവരുന്നത്. പതിനെട്ടോളം ആനകുട്ടികളെ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ മുത്തങ്ങയില്‍ എത്തിച്ചിട്ടുണ്ട്. എന്നാല്‍ മൂന്നെണ്ണംമാത്രമാണ് അതിജീവിച്ചത്. അമ്മുവും ആ ണ്ആനകുട്ടിയും മുത്തങ്ങ ആനപന്തിയില്‍ പരിചാരകരോട് ഇടപഴകി നല്ലനിലയില്‍ വളര്‍ന്നുവരുന്നതായി വനംവകുപ്പ്വൃത്തങ്ങള് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: