Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അശോകവനികയിലെ സീത

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 21, 2015, 09:10 pm IST
inSamskriti

ലങ്കയില്‍ അശോകവനികയിലുള്ള ശിംശപവൃക്ഷത്തിന്റെ പടര്‍ന്നുപന്തലിച്ച ശാഖകളുടെ തണലില്‍ സീതയ്‌ക്ക് സൗകര്യപ്രദമായ വാസസ്ഥാനം നല്‍കപ്പെട്ടു. അവളുടെ തന്നോടുള്ള മനോഭാവത്തില്‍ മാറ്റങ്ങള്‍ വല്ലതും വരുന്നുണ്ടോ എന്നു നേരിട്ടറിയുന്നതിനായി എല്ലാ

ദിവസവും പ്രഭാതത്തില്‍ കൊട്ടാരത്തില്‍ നിന്നും അശോകവനികവരെ രാവണന്‍ ഒരു സഞ്ചാരം നടത്താറുണ്ടായിരുന്നു.

താരയും, സുഗ്രീവനും ഹനുമാനും പലതവണ അപേക്ഷിച്ചിട്ടും നിര്‍ബന്ധിച്ചിട്ടും രാമന്‍ കിഷ്‌കിന്ധയില്‍ പ്രവേശിച്ചില്ല. പിതൃനിര്‍ദ്ദേശം പതിന്നാലുവര്‍ഷത്തെ വനവാസമാണെന്നും നഗരവാസം ആ നിര്‍ദ്ദേശത്തിന്റെ ലംഘനമായിരിക്കുമെന്നും അദ്ദേഹം അവരോടു പറഞ്ഞു.

കാര്യങ്ങള്‍ ഇത്രത്തോളമായപ്പോഴേക്കും മഴക്കാലമായ ചിങ്ങമാസം ആരംഭമായി. ദേശസഞ്ചാരം, യുദ്ധം, വ്യവസായം മുതലായവയ്‌ക്ക് ഈ കാലം അനുകൂലമല്ലെന്നും ഈ നാലുമാസം കഴിഞ്ഞ് വൃശ്ചികമാസത്തില്‍ സീതാന്വേഷണമാരംഭിക്കാമെന്നും രാമന്‍ പറഞ്ഞു. തുംഗാഭദ്രാ നദീതീരത്ത് പ്രസ്രവണഗിരിയില്‍ സൗകര്യമായ സ്ഥാനത്തുള്ള ഒരു ഗുഹ വാസസ്ഥാനമായി തിരഞ്ഞെടുത്തു.

കിഷ്‌കിന്ധാവാസം നിരസിച്ച് പ്രസ്രവണഗിരിയിലേക്ക് പോകുന്നതിന്നു മുമ്പായി രാമന്‍ തന്നെ കാണാന്‍വനും കിഷ്‌കിന്ധയിലേക്ക് ക്ഷണിച്ചുകൂട്ടികൊണ്ടുപോകുന്നതിന്നും വന്ന താര, സുഗ്രീവന്‍, അംഗദന്‍ എന്നിവര്‍ക്ക് ഉപദേശങ്ങള്‍ നല്‍കി. അദ്ദേഹം താരയോടായി പറഞ്ഞു.

പ്രിയ സഹോദരി ഭവതി വിധവയാണെങ്കിലും -ഭര്‍തൃവിയോഗംമൂലം ദുഃഖിക്കേണ്ടവളായിത്തീര്‍ന്നെങ്കിലും- ആശ്വാസപൂര്‍വം സമാധാനമായി ഭാവിജീവിതം നയിക്കാന്‍ ശ്രമിക്കുക. ഭവതിയുടെ പ്രിയതമന്‍ പരമാത്മാവില്‍ വിലയം പ്രാപിച്ചു. അദ്ദേഹത്തിന് ഇനി ജീവിതക്ലേശമോ പുനരാവര്‍ത്തിയോ ഉണ്ടാകുന്നതല്ല. അദ്ദേഹം ആവര്‍ത്തിരഹിതമായ തന്റെ സ്ഥാനം കൈവരിച്ചുകഴിഞ്ഞു. അങ്ങിനെയുള്ള ഒരാളെക്കുറിച്ച് ഭവതി ദുഃഖിക്കരുത്. നിത്യസതിയായി കിഷ്‌കിന്ധയില്‍ വസിച്ച് സത്യസാധ്വീ മാതൃക പ്രചരിപ്പിച്ച് വിജയിച്ചരുളുക. ദേവിക്ക് മംഗളം ഭവിക്കട്ടെ.

സുഗ്രീവനോടായി ശ്രീരാമചന്ദ്രന്‍ തുടര്‍ന്നു. പ്രിയ സഖേ അങ്ങിപ്പോള്‍ കിഷ്‌കിന്ധയുടെ ഭരണാധികാരിയാണ്. നിന്റെ ആധിപത്യം ശത്രുബാധകളില്ലാതെ നീതിനിരതമായി നീണാള്‍ നിലനില്‍ക്കട്ടെ. അഗതികള്‍, ബലഹീനര്‍, ബാലന്മാര്‍ അബലകള്‍, അറിവില്ലാത്തവര്‍, രോഗികള്‍, തപസ്വികള്‍, വിദ്യാര്‍ത്ഥികള്‍ വ്യവസായികള്‍ തുടങ്ങിയവര്‍ രാജകീയ സഹായത്തിനും ആനുകൂല്യത്തിനും പ്രത്യേകം അര്‍ഹരാണ്. ജനങ്ങളുടെ കൃത്യാനുഷ്ഠാനങ്ങളിലും സത്യനിഷ്ഠയിലും രാജശ്രദ്ധ പ്രത്യേകം എപ്പോഴും ഉണ്ടായിരിക്കണം. പ്രജകളുടെ ദൈനംദിന ജീവിതം ബുദ്ധിമുട്ടില്ലാത്ത വിധത്തില്‍ സാമ്പത്തിക സമാഹരണം യഥാകാലം നിര്‍വഹിക്കേണ്ടതാണ്.

രാഷ്‌ട്രീയവും ആഭ്യന്തരവുമായ കാര്യങ്ങളില്‍ പരിപൂര്‍ണ്ണമായ പരിശുദ്ധി പാലിക്കണം. രാജാവും അതുപോലെത്തന്നെ പ്രജകളില്‍ ഓരോ വ്യക്തിയും ഒന്നുതന്നെയാണെന്ന ദൃഢബോധവും അനുഷ്ഠാനവും ഒരിക്കലും നഷ്ടപ്പെട്ട് പോകരുത്.

അതിനുശേഷം അദ്ദേഹം അംഗദനോടായി പറഞ്ഞു. വത്സാ, പിതൃവിയോഗ ദുഃഖം നിനക്ക് ക്ലേശം തരുന്നുണ്ടാകാം. വിവേകത്താല്‍ ധൈര്യവും ധൈര്യത്താല്‍ ആശ്വാസവും അവലംബിക്കുക. വിധിയെ ലംഘിക്കാന്‍ ആര്‍ക്കും കഴിയുന്നതല്ല. ഇനി നിന്റെ രക്ഷാകര്‍തൃത്വം സുഗ്രീവന്‍ നിര്‍വഹിച്ചുകൊള്ളും. അമ്മ താരാദേവി നിന്റെ സുഖസൗകര്യങ്ങള്‍ ശ്രദ്ധിക്കും. ഞാന്‍ നിന്നില്‍ വിജയപ്രതീക്ഷകള്‍വെച്ചുപുലര്‍ത്തുന്നു. ലക്ഷ്മണനെപ്പോലെ ഞാന്‍ നിന്നേയും പരിഗണിക്കുന്നു. നിനക്ക് മംഗളം ഭവിക്കട്ടെ.

അതിനുശേഷം ശ്രീരാമചന്ദ്രന്‍ മാരുതിയോടായിപ്പറഞ്ഞു. മാരുതേ നിനക്ക് ധര്‍മ്മോപദേശം തരേണ്ട ആവശ്യമില്ല. എന്നെ വിട്ടുപിരിയാന്‍ നിനക്ക് മടിയുള്ളതുപോലെ തോന്നുന്നു. അതുകൊണ്ട് നിന്നോട് ഏതാനും ചില കാര്യങ്ങള്‍ നിര്‍ദ്ദേശിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നീ സുഗ്രീവനോടൊത്ത് കിഷ്‌കിന്ധയില്‍ വാഴുക. നിന്റെ ഗുരുവായ സൂര്യദേവന്‍ ഉപദേശിച്ചപോലെ നീ സുഗ്രീവന് സചിവനായിരുന്ന് രാജ്യഭരണം നടത്തുക. സുഗ്രീവന്‍ സുഖലോലുപനും കാര്യങ്ങള്‍ നടത്തുന്നതില്‍ അലസനുമാണ്. അതുകൊണ്ട് നിന്റെ സഹായവും സാമീപ്യവും സുഗ്രീവന് ഒഴിച്ചുകൂടാന്‍ പറ്റാത്തതാണ്.

നിന്റെ സന്ദര്‍ഭോചിതമായ സഹായങ്ങള്‍ സീതാന്വേഷണത്തിലും ശത്രുസംഹാരത്തിലും എനിക്കുപകരിക്കേണ്ടതായുണ്ട്. അവ യഥാകാലം അനുഷ്ഠിക്കുന്നതിന്ന് തയ്യാറായി ഇരുന്നുകൊള്ളുക. താര, സുഗ്രീവന്‍, അംഗദന്‍ തുടങ്ങി എല്ലാവരേയും കിഷ്‌കിന്ധയിലേക്ക് പറഞ്ഞുവിട്ടശേഷം മഴയുംതണുപ്പും അധികബാധിക്കാത്ത വിധത്തിലുള്ള താമസത്തിന് അനുയോജ്യമായ ഒരു ഗുഹ തുംഗഭദ്രാനദീതീരത്ത് മാല്യവാന്‍ പര്‍വതത്തിലെ പ്രസ്രവണഗിരിയില്‍ കണ്ടെത്തുകയും അവിടം വൃത്തിയാക്കിയ ശേഷം തങ്ങള്‍  ആ ഗുഹയില്‍ വാസം തുടങ്ങുകയും ചെയ്തു.

അവിടെ ലങ്കയില്‍ അശോകവനികയിലുള്ള ശിംശപവൃക്ഷത്തിന്റെ പടര്‍ന്നുപന്തലിച്ച ശാഖകളുടെ തണലില്‍ സീതയ്‌ക്ക് സൗകര്യപ്രദമായ വാസസ്ഥാനം നല്‍കപ്പെട്ടു. അവളുടെ തന്നോടുള്ള മനോഭാവത്തില്‍ മാറ്റങ്ങള്‍ വല്ലതും വരുന്നുണ്ടോ എന്നു നേരിട്ടറിയുന്നതിനായി എല്ലാ ദിവസവും പ്രഭാതത്തില്‍ കൊട്ടാരത്തില്‍നിന്നും അശോകവനികവരെ രാവണന്‍ ഒരു സഞ്ചാരം നടത്താറുണ്ടായിരുന്നു. പ്രഭാതത്തിന്റെ കുളിര്‍മയില്‍ വിറങ്ങലിച്ചുനില്‍ക്കുന്ന തരുലതാദികളുടെ പത്രങ്ങളെക്കണ്ടാല്‍ അവ രാവണന്റെ പ്രതാപത്തെ ഭയന്നാണോ അങ്ങിനെ ചെയ്യുന്നതെന്ന് ആരും ചിന്തിച്ചുപോകും. പക്ഷെ സ്ഥിരചിത്തയും നിശ്ചയദാര്‍ഢ്യമുള്ളവളുമായ സീതക്ക് യാതൊരുമാറ്റവും സംഭവിച്ചിരുന്നില്ല. രാവണന്‍ സീതയോട് പറഞ്ഞു.

ശ്രുണു മൈഥിലി മദ്വാക്യം മാസാന്‍ ദ്വാദശഭാമിനി

കാലേ നാനേന നാഭ്യേഷി യദി മാം ചാരുഹാസിനി

തതസ്ത്വാം പ്രാതരാശാര്‍ത്ഥം സുദാശ്‌ഛേത്സ്യന്തിലേശശഃ  (ആരണ്യം 56:25)

ഞാന്‍ നിനക്ക് പന്ത്രണ്ടുമാസം സമയം തരുന്നു. അതിനിടയില്‍ നീ എനിക്ക് വഴങ്ങാത്തപക്ഷം എന്റെ പാചകക്കാര്‍ നിന്റെ ശരീരം കഷണം കഷണമാക്കി കൊത്തിനുറുക്കി ഒരു പ്രാതല്‍ തയ്യാറാക്കും.

ദീര്‍ഘകാലത്തേക്ക് സീതയെ രാമനില്‍നിന്നും അകറ്റിപ്പാര്‍പ്പിച്ചാല്‍ ഒരുപക്ഷെ പഴകിയ തേന്‍പോലും പുളിക്കുമെന്ന് പറയുന്നപോലെ സീത രാമനെ വിസ്മരിച്ചേക്കുമെന്ന് രാവണന്‍ കണക്കുകൂട്ടിയിരുന്നിരിക്കണം. ദ്രവപദാര്‍ത്ഥങ്ങള്‍ വളരെനാളുകള്‍ ഉപയോഗിക്കാതെ വെച്ചിരുന്നാല്‍ കാലപ്പഴക്കംകൊണ്ട് അവയ്‌ക്ക് രുചിഭേദം സംഭവിക്കുന്നു. അതുപോലെ കുറെക്കാലം രാമനുമായി ബന്ധമില്ലാതെ സീതയെ ലങ്കയില്‍ പാര്‍പ്പിച്ചാല്‍ തന്റെ കാര്യം സാധിച്ചെടുക്കാമെന്ന് രാവണന്‍ ധരിച്ചിട്ടുണ്ടാകാം.

ഞങ്ങള്‍ പ്രസ്രവണഗിരിയില്‍ താമസമാരംഭിച്ചു. ജ്യേഷ്ഠന്‍ ചില സമയങ്ങളില്‍ സീതയെ ഓര്‍ത്ത് ദുഃഖിച്ചും വിലപിച്ചും ചിലപ്പോള്‍ നിശ്ശബ്ദനായും നിശ്ചലനും നിശ്ചിതനുമായും കഴിഞ്ഞുവന്നു. ചിലപ്പോള്‍ താന്‍ സാന്ത്വനിപ്പിച്ചും മറ്റുചിലപ്പോള്‍സ്വയം സമാധാനിച്ചും ദിവസങ്ങള്‍ കഴിഞ്ഞുപൊയ്‌ക്കൊണ്ടിരുന്നു. ഒരു ദിവസം താന്‍ ജ്യേഷ്ഠനെ സമീപിച്ചുകൊണ്ട് ക്രിയാമാര്‍ഗ്ഗത്തെപ്പറ്റി തനിക്കുപദേശിച്ചുതരണമെന്ന് രാമനോട് അപേക്ഷിച്ചു. അദ്ദേഹം സന്തോഷത്തോടെ എനിക്കുപദേശിക്കാന്‍ തുടങ്ങി.

കുമാര ഭഗവല്‍പൂജാ വിധാനത്തിന് അവസാനമില്ല. അതു പലവിധത്തിലും നിര്‍വ്വഹിക്കപ്പെടുന്നു. എങ്കിലും ഞാനതിനെ നിനക്ക് ചുരുക്കി വിവരിച്ചുതരാം. ഗൃഹപൂജാദികള്‍ അനുഷ്ഠിച്ച് മഹത്വം കൈവരിച്ചിട്ടുള്ള ആചാര്യന്മാരില്‍നിന്നും മന്ത്രം ശ്രവിച്ച് ആചാര്യന്റെ സാന്നിധ്യത്തില്‍ ഈശ്വരപൂജ നിര്‍വഹിക്കുക. അത്തരം ആരാധന സ്വന്തം ഹൃദയത്തിലോ സൂര്യനിലോ ജലത്തിലോ മുഖ്യ പ്രതിമകളിലോ അതല്ല വെറും തറയിലോ ചെയ്യാവുന്നതാണ്.

(തുടരും)

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അതാണ് നടന്‍ അശോകന്‍…അൽഷിമേഴ്‌സ് ബാധിച്ച അമ്മയെ ബന്ധുവിവാഹത്തിൽ പങ്കെടുപ്പിക്കാനായി ചെന്നൈയിൽ നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്നു…

India

75കാരനായ പ്രധാനമന്ത്രിയെ ഒരു യുവാവിനെപ്പോലെ ആസ്വദിച്ച് ജെന്‍സീ കുട്ടികള്‍….ജെന്‍സീയെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും മോദി

Kerala

75-ാം പിറന്നാൾ ആഘോഷിക്കുന്ന മമ്മൂട്ടിക്ക് ആശംസകൾ നേർന്ന് ദുൽഖർ;’ലോകത്തിലെ ഏറ്റവും സുരക്ഷിതമായ സ്ഥല’മെന്ന് മമ്മൂട്ടിയെ വിശേഷിപ്പിച്ച് ദുല്‍ഖര്‍

Spiritual

അഭീഷ്ടസിദ്ദിക്കായി ശയനപ്രദക്ഷിണം ; ഈ ദിവസം നടത്തിയാൽ നാലിരട്ടി ഫലം!

India

പാരീസില്‍ ഹിന്ദുക്ഷേത്രം…സ്വാമിനാരായണ്‍ ഹിന്ദു മന്ദിര്‍ ഉദ്ഘാടനം ചെയ്ത് മോദി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

റെയിൽവേയും ആനയും തമ്മിലുള്ള ബന്ധം എന്താണ്?

സിഇഒ ആയത് ആഘോഷിക്കാൻ ജിതേന്ദ്ര മിശ്ര മദ്യപിച്ച് നൃത്തം ചെയ്തു ; വ്യാജ വീഡിയോയുമായി കോൺഗ്രസ് ; വീഡിയോ മറ്റൊരാളുടേത് , പുറത്തിറങ്ങിയത് 2025 ൽ

പ്രസവത്തെത്തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ഡി എം ഒ

ഇറാനിലെ ഭരണത്തിന്റെ അന്ത്യമടുത്തുവെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു

റെയില്‍വേ വെയിറ്റിംഗ് റൂമില്‍നിന്ന് യാത്രക്കാരിയുടെ സ്വര്‍ണ്ണമോതിരം മോഷ്ടിച്ച അസം സ്വദേശിനി പിടിയില്‍

1.1 ലക്ഷം കോടി രൂപയുടെ പ്രതിരോധ ഇടപാടുകൾക്ക് അംഗീകാരം നൽകി കേന്ദ്രം; ഇതില്‍ 98 ശതമാനം ആയുധങ്ങളും സംഭരിക്കുക ഇന്ത്യന്‍ കമ്പനികളില്‍ നിന്ന്

12 വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കളരിഗുരുവിന് 17 വര്‍ഷം കഠിനതടവ്

ചെക്ക് കേസില്‍ വാറണ്ട് ഒഴിവായി, അപ്പീല്‍ നല്‍കാന്‍ മാണി സി കാപ്പന് ഒരു മാസത്തെ സാവകാശം

കവി കണ്ണദാസന്റെ വരികള്‍ ഉദ്ധരിച്ച് ഡിഎംകെയുടെ അഴിമതിയെ തുറന്നുകാട്ടി മുഖ്യമന്ത്രി വിജയ്

യു എസ് എണ്ണ-വാതക കമ്പനികള്‍ക്കെതിരെ ആക്രമണം നടത്തും : ഭീഷണി തുടർന്ന് ഇറാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.