പൂനെ: രാജ്യത്ത് കഴിഞ്ഞ ഏഴു മാസത്തിനിടെ 41 കടുവകള്‍ ചത്തതായി ദേശീയ കടുവ സംരക്ഷണ അതോറിറ്റിയുടെ കണക്കുകള്‍. കഴിഞ്ഞ ജനുവരി മുതല്‍ ഓഗസ്റ്റ് വരെ 41 കടുവകള്‍ ചത്തിട്ടുണ്ട്. സ്വാഭാവിക മരണം സംഭവിച്ചും കെണിയില്‍പ്പെട്ടും വിഷബാധയേറ്റും വെടിയേറ്റുമാണ് കടുവകള്‍ ചത്തിട്ടുള്ളതെന്നാണ് കണക്കുകള്‍.
കഴിഞ്ഞ വര്‍ഷവും ഇത്രതന്നെ കടുവകള്‍ ചത്തതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. സ്വാഭാവിക മരണം സംഭവിച്ചും കെണിയില്‍പ്പെട്ടും വിഷബാധയേറ്റും വെടിയേറ്റും കടുവകള്‍ ചത്തിട്ടുണ്ട്. ഓഗസ്റ്റ് വരെ മഹാരാഷ്‌ട്രയില്‍ മൂന്ന് കടുവകള്‍ ചത്തു. ഇതില്‍ ഒരെണ്ണം പൊലീസിന്റെ വെടിയേറ്റ് ചത്തതാണ്.
കടുവ സംരക്ഷണത്തിന്റെ ബ്രാന്‍ഡ് അബാസഡറായി ബോളിവുഡ് നടന്‍ അമിതാഭ് ബച്ചനെ നേരത്തെ നിയമിച്ചിരുന്നു.
















