Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ഹിന്ദുക്കളെയും ഗൗനിക്കണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 11, 2015, 10:13 pm IST
in Vicharam

തുല്യനീതിക്കും തുല്യഅവസരത്തിനും വേണ്ടി ഹിന്ദു അവകാശപത്രിക അംഗീകരിക്കുക എന്ന ആവശ്യവുമായി ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റ് നടയില്‍ ആരംഭിച്ച സത്യഗ്രഹസമരം മൂന്നാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ഹിന്ദുഐക്യവേദിയുടെ ആഭിമുഖ്യത്തിലാണ് സത്യാഗ്രഹം. മൂന്നുവര്‍ഷം മുമ്പ് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ച അവകാശപത്രികയെ ഗൗനിക്കാതിരുന്ന സാഹചര്യത്തിലാണ് പ്രത്യക്ഷ സമരം തുടങ്ങിയത്. സാമൂഹിക-വിദ്യാഭ്യാസ-സാമ്പത്തികമേഖലകളില്‍ തകര്‍ന്നടിഞ്ഞ ഹിന്ദുസമൂഹത്തെ വിവിധ രാഷ്‌ട്രീയസംഘടനകളും സര്‍ക്കാരും അവഗണിക്കുകയാണ്.  ഇതിനൊരു പ്രതിവിധി വേണം.  ആദിവാസിഭൂമിയും  ക്ഷേത്രഭൂമിയും തിരിച്ചുപിടിക്കാന്‍ നടപടിയെടുക്കാത്ത സര്‍ക്കാര്‍ മതന്യൂനപക്ഷ സ്ഥാപനങ്ങള്‍ കയ്യടക്കിയ ക്ഷേത്രഭൂമിക്കുപോലും പട്ടയം അനുവദിക്കുന്ന സാഹചര്യമാണ് ഇന്നുള്ളത്.  ഇതിനെതിരെ നടപടിയെടുക്കേണ്ട ദേവസ്വംബോര്‍ഡുകള്‍ ഇന്ന് ഭരിക്കുന്നത് സര്‍ക്കാരും രാഷ്‌ട്രീയക്കാരുമാണ്. അവര്‍ ഈ വിഷയത്തില്‍ മൗനം പാലിക്കുകയാണ്.

വ്യവസായ വാണിജ്യ വ്യാപാര വിദ്യാഭ്യാസ കാര്‍ഷിക തൊഴില്‍രംഗങ്ങളിലെല്ലാം ഹിന്ദുക്കള്‍ പുറന്തള്ളപ്പെട്ടു. പട്ടികജാതി-പട്ടികവര്‍ഗക്കാരും മറ്റ് പിന്നാക്കക്കാരും ദരിദ്ര ഭൂരഹിത അധഃസ്ഥിത ജനവിഭാഗങ്ങളും അടങ്ങുന്ന ഹിന്ദുജനത നിലനില്‍പ്പിനുവേണ്ടി പോരാട്ടത്തിലാണ്. എല്ലാ ഹിന്ദു സംഘടനകളും ഒത്തുചേര്‍ന്ന് സമര്‍പ്പിച്ച സമഗ്രമായ അവകാശപത്രികയില്‍ ഹൈന്ദവസമൂഹത്തിന്റെ പ്രശ്‌നങ്ങളും ആക്ഷേപങ്ങളും ആവലാതികളും സവിസ്തരം വിശദമാക്കിയിട്ടുണ്ട്. അതിനോട് ക്രിയാത്മകമായി പ്രതികരിക്കാനോ നടപടി സ്വീകരിക്കാനോ സര്‍ക്കാര്‍ തയ്യാറാകുന്നില്ല.

ക്രൈസ്തവ മുസ്ലിം മതസംഘടനകള്‍ എന്തുചോദിച്ചാലും നല്‍കാന്‍ ഭരണപക്ഷവും പ്രതിപക്ഷവും ഒരുങ്ങിനില്‍ക്കുന്നു.  15 പ്രാവശ്യം സര്‍ക്കാര്‍ അവരുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്. അവരുടെ ആവശ്യങ്ങളെല്ലാം അംഗീകരിച്ചു നടപ്പിലാക്കുകയും ചെയ്തു. ഭൂമിയും തൊഴിലും സഹായപദ്ധതികളും ആനുകൂല്യങ്ങളും മതന്യൂനപക്ഷങ്ങള്‍ക്കായി പങ്കുവച്ചെന്ന പരാതി ഗൗരവമേറിയതുതന്നെയാണ്. ക്ഷേത്രങ്ങളില്‍ മോഷണവും അക്രമവും വര്‍ധിച്ചു. ദേവസ്വം ഭൂമി പലതും റവന്യൂഭൂമിയായി. നിയമാനുസൃതമായി ക്ഷേത്രത്തിന് ലഭിക്കേണ്ട ദേവസ്വം ഭൂമി സംബന്ധിച്ച് കോടതിയില്‍ നടന്ന കേസുകള്‍ക്ക് തീര്‍പ്പുകല്‍പ്പിക്കാന്‍ സര്‍ക്കാര്‍ സമ്മതിക്കുന്നില്ല.

കോടതിവിധി ഉണ്ടായിട്ടും നടപ്പാക്കാന്‍ സര്‍ക്കാര്‍ കൂട്ടാക്കുന്നില്ല. പട്ടികജാതി പട്ടികവര്‍ഗക്കാര്‍ക്കും മറ്റ് പിന്നാക്ക ജനവിഭാഗങ്ങള്‍ക്കും നിയമാനുസൃതമായി ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ സര്‍ക്കാര്‍ നഷ്ടപ്പെടുത്തുന്നു. ഈ ഇനത്തില്‍ 500 കോടിരൂപയാണ് പാഴായത്. പട്ടികജാതി ക്ഷേമത്തിന് നീക്കിവച്ച തുക വകമാറ്റി ചെലവഴിക്കുന്നു. വീടും ഭൂമിയും തൊഴിലും നഷ്ടപ്പെട്ട പാവങ്ങള്‍ ഹിന്ദുക്കളായതുകൊണ്ടുമാത്രം വിവേചനവും അവഗണനയും അനുഭവിക്കുകയാണ്. മിച്ചഭൂമി വിതരണം സ്തംഭിച്ചു. ഭൂപരിഷ്‌കരണ നിയമപ്രകാരം രണ്ടു തലമുറകള്‍ക്ക് മുമ്പ് ലഭിച്ച ഭൂമിയില്‍ കഴിയുന്നവരെല്ലാം ദുരിതയാതന അനുഭവിക്കുകയാണ്. ഹിന്ദുക്കളായതുകൊണ്ടുമാത്രം അവഗണിക്കപ്പെടുന്നു എന്ന ചിന്ത ഉരുത്തിരിയുന്ന സാഹചര്യമാണ് സര്‍ക്കാര്‍ സൃഷ്ടിച്ചിട്ടുള്ളത്.

2012 മേയ് 23ന് വിവിധ സാമുദായികസംഘടനകളില്‍പ്പെട്ട 10 നേതാക്കളാണ് ഹിന്ദുഐക്യവേദിയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രിയെ കണ്ടത്. പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യാമെന്ന ഉറപ്പ് മുഖ്യമന്ത്രി പാലിക്കാത്തത് ഗുരുതരമായ വീഴ്ചതന്നെയാണ്. മറ്റ് മതസ്തര്‍ ഒരു പ്രസ്താവന നടത്തിയാല്‍പോലും ഓടിയെത്തുന്ന മുഖ്യമന്ത്രിയും മന്ത്രിമാരും ഹിന്ദുസംഘടനകളോട് കാണിക്കുന്ന അനീതി മിതമായ ഭാഷയില്‍ പറഞ്ഞാല്‍ മാപ്പില്ലാത്ത അപരാധം തന്നെയാണ്.

ഭീഷണിപ്പെടുത്തിയും പ്രലോഭിപ്പിച്ചും നടക്കുന്ന മതപരിവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാനുള്ള നീക്കങ്ങളെ നിരുത്സാഹപ്പെടുത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അത് ഇന്നും നിര്‍ബാധം തുടരുന്നു. ഹിന്ദുക്കളിലെ അവശജന വിഭാഗത്തിലാണ് പരിവര്‍ത്തനത്തിന് ആഞ്ഞിറങ്ങിയവരുടെ കണ്ണ്. സംഘടിത മതപരിവര്‍ത്തനം ജനസംഖ്യാപരമായി മാത്രമല്ല സാമൂഹ്യമായിതന്നെ ഹിന്ദുക്കളെ തളര്‍ത്തി. സച്ചാര്‍-പാലോളി കമ്മറ്റി റിപ്പോര്‍ട്ടും, രംഗനാഥമിഥ്ര കമ്മീഷന്‍ റിപ്പോര്‍ട്ടും മുസ്ലിം ക്രൈസ്തവവിഭാഗങ്ങള്‍ക്ക് ഒട്ടേറെ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. മതംമാറ്റം പ്രോത്സാഹിപ്പിക്കാനേ ഈ നിര്‍ദ്ദേശം നടപ്പാക്കുന്നതു വഴി സാധിക്കൂ.

ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍വഴിയും മതസ്ഥാപനങ്ങളിലൂടെയും നടത്തുന്ന മതപ്രചാരണവും ഹിന്ദുനിന്ദയും വര്‍ദ്ധിച്ചുവരികയാണ്. ഹിന്ദുവിരുദ്ധ പ്രചാരവേലകള്‍ സംബന്ധിച്ച് പരാതി പറഞ്ഞാലും നടപടിയില്ല. അനധികൃതമായി പുറമ്പോക്ക് കയ്യേറിപോലും ആരാധനാലയങ്ങള്‍ പണിയുന്നു. ഹൈന്ദവ ദേവാലയങ്ങളെ എങ്ങനെയൊക്കെ ബുദ്ധിമുട്ടിപ്പിക്കാമെന്നാണ് ഭരണക്കാരുടെ ചിന്ത. ഓപ്പറേഷന്‍ അനന്ത എന്നപേരില്‍ തിരുവനന്തപുരത്ത് നടക്കുന്ന പ്രക്രിയകള്‍ക്ക് പകയുടെ രൂപമുണ്ട്.

ബാര്‍കോഴ പുറത്തുകൊണ്ടുവന്ന ഡോ.ബിജുരമേശിനെ ലക്ഷ്യമിട്ട് സര്‍ക്കാര്‍ നടത്തുന്ന നീക്കങ്ങള്‍ ശ്രീപത്മനാഭ ക്ഷേത്രത്തിന്റെ പരിശുദ്ധി കളയുന്നവിധമാണ് നീങ്ങുന്നത്. മുഖ്യമന്ത്രിയും മന്ത്രിമാരും ഇതൊന്നു പരിശോധിക്കണം. തമ്പാനൂരിലെ വെള്ളക്കെട്ട് പ്രശ്‌നം തീര്‍ക്കാന്‍ രാജധാനി ബില്‍ഡിംഗ് പൊളിക്കുന്നത് യുക്തിക്ക് ചേരുന്ന നടപടിയല്ല. ശ്രീപത്മനാഭ ക്ഷേത്രത്തോളം പഴക്കമുള്ള കല്ലാനയെ നീക്കിയതെന്തിനെന്ന ചോദ്യം പ്രസക്തമാണ്. പത്മതീര്‍ത്ഥക്കരയില്‍ തണലൊരുക്കിയ വന്‍ ആല്‍മരം മുറിച്ചുമാറ്റിയതിനും ബോധ്യമാകുന്ന മറുപടിയില്ല. ഹിന്ദുക്കളെയും ഗൗനിക്കണം. അവര്‍ക്കും നീതി കിട്ടണമെന്ന ആവശ്യത്തോട് മുഖം തിരിഞ്ഞിരിക്കല്‍ തുടരാനാണ് ഭാവമെങ്കില്‍ അത് കടുത്ത വിവേചനമാകും. അതിന്റെ ഫലമെന്താകുമെന്ന് പറഞ്ഞറിയിക്കാന്‍ പറ്റുന്നതല്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മമതാ ദീദി , ബംഗാളിനെ പ്രത്യേക രാജ്യമായി പ്രഖ്യാപിക്കൂ , മോദിയ്‌ക്കും, ഇന്ത്യയ്‌ക്കുമെതിരെ യുദ്ധം പ്രഖ്യാപിക്കൂ : ബംഗ്ലാദേശി നേതാവ് നൂറുൽ ഹുദ

India

ഛത്തീസ്ഗഢിൽ അടിമപ്പണിയിൽ നിന്ന് ബൈഗ ഗോത്രത്തിൽപ്പെട്ട 13 കുട്ടികളെ മോചിപ്പിച്ചു ; എട്ട് പ്രതികൾ അറസ്റ്റിൽ

Kerala

ബിജെപി മൂന്ന് സീറ്റുകൾ നേടിയത് ഗൗരവതരം ; ജനങ്ങളെ വസ്തുതകൾ ബോധ്യപ്പെടുത്തും ; മൗനം വെടിഞ്ഞ് പിണറായി

Kerala

ബെന്നി ബെഹന്നാൻ കെപിസിസി അധ്യക്ഷനായേക്കും, സണ്ണി ജോസഫ് മന്ത്രിയാകും

India

“ദീദി, നിങ്ങൾ തോറ്റിട്ടില്ല” ; തോറ്റ് തുന്നം പാടിയ മമതയെ ആശ്വസിപ്പിക്കാനെത്തിയത് ഭൂലോക തോൽവി ഇരന്ന് വാങ്ങിയ അഖിലേഷ് ; ഇരുവരും ഒരേ തൂവൽ പക്ഷികൾ

പുതിയ വാര്‍ത്തകള്‍

ഭബാനിപുരിൽ താൻ മമതയെ തോൽപ്പിച്ചതിനാലാണ് അവർ ചന്ദ്രനാഥ് രഥിനെ വധിച്ചത് ; തൃണമൂൽ ഗുണ്ടകളെ മുച്ചൂട് മുടിക്കുമെന്ന് ശപഥമെടുത്ത് സുവേന്ദു അധികാരി

ചന്ദ്രനാഥ് രഥിന്റെ ചോരയ്‌ക്ക് പകരം ചോദിക്കും ; കേസ് അന്വേഷിക്കാൻ പ്രത്യേക സംഘം രൂപീകരിച്ചു, അന്വേഷണത്തിന് നേതൃത്വം നൽകുന്നത് ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥൻ

‘ അരുത് , എന്നെ പ്രശംസിക്കരുത് , എന്റെ പടം വച്ചുള്ള ബോര്‍ഡുകളും ഒഴിവാക്കണം’ ; പി ജയരാജൻ

അമ്പലപ്പുഴയില്‍ നേതൃത്വത്തെ ‘തിരുത്തി’ അണികള്‍; എല്ലാ മേഖലയിലും സിപിഎം പിന്നിലായി

ആകുന്നെങ്കിൽ മുഖ്യമന്ത്രി, മറ്റൊന്നും വേണ്ട; ഭരണ പരിചയം ഇല്ലെങ്കിലും കാഴ്ചപ്പാടുണ്ട്, വാശിപിടിച്ച് വി.ഡി സതീശൻ

‘ തോൽവിയുടെ കണ്ണീർ വറ്റിയിട്ടില്ലാത്ത ഞങ്ങളുടെ നെഞ്ചിലാണ് ബിനീഷേ നീ ചവിട്ടിയത് ‘ ; ടി.കെ. ഗോവിന്ദനെ സ്വീകരിച്ച ബിനീഷ് കോടിയേരിയ്‌ക്കെതിരെ രൂക്ഷ വിമർശനം

സതീശനെയല്ലാതെ രാഹുൽ ഗാന്ധിയെ പോലും മുഖ്യമന്ത്രിയായി സങ്കൽപ്പിക്കാൻ കഴിയില്ല ; ഒരു സാമുദായിക നേതാവിന്റെയും തിണ്ണ നിരങ്ങാത്ത നേതാവാണ് വി ഡി സതീശൻ

വർഗീയതക്കെതിരെ , ,ഇസ്‌ലാമോ ഫോബിക് ക്യാമ്പയിന് എതിരെ നിലപാടെടുത്തത് വി.ഡി സതീശനാണ് ; പിന്തുണച്ച് ഓണംപിള്ളി മുഹമ്മദ് ഫൈസി

മമ്മൂട്ടി–മോഹൻലാൽ ചിത്രം ‘പേട്രിയറ്റ്’ വ്യാജ പതിപ്പ് ഓൺലൈനിൽ

വിശ്വസംസ്‌കൃത പ്രതിഷ്ഠാനം സംസ്ഥാന സമ്മേളനം കാഞ്ഞങ്ങാട്; സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി ഉദ്ഘാടനം ചെയ്യും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.