കോന്നി: കുട്ടിക്കുറുമ്പുമായി നില്ക്കുന്ന കുട്ടിയാനയ്ക്ക് കുട്ടികളുടെ വക ആനയൂട്ട്. തൂശനിലയിട്ട് അതില്‍ ഇമ്മണി വല്ല്യ ചോരുളയും ആപ്പിളും തണ്ണിമത്തനും ഒക്കെ ആയിരുന്നു വിഭങ്ങള്‍. അതിനു ശേഷം നാല് പാപ്പാന്മാരുടെ അകമ്പടിയോടെ കുട്ടിയാനകളായ കൃഷ്ണയും ലക്ഷമിയും എത്തി. അവര്‍ക്ക് കൂട്ടായി ചാറ്റല്‍ മഴയും കൂടിയെത്തിയതോടെ കുട്ടികള്‍ക്ക് ആവേശമായി. അത് കൃഷ്ണക്കും ലക്ഷമിക്കും കുറുമ്പു കാട്ടാന്‍ കിട്ടിയ അവസരമായിരുന്നു.
തണ്ണിമത്തന് ഇഷ്ടമല്ലാത്ത കൃഷണ കിട്ടിയ തണ്ണിമത്തന് താഴെ ഇട്ടിട്ട് മണ്ണ് വാരിതിന്നുന്നത് കണ്ടപ്പോള്‍ എന്തിനാ മണ്ണ് തിന്നുന്നത് തണ്ണിമത്തന് തിന്നൂടെ എന്ന ഒരു കൂട്ടുകാരിയുടെ ചോദ്യം കൂടിയവരില്‍ ചിരി പടര്‍ത്തി. ലോക ഗജദിനത്തോട് അനുബന്ധിച്ചാണ് ആനക്കൂട്ടില്‍ ആനയൂട്ട് നടത്തിയത്. കോന്നി റിപ്പബ്ലക്കന്‍ ഹൈസ്കൂളിലെ കുട്ടികളാണ് ആനയൂട്ടില്‍ പങ്കെടുക്കാന്‍ എത്തിയത്. കുട്ടിയാനകള്‍ക്കു ശേഷം മറ്റ് ആനകള്‍ക്കും ആനയൂട്ട് നടത്തി. സെക്കന്‍ഡ് ഫോറസ്റ്റ് ഓഫീസര്‍ ചിറ്റാര്‍ ആനന്ദന്റെ നേതൃത്വത്തില്‍ കുട്ടികള്‍ക്കായി പ്രത്യക ക്ലാസ്സുകളും നടന്നു. കോന്നി ഡിഎഫ്ഒ പ്രദീപ് കുമാര്‍ ആനയൂട്ട് ഉദ്ഘാടനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: