മാന്നാര്‍: മജ്ജ മാറ്റിവയ്‌ക്കല്‍ ശസ്ത്രക്രീയക്ക് വെല്ലൂര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സ്റ്റെഫി(ഒന്‍പത്) ചികിത്സാ സഹായം വാങ്ങാതെ യാത്രയായി. ചെന്നിത്തല മണപ്പുറത്ത് കിഴക്കേതില്‍ സ്റ്റീഫന്‍-ജെസ്സി ദമ്പതികളുടെ മകള്‍ സ്റ്റെഫിയാണ് ഇന്നലെ പുലര്‍ച്ചെ യാത്രയായത്.
മജ്ജ മാറ്റിവയ്‌ക്കല്‍ ശസ്ത്രക്രീയയ്‌ക്ക് 45 ലക്ഷം രൂപയാണ് ചിലവ് വരുന്നത്. ഇതിനായി നാട്ടുകാരും സുമനസ്സുകളും കൈകോര്‍ത്തുള്ള പ്രവര്‍ത്തനം നടത്തി വരുന്നതിനിടയിലാണ് മരണ വാര്‍ത്തയെത്തിയത്. ജസ്റ്റിന്‍, നിര്‍മ്മല്‍ എന്നിവരാണ് സ്റ്റെഫിയുടെ സഹോദരങ്ങള്‍. സംസ്‌ക്കാരം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് ചെന്നിത്തല മഠത്തുംപടി ഫാത്തിമാതാ കത്തോലിക്കാ ദേവാലത്തില്‍.
















