ഓവല്‍: ആഷസ് പരമ്പരയിലെ അവസാന ടെസ്റ്റില്‍ ഓസ്‌ട്രേലിയ മികച്ച സ്‌കോറിലേക്ക് നീങ്ങുന്നു. അഞ്ചാം ടെസ്റ്റിന്റെ ആദ്യ ദിവസം ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ ഓസ്‌ട്രേലിയ ഒരു വിക്കറ്റ് നഷ്ടത്തില്‍ 153 റണ്‍സെടുത്തിട്ടുണ്ട്. 84 റണ്‍സോടെ ഡേവിഡ് വാര്‍ണറും 15 റണ്‍സുമായി സ്റ്റീവന്‍ സ്മിത്തുമാണ് ക്രീസില്‍. 43 റണ്‍സെടുത്ത ക്രിസ് റോജേഴ്‌സാണ് പുറത്തായത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനയക്കപ്പെട്ട ഓസ്‌ട്രേലിയക്ക് ഓപ്പണര്‍മാരായ ക്രിസ് റോജേഴ്‌സും വാര്‍ണറും ചേര്‍ന്ന് മികച്ച തുടക്കമാണ് നല്‍കിയത്. ഒന്നാം വിക്കറ്റില്‍ 110 റണ്‍സ് കൂട്ടിച്ചേര്‍ത്ത ശേഷമാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്. മാര്‍ക്ക് വുഡിന്റെ പന്തില്‍ കുക്കിന് ക്യാച്ച് നല്‍കി റോജേഴ്‌സ് പുറത്തായി. റോജേഴ്‌സിന്റെ അവസാന ടെസ്റ്റ് മത്സരമാണിത്. ഈ ടെസ്‌റ്റോടെ റോജേഴ്‌സ് ക്രിക്കറ്റിനോട് വിടപറയും. ഓസീസ് ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്കിന്റെയും വിടവാങ്ങല്‍ ടെസ്റ്റാണിത്.
















