പൂഞ്ച്: നിയന്ത്രണ രേഖയില്‍ പാക്കിസ്ഥാന്‍ സൈന്യം പൂഞ്ചിലെ ആള്‍പ്പാര്‍പ്പുള്ള പ്രദേശത്തേക്ക് വെടിയുതിര്‍ത്തു.
82 എം എം മോര്‍ട്ടാറുകളാണ് ഓട്ടോമാറ്റിക് ആയുധങ്ങളിലുപയോഗിച്ചതെന്ന് വ്യക്തമായിട്ടുണ്ട്. 2003-ലെ വെടിനിര്‍ത്തല്‍ കരാറിനു ശേഷം 28-ാമത്തെ കരാര്‍ ലംഘനമാണിത്.
തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് വെടിവെപ്പ്. ഭാരതം തക്ക മറുപടി നല്‍കുന്നുണ്ടെന്ന് പ്രതിരോധ വക്താവ് പറഞ്ഞു.
















