അമ്പലപ്പുഴ: വംശനാശം സംഭവിക്കുന്ന തരത്തില്‍ ചെറിയ മത്സ്യങ്ങള്‍ പിടിക്കുന്നതിനെതിരെ നടപടിയുമായി ഫിഷറിസ് വകുപ്പ് രംഗത്ത്. പുന്നപ്ര ചള്ളിയിലും കടലിലുമായി നടത്തിയ പരിശോധനയില്‍ ഏഴുവള്ളക്കാര്‍ പിടിച്ച മത്‌സ്യം കടലില്‍ നിക്ഷേപിക്കുകയും ഇവര്‍ക്ക് താക്കീത് നല്‍കുകയും ചെയ്തു. കടലില്‍ മത്‌സ്യ സമ്പത്ത് കുറയുന്നതിന്റെ പശ്ചാത്തലത്തിലാണ് 13, 14 സെ.മീ വലിപ്പത്തിനു താഴെയുള്ള മത്‌സ്യം പിടിക്കരുതെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കിയിരിക്കുന്നത്.
മത്‌സ്യത്തൊഴിലാളികള്‍ പിടിച്ചുകൊണ്ടുവരുന്ന ചെറിയ മത്‌സ്യം കുറഞ്ഞ വിലയ്‌ക്കെടുത്ത് ഉണക്കി ഇടനിലക്കാരാണ് ലക്ഷങ്ങള്‍ സമ്പാദിക്കുന്നത്. വളര്‍ച്ചയെത്തുന്നതിനുമുമ്പ് പിടിക്കുന്നതുകൊണ്ട് വന്‍തോതില്‍ വംശനാശം സംഭവിക്കുന്നതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇതിനെ കുറിച്ചു മത്‌സ്യ തൊഴിലാളികള്‍ക്ക് ഇടയില്‍ ബോധവത്ക്കരണവും നടത്തി. ഇനിയും ചെറിയ മത്‌സ്യം പിടിക്കുന്നത് ആവര്‍ത്തിച്ചാല്‍ ശിക്ഷണനടപടികള്‍ ഉണ്ടാകുമെന്നും ഉദ്യാഗസ്ഥര്‍ മുന്നറിയിപ്പുനല്‍കി.
ഒരാഴ്ച മുമ്പ് അര്‍ത്തുങ്കലിലും, തോട്ടപ്പളിയിലും ഇതെ പരിശോധന നടത്തിയിരുന്നു. ചെറുകിട കച്ചവടക്കാര്‍ മത്‌സ്യത്തൊഴിലാളികളെ ചൂഷ്ണം ചെയിത് മത്സ്യം വാങ്ങി ഉണക്കി വന്‍വിലക്ക് അന്യ സംസ്ഥനങ്ങളിലേക്ക് കയറ്റി അയക്കുകയാണ് പതിവ്. ഇത്തരം കച്ചവടക്കാര്‍ക്കെതിരെ ശിഷണനടപാടികള്‍ സികരിക്കുമെന്ന നടപടികള്‍ സ്വികരിക്കുമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ മുന്നറിയിപ്പ് നല്‍കി.
ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ മഹേഷ്, സൂപ്രണ്ട് മംഗളാനന്ദന്‍ എന്നിവരുള്ള നേതൃത്വത്തിലായിരുന്നു പരിശോധന പുന്നപ്ര എസ്‌ഐ പ്രതാപ്ചന്ദ്രന്റെ നേത്യത്വത്തില്‍ പോലിസ് സംഘവും സ്ഥലത്തെത്തിയിരുന്നു.
















