മുംബൈ: മാഗി നൂഡില്‍സിന്റെ നിരോധനം താല്‍ക്കാലികമായി നീക്കി. ബോംബെ ഹൈക്കോടതിയുടേതാണ് ഉത്തരവ്. ആറാഴ്ചത്തേക്കാണ് ഇളവ് നല്‍കിയിരിക്കുന്നത്.
ജസ്റ്റിസുമാരായ വി.എം. കനാഡെ, ബര്‍ഗസ് കൊളാബാവാല എന്നിവരടങ്ങിയ ബെഞ്ചാണ് മാഗി നിരോധനം താല്‍ക്കാലികമായി റദ്ദാക്കിയത്.
ഫുഡ് സേഫ്റ്റി സ്റ്റാന്‍ഡേര്‍ഡ് അസോസിയേഷന് ഓഫ് ഇന്ത്യയ്ക്ക് (എഫ്എസ്എസ്എഐ) മാഗി നിരോധിക്കാനുള്ള അധികാരത്തെയും ഹൈക്കോടതി ചോദ്യം ചെയ്തു.
ജൂണ്‍ അഞ്ചിനാണ് മാഗി നൂഡില്‍സ് രാജ്യത്ത് നിരോധിച്ചത്. രുചിക്കുവേണ്ടി ആരോഗ്യത്തിനു ഹാനികരമായ മോണോ സോഡിയം ഗ്ലൂട്ടാമേറ്റ് ചേര്ത്തതിട്ടും ലേബലില്‍ രേഖപ്പെടുത്തിരുന്നില്ല. ഇതാണ് മാഗിക്ക് നിരോധനം ഏര്‍പ്പെടുത്തിയത്. കൂടാതെ മാഗിയില്‍ ഈയത്തിന്റെ അളവും അനുവദനീയമായതിലും കൂടുതലായിരുന്നെന്ന് കണ്ടെത്തിയിരുന്നു.
അതേസമയം പരിശോധനയ്ക്കെടുത്ത സാംപിളുകള്‍ ഗുണനിലവാരമുള്ള ലബോറട്ടറികളിലല്ല പരിശോധിച്ചതെന്നായിരുന്നു നെസ്ലെയുടെ വാദം.
















