ന്യൂദല്‍ഹി: ഇക്കൊല്ലത്തെ സ്വതാന്ത്യ ദിനാഘോഷങ്ങള്‍ക്ക് മുന്നോടിയായി ഇന്ത്യന്‍ കരസേനയുടെ ബാന്റ് വ്യൂഹം രാജ്യത്തെ 113 കേന്ദ്രങ്ങളില്‍ ദേശഭക്തി ഈണങ്ങള്‍ അവതരിപ്പിക്കും. ഇതിന് പുറമെ ”സൈന്യത്തെ അറിയുക”, ”ആയുധ പ്രദര്‍ശനം” തുടങ്ങിയവയും രാജ്യത്തെ 35 കേന്ദ്രങ്ങളില്‍ പൊതുജനങ്ങള്‍ക്കായി സംഘടിപ്പിച്ചിട്ടുണ്ട്. ശനിയാഴ്ച ന്യൂദല്‍ഹിയിലെ ചുവപ്പ് കോട്ടയില്‍ നടക്കുന്ന സ്വാതന്ത്യ ദിന പരേഡോടെ ആഘോഷങ്ങള്‍ക്ക് പരിസമാപ്തി ആവും.
















