Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

സപ്‌ളൈക്കോ വില്‍പ്പനശാലകളില്‍ അവശ്യസാധനങ്ങള്‍ക്ക് ക്ഷാമം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 19, 2015, 07:10 pm IST
in Alappuzha

ചേര്‍ത്തല: ഓണം എത്തിയിട്ടും സിവില്‍ സപ്ലൈസിന്റെ വില്‍പ്പനശാലകളില്‍ അവശ്യസാധനങ്ങള്‍ പരിമിതം, സബ്‌സിഡി നിരക്കില്‍ നല്‍കുന്ന ധാന്യവര്‍ഗങ്ങള്‍ ഗുണനിലവാരം കുറഞ്ഞവയെന്ന് ആക്ഷേപം. സിവില്‍ സപ്ലൈസിന്റെ കീഴില്‍ താലൂക്കില്‍ 19 കേന്ദ്രങ്ങളാണുള്ളത്. ഒരു സഞ്ചരിക്കുന്ന വിപണന കേന്ദ്രവും പ്രവര്‍ത്തിക്കുന്നുണ്ട്. മിക്ക കേന്ദ്രങ്ങളിലുംസാധനങ്ങളുടെ സ്റ്റോക്ക് പരിമിതമാണ്. പീസ് പരിപ്പ്, വെള്ളക്കടല, ഗ്രീന്‍ പീസ് എന്നിവ ഏറെ പഴക്കം ചെന്നവയാണെന്നാണ് ആക്ഷേപം. ഗുണനിലവാരം കുറഞ്ഞ മുളക് കൂട്ടിച്ചേര്‍ത്ത് കല്ലും മണ്ണും നിറഞ്ഞ മുളകാണ് ഇത്തവണ വില്‍പ്പനയ്‌ക്കെത്തിയിരിക്കുന്നതെന്നും, സബ്‌സിഡി നിരക്കില്‍ വിതരണം ചെയ്യുന്ന ശബരി വെളിച്ചെണ്ണയുടെ ഗുണനിലവാരത്തെ സംബന്ധിച്ചും പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. വെളിച്ചെണ്ണയില്‍ മായം കലര്‍ന്നിട്ടുള്ളതായാണ് ഉപഭോക്താക്കള്‍ പറയുന്നത്. സബ്‌സിഡി ഇനങ്ങളുടെ വിപണനത്തില്‍ വില്‍പ്പനാ കേന്ദ്രത്തിന്റെ നടത്തിപ്പുകാര്‍ ക്രമക്കേട് കാണിക്കുന്നതായും പരാതി ഉയരുന്നുണ്ട്. വെളിച്ചെണ്ണ അടക്കമുള്ള സാധനങ്ങള്‍ നാമമാത്രമായി വില്‍പ്പനയ്‌ക്ക് വെച്ച ശേഷം ഭൂരിഭാഗവും മൊത്തക്കച്ചവടക്കാര്‍ക്ക് മറിച്ച് വില്‍ക്കുന്നതായും പരാതിയുണ്ട്. ഇതേ ചൊല്ലി താലൂക്കിലെ വടക്കന്‍ മേഖലകളിലെ വില്‍പ്പന കേന്ദ്രങ്ങളിലെ ചുമതലക്കാരും നാട്ടുകാരുമായി തര്‍ക്കമുണ്ടാകുകയും പ്രദേശ വാസികള്‍ കേന്ദ്രങ്ങള്‍ ഉപരോധിക്കുകയും ചെയ്തിരുന്നു. ഗുണനിലവാരം കുറഞ്ഞ ഉല്‍പ്പന്നങ്ങള്‍ വിപണിയിലെത്തുന്നതിന്റെ മറവില്‍ ലക്ഷങ്ങള്‍ ഉദ്യോഗസ്ഥര്‍ക്ക് ലഭിക്കുന്നുണ്ടെന്നാണ് ജനസംസാരം. ഇതാണ് മണ്ണും കല്ലും കലര്‍ന്ന ഭക്ഷ്യവസ്തുക്കള്‍ വില്‍പ്പനാ കേന്ദ്രങ്ങളിലെത്തുന്നതിന് കാരണമത്രേ. ഗുണനിലവാരം കുറഞ്ഞ ഭക്ഷ്യവസ്തുക്കള്‍ ഷോപ്പുകളില്‍ നിറഞ്ഞതോടെ സ്ഥിരം ഉപഭോക്താക്കള്‍ പോലും ഇവിടെ നിന്ന് അകന്ന സ്ഥിതിയാണ്. ഇത് വില്‍പ്പനയെയും സാരമായി ബാധിച്ചു തുടങ്ങി. താലൂക്കിലെ കേന്ദ്രങ്ങളില്‍ പ്രതിദിനം 25 ലക്ഷം രൂപയുടെ വരെ വില്‍പ്പന നടന്നെങ്കിലും ഓണക്കാലമായിട്ടും കാര്യമായ വിപണനം ഉണ്ടായിട്ടില്ല. സാധനങ്ങള്‍ വാങ്ങാത്തെുന്നവരെ റേഷന്‍കാര്‍ഡിന്റെയും മറ്റും പേരില്‍ ജീവനക്കാര്‍ ബുദ്ധിമുട്ടിക്കുകയാണെന്നും വ്യാപകമായി പരാതി ഉയര്‍ന്നിട്ടുണ്ട്. ഓണത്തിനോടനുബന്ധിച്ചെത്തിയ സാധനങ്ങള്‍ വില്‍പ്പനശാലകളിലെത്തിയിട്ടുണ്ടെങ്കിലും ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ സാധനങ്ങള്‍ തീരുമെന്ന സ്ഥിതിയാണെന്ന് ജീവനക്കാര്‍ പറയുന്നു. ത്രിവേണി, നന്മ മറ്റ് സ്റ്റോറുകളിലും അവശ്യസാധനങ്ങള്‍ സ്റ്റോക്ക് ഉണ്ടായിരുന്ന സ്ഥാനത്ത് നിലവില്‍ സാധനങ്ങള്‍ വയ്‌ക്കുന്ന റാക്കുകള്‍ കാലിയായ അവസ്ഥയാണ്. സബ്‌സിഡി നിരക്കില്‍ വില്‍പ്പന ആരംഭിച്ചെങ്കിലും ഇവിടെയും ആവശ്യത്തിന് പലവ്യഞ്ജനസാധനങ്ങള്‍ ഇല്ലാത്ത സ്ഥിതിയാണ്. ഓരോ സ്ഥാപനത്തിനും സബ്‌സിഡി നല്‍കുവാന്‍ ലഭിച്ച സാധനങ്ങളുടെ അളവ് മുന്‍വര്‍ഷങ്ങളില്‍ ലഭിച്ചതിനേക്കാള്‍ വളരെ കുറവാണെന്ന് സൂചനയുണ്ട്. ത്രിവേണി നന്മ സ്റ്റോറുകളില്‍ അവശ്യ സാധനങ്ങള്‍ ഇല്ലാത്തത് ജീവനക്കാരുടെ നിലനില്‍പ്പിനെയും ബാധിച്ചിട്ടുണ്ട്. ഗ്രാമീണ മേഖലയില്‍ 5000 രൂപയില്‍ താഴെ വിറ്റുവരവുള്ള ത്രിവേണികളില്‍ പോലും അഞ്ച് ജീവനക്കാര്‍ വീതം ഉണ്ട്. കെട്ടിട വാടക ജീവനക്കാരുടെ ശമ്പളം എന്നിവ നല്‍കുമ്പോള്‍ തന്നെ വിറ്റുവരവ് തുക തീരുന്ന അവസ്ഥയാണ്. പല ത്രിവേണി സ്റ്റോറുകളുടെയും പ്രവര്‍ത്തനം തന്നെ നിലയ്‌ക്കുവാനുള്ള സാധ്യത വിദൂരമല്ല. ജീവനക്കാരില്‍ പലരും കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നതിനാല്‍ ഇവരുടെ ജോലിക്ക് സ്ഥിരതയും ഇല്ലാത്ത അവസ്ഥയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വൈകൃതങ്ങള്‍ക്കടിമകളായി സിപിഎം ബ്രാഞ്ച് സെക്രട്ടറിമാര്‍! പോക്‌സോ കേസില്‍ ഒരു സെക്രട്ടറി കൂടി അറസ്റ്റില്‍

India

വന്ദേമാതരത്തെ അപമാനിച്ചാൽ മൂന്ന് വർഷം തടവ് ! പ്രതിപക്ഷത്തിന്റെ വാക്ക്ഔട്ടിനിടെ രാജ്യസഭ ബിൽ പാസാക്കി : ദേശീയതയെ സ്നേഹിക്കാത്ത ജനപ്രതിനിധികളേ ?

Kerala

കുണ്ടറയിലെ കസ്റ്റഡി മര്‍ദനം: സി പി ഒ ശ്രീജിത്തിനെ സസ്പന്‍ഡ് ചെയ്തു

Kerala

മൊബൈല്‍ ഫോണില്‍ സംസാരിച്ച് ബസ് ഓടിച്ച ഡ്രൈവര്‍ക്കെതിരെ കേസ്, ബസ് പിടിച്ചെടുത്തു

സിജെപി വക്താവ് സൗരവ് ദാസ് രാജ്യദ്രോഹക്കുറ്റത്തിന് ജയിലില്‍ കഴിയുന്ന ഉമര്‍ ഖാലിദിനൊപ്പം (ഇടത്ത്) സുപ്രീംകോടതി അഭിഭാഷകന്‍ മഹേഷ് ജെത് മലാനി (വലത്ത്)
India

സൗരവ് ദാസ് രാഷ്‌ട്രീയമായി നിഷ്കളങ്കനായ ഒരു ചെറുപ്പക്കാരനല്ല;.സൗരവ് ദാസിന് ആരാണ് ധനസഹായം നൽകുന്നതെന്ന ചോദ്യവുമായി മഹേഷ് ജെത്മലാനി

പുതിയ വാര്‍ത്തകള്‍

16കാരിയെ തട്ടിക്കൊണ്ടുപോയ സംഭവം: യുവതി ഉള്‍പ്പെടെ 2 പേര്‍ അറസ്റ്റില്‍

രാഹുൽ വസ്തുതകൾക്ക് പകരം ആശയക്കുഴപ്പം പ്രചരിപ്പിക്കുന്നു , നിയമത്തെയും നടപടിക്രമങ്ങളെ കുറിച്ചും അറിയില്ലെങ്കിൽ ചോദിച്ച് മനസിലാക്കണം ; വിമർശിച്ച് ബിജെപി

പരാതിക്കാരിയോട് മോശമായി പെരുമാറി; കണ്ണൂര്‍ ടൗണ്‍ മുന്‍ എസ്എച്ച്ഒയ്‌ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

‘വൃദ്ധസദനം’ വേണ്ട, രേഖകളിലടക്കം ‘സ്‌നേഹാലയം’ മതിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍

തലസ്ഥാനത്ത് നിയന്ത്രണംവിട്ട കാറിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്

ഉപയോഗശൂന്യനായി നടക്കാതെ പുതിയ സ്കില്ലുകള്‍ പഠിക്കൂ..നിങ്ങളുടെ 28ാം വയസ്സില്‍ ഞാന്‍ രണ്ട് ദേശീയ അവാര്‍ഡ് നേടി: സൗരവ് ദാസിനെതിരെ കങ്കണ

ബാറുകള്‍ തോന്നുംപടി തുറക്കേണ്ട, ലംഘിച്ചാല്‍ ലൈസന്‍സ് പോകും, നിര്‍ദേശം മന്ത്രിയുടെ വിമര്‍ശനത്തിനു പിന്നാലെ

കോഴിക്കോട് ബംഗ്ലാദേശ് പൗരന്‍ പൊലീസ് പിടിയിലായി, ഒപ്പമുണ്ടായിരുന്ന ആള്‍ കടന്നുകളഞ്ഞു

വയനാട്ടില്‍ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ വിലക്ക്, കള്ളാടി, മുണ്ടക്കൈ മേഖലകളില്‍ പ്രത്യേക നിരീക്ഷണം

കുശ മിസൈല്‍ വിജയം; ഇനി ഇന്ത്യയുടെ സ്വന്തം വ്യോമപ്രതിരോധ സംവിധാനമായ സുദര്‍ശന ചക്ര 2028ല്‍ യാഥാര്‍ത്ഥ്യമാകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.