കൊളംബോ: തന്റെ അവസാന ടെസ്റ്റ് കളിക്കാനിറങ്ങിയ ശ്രീലങ്കയുടെ എക്കാലത്തെയും മികച്ച താരം കുമാര്‍ സംഗക്കാരക്ക് ടീമിന്റെ വക ഗാര്‍ഡ് ഓഫ് ഓണര്‍. ഇന്നലെ ഇന്ത്യക്കെതിരായി രണ്ടാം ടെസ്റ്റിന്റെ ആദ്യദിനത്തിലാണ് താരത്തെ ആദരിച്ചത്.
ആദ്യ ദിനം ടോസ് നഷ്ടപ്പെട്ട് ഫീല്‍ഡിംഗിനിറങ്ങിയ ടീമാണു തങ്ങളുടെ പ്രിയ താരത്തെ ആദരിച്ചത്. ബിസിസിഐയും മത്സരത്തിനു മുന്‍പ് സംഗക്കാരയെ ആദരിച്ചു. സെക്രട്ടറി അനുരാഗ് ഠാക്കൂര്‍ സംഗയ്ക്ക് ഉപഹാരം കൈമാറി.
















