നൗകാമ്പ്: ബാഴ്സലോണതാരം ജെറാര്‍ഡ് പിക്വെയ്ക്ക് നാല് മത്സരങ്ങളില്‍ വിലക്ക്. കഴിഞ്ഞ ദിവസം അത്ലറ്റിക് ബില്‍ബാവോക്കെതിരെ നടന്ന സ്പാനിഷ് സൂപ്പര്‍ കപ്പിന്റെ ഫൈനലില്‍ റഫറിയോട് മോശമായി പെരുമാറിയതിനെ തുടര്‍ന്നാണ് താരത്തിന് വിലക്കേര്‍പ്പെടുത്തിയത്.
മത്സരത്തിനിടെ ബാഴ്സ താരത്തിന് ചുവപ്പ് കാര്‍ഡ് ലഭിച്ചിരുന്നു. ഇതോടെ സ്പാനിഷ് ലീഗിന്റെ ആദ്യ മത്സരങ്ങള്‍ സ്പാനിഷ് താരത്തിന് നഷ്ടമാകും. സംഭവത്തിനു ശേഷം പിക്വെ ഖേദം പ്രകടിപ്പിച്ചിരുന്നു. ഈ സീസണിലെ സ്പാനിഷ് ലീഗ് മത്സരങ്ങള്‍ക്ക് നാളെ തുടക്കം കുറിക്കും.
















