Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സുഗ്രീവന്റെ പോര്‍വിളി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 11, 2015, 09:47 pm IST
in Samskriti

അലങ്കാരേണ വേഷേണ

പ്രമാണേന ഗതേനച

ത്വം ച സുഗ്രീവ ബാലീച

സദൃശൗ സ്ഥ: പരസ്പരം

(കിഷ്‌കിന്ധ 13:29)

വേഷംകൊണ്ടും വലിപ്പംകൊണ്ടും നില്പുകൊണ്ടും നടപ്പുകൊണ്ടും എന്നുവേണ്ട എല്ലാംകൊണ്ടും സദൃശന്മാരായ നിങ്ങളെ വേര്‍തിരിച്ചറിയാന്‍ കഴിയാതെ കുഴങ്ങിയതുകൊണ്ടാണ് എനിക്കസ്ത്രമയക്കാന്‍ കഴിയാതിരുന്നത്. ആളെ തിരിച്ചറിയാതെ അസ്ത്രമയച്ച് നിനക്കെന്തെങ്കിലും പറ്റിയാല്‍ നമ്മുടെ ഇരുവരുടേയും കാര്യം നടക്കാതെപോകും; എന്റെ പിതാവിന് പണ്ട് ഇതുപോലൊരപകടം സംഭവിച്ചിട്ടുണ്ട്. അതിന്റെ ഫലം അദ്ദേഹം അനുഭവിക്കുകയും ചെയ്തു.

മുനികുമാരന്റെ വധ കഥയും പുത്രശോകത്താല്‍ അദ്ദേഹം മരിക്കാനിടയായ കഥയും രാമന്‍ സുഗ്രീവനെ പറഞ്ഞു കേള്‍പ്പിച്ചു. എന്റെ ബാണം ഒരിക്കലും നിഷ്ഫലമാവുകയില്ല. എന്റെ ബാണം ആള്‍മാറി തറക്കാനിടയായാല്‍ അത് മഹാവിപത്തായിത്തീരുമായിരുന്നില്ലേ? സുഗ്രീവ, കുറച്ചൊന്ന് ക്ഷമിക്കുക. നീ ഒട്ടും സംശയിക്കേണ്ട വീണ്ടും യുദ്ധം ചെയ്യുക. ഞാന്‍ വേണ്ടതു ചെയ്യുന്നതാണ്. സുഗ്രീവനെ തിരിച്ചറിയുന്നതിന്നായി രാമനിര്‍ദ്ദേശമനുസരിച്ച് താന്‍ സുഗ്രീവന്റെ കഴുത്തില്‍ ഒരു മാല അണിയിച്ചു.

എല്ലാവരും വീണ്ടും കിഷ്‌കിന്ധയ്‌ക്കു പുറപ്പെട്ടു. കിഷ്‌കിന്ധയില്‍ ചെന്ന് സുഗ്രീവന്‍ ബാലിയെ വീണ്ടും പോരിനു വിളിച്ചു. രാമന്‍ മരത്തിനു മറഞ്ഞുനിന്നു. ദിക്കെട്ടുംപൊട്ടുമാറുള്ള സുഗ്രീവന്റെ അലര്‍ച്ചകേട്ട് ബാലി പൂര്‍വാധികം ക്ഷോഭത്തോടെ യുദ്ധത്തിനായി പുറപ്പെടാന്‍ ഒരുങ്ങി. ഭൂതഭാവികളെക്കുറിച്ച് ഒട്ടും ആലോചിക്കാതെ ചാടിപ്പുറപ്പെട്ട ബാലിയെ താര തടഞ്ഞുനിര്‍ത്തി പറഞ്ഞു.

നാഥ, ഈ പുറപ്പാട് ശരിയാണെന്ന് എനിക്കു തോന്നുന്നില്ല. അങ്ങയോട് മല്ലിട്ടു തോറ്റ് അവശനായി പാലായനം ചെയ്ത സുഗ്രീവന്‍ ഒന്നു വിശ്രമിക്കുന്നതിന്ന് പോലും സമയമെടുക്കാതെ ഇപ്പോള്‍ വീണ്ടും എത്തിയിരിക്കുകയാണ്. ഇതില്‍ എന്തെങ്കിലും കാര്യമായ രഹസ്യം ഉണ്ടായിരിക്കണം. എന്റെ വിശ്വസ്ത അനുചരനില്‍നിന്നും എനിക്കിന്നലെ ഒരു വാര്‍ത്ത ലഭിക്കുകയുണ്ടായി. സന്യാസിവേഷധാരികളായി രണ്ട് വീരയുവാക്കള്‍ സുഗ്രീവന് അതിഥികളായി എത്തിയിട്ടുണ്ടെന്നും അവനും സുഗ്രീവനും തമ്മില്‍ ഏതോ വിധത്തിലുള്ള സഖ്യസംഭാഷണങ്ങള്‍ നടന്നിരുന്നെന്നും അവന്‍ പറയുകയുണ്ടായി. ഇപ്പോള്‍ എനിക്കുതോന്നുന്നു ഇത് അങ്ങയോട് ബന്ധപ്പെട്ട കാര്യമായിരിക്കുമെന്ന്.

താരയുടെ വാക്കുകള്‍ കേട്ട് ബാലി പ്രതിവചിച്ചു. പ്രിയേ, അതിന് ആരെങ്കിലും സുഗ്രീവനെ സഹായിക്കാന്‍ ഒരുങ്ങിപുറപ്പെട്ടിട്ടുണ്ടെങ്കില്‍ അവരേയും സുഗ്രീവനൊപ്പം ഞാന്‍ കാലപുരിക്കയക്കുന്നതാണ്. സുഗ്രീവന്റെ ഉറുമ്പുകടിക്കുന്നതുപോലുള്ള ഈ പ്രവൃത്തി സഹിക്കാനുള്ള ക്ഷമ ഒട്ടും എന്നിലില്ല. ഇന്ന് അവന്റെ അവസാനമായിരിക്കും. അതുകൊണ്ട് പ്രിയ താരേ, നീ തടസ്സം നില്‍ക്കരുത്. ബാലി പുറപ്പെടാന്‍ ഒരുങ്ങി.

താര വീണ്ടും ബാലിയെ തടഞ്ഞുകൊണ്ടു പറഞ്ഞു. അങ്ങ് അശുഭമായ വാക്കുകള്‍ പറയുകയോ പ്രവൃത്തിക്കുകയോ ചെയ്യരുത്. ഇന്നലെ ദണ്ഡകാരണ്യത്തില്‍നിന്നും മടങ്ങിവന്ന നമ്മുടെ പുത്രന്‍ അംഗദനും ചില മഹര്‍ഷിവര്യന്മാര്‍ വഴി ലഭിച്ച വൃത്താന്തം എന്നോട് പറയുകയുണ്ടായി.

സൂര്യകുലസംജാതന്മാരായ രണ്ട് വീരരാജകുമാരന്മാര്‍ പിതാവിന്റെ ആജ്ഞ പാലിക്കുന്നതിന്നായി വനവാസമനുഷ്ഠിച്ചുവരുന്നുണ്ടെന്നും അവരില്‍ ജ്യേഷ്ഠന്റെ പത്‌നിയെ രാവണന്‍ മോഷ്ടിച്ചുകൊണ്ടുപോയതായും അവര്‍ രാക്ഷസ വംശനാശത്തിനൊരുങ്ങിയിരിക്കുകയാണെന്നും ഭാര്യന്വേഷണത്തിനായി നടക്കുന്നതിന്നിടയില്‍ അവര്‍ സുഗ്രീവനുമായി സഖ്യംചെയ്ത് സഹായം സമ്പാദിക്കുമെന്നും സഖ്യം നിമിത്തം ആദ്യം അങ്ങയെ നിഗ്രഹിക്കുമെന്നും അവര്‍ പറഞ്ഞുവത്രെ. അവയുടെ ആരംഭഘട്ടമാണ് ഇപ്പോള്‍ നടക്കുന്നതെന്നാണ് എനിക്കുതോന്നുന്നത്. എല്ലാം സൂക്ഷ്മമായി ചിന്തിച്ചേ അങ്ങെന്തെങ്കിലും തീരുമാനിക്കാവൂ.

ഇതുകേട്ട് ബാലി പറഞ്ഞു. അങ്ങിനെ രണ്ട് രാജകുമാരന്മാര്‍ ഇവിടെ വന്നിട്ടുണ്ടെങ്കില്‍ ഞങ്ങള്‍ തമ്മിലൊന്നു കാണട്ടെ. കണ്ടുകഴിഞ്ഞാല്‍ തീര്‍ച്ചയായും ഞങ്ങള്‍ മിത്രങ്ങളായിത്തീരും. അവര്‍ എന്നെ സ്‌നേഹിക്കുകയും ഞാന്‍ അവരെ സഹായിക്കുകയും ചെയ്യും. നീ ദുഃഖിക്കേണ്ട. എല്ലാം ശുഭമായി പര്യവസാനിക്കും. ശങ്കയും ഭയവും ഭീരുത്വലക്ഷണമാണ്. ഒരു വീരപത്‌നിയായ താരയ്‌ക്ക് ഇതൊരിക്കലും ഭൂഷണമല്ല. ഭവതി അന്തപ്പുരത്തിലേക്ക് പോകുക.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sport

മോദിയുടെ ഭരണത്തിന്‍കീഴില്‍ ഭാരതത്തിന്റെ അത്ലറ്റിക്സില്‍ വന്‍കുതിപ്പ്, ലോംഗ് ജംപില്‍ ദേശീയ റെക്കോഡ് സ്ഥാപിച്ച ആന്‍സി സോജന്‍

Kerala

66ാം വയസ്സിലും എന്തൊരു എനര്‍ജി…ലാലേട്ടന്റെ ഇല്ലുമിനാച്ചി നൃത്തം വൈറല്‍

Kerala

നീറ്റ് പേപ്പര്‍ ചോര്‍ച്ചയ്‌ക്ക് കാരണക്കാരനായ പ്രൊഫ. കുല്‍ക്കര്‍ണിയുടെ വീടും മൂന്ന് നില കോച്ചിംഗ് സെ‍ന്‍ററും ബുള്‍ഡോസര്‍ പൊളിച്ചിട്ടും വാര്‍ത്തയായില്ല

World

പാകിസ്ഥാനിൽ സൈനിക ക്യാമ്പിന് നേരെ ആക്രമണം; മൂന്ന് റേഞ്ചേഴ്‌സ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

India

പിന്നില്‍ അജ്ഞാതന്‍? മൂന്ന് ഉന്നത ലഷ്‌കർ ഭീകരരെ പാകിസ്ഥാനിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി, അതിൽ ഹാഫിസ് സയീദിന്റെ അടുത്ത സഹായിയും

പുതിയ വാര്‍ത്തകള്‍

സാഹിത്യവിമര്‍ശക ശാരദക്കുട്ടി (ഇടത്ത്)

സംഘിയായ ലക്ഷ്മിപ്രിയയ്‌ക്കെതിരെ കൂട്ടആക്രമണം; ശ്വേതമേനോനെ മാറ്റിനിര്‍ത്തി, ലക്ഷ്മീപ്രിയയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ ഗൂഢാലോചന?

ഉണ്ട ചോറിന് ഗീനാകുമാരി നന്ദി കാട്ടി…ഇഡിയെ ആക്രമിച്ച സിപിഎം ഗുണ്ടയ്‌ക്ക് ജാമ്യം കിട്ടാന്‍ പ്രോസിക്യൂട്ടര്‍ ഗീനാകുമാരി കോടതിയില്‍ പറഞ്ഞത് കേട്ടോ?

‘ ഞാനാണ് ചിതയ്‌ക്ക് തീ കൊളുത്തിയത് , ആ ചൂട്ട് ഇർഫാന എടുത്ത് പിടിച്ചതാണ് , ഭർത്താവ് ഇക്ബാലാണ് പടം എടുത്തത് ‘ ; സേവാഭാരതി മംഗല്പാടി അദ്ധ്യക്ഷൻ രഘു

മേയര്‍ വി.വി. രാജേഷിനെ പുറത്താക്കുക അസാധ്യം; അവിശ്വാസപ്രമേയത്തിന് ആഹ്വാനവുമായി ശബരീനാഥന്‍; മൗനം പാലിച്ച് ശിവന്‍കുട്ടി

ബിജെപി തകരും എന്ന് ആരും വിചാരിക്കേണ്ട ; വിവി രാജേഷ് തിരുവനന്തപുരം എം പിയും , ആശാനാഥ് എം എൽ എയുമാകുമെന്ന് സാബു ജേക്കബ്

ഇന്ത്യ കണ്ട ഏറ്റവും ശക്തനായ പ്രധാനമന്ത്രിയാണ് മോദിയെന്ന് കോൺഗ്രസ് നേതാവ് ശർമ്മിഷ്ഠ ; 2014 ലെ വിജയം മോദിയ്‌ക്ക് ലഭിച്ച ജനവിധി

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല

ജില്ലകളില്‍ ഡിഎംഒമാരെ നിയമിച്ച് സര്‍ക്കാര്‍

അൻസിബ മദ്യപിക്കുന്നതോ അൻസിബക്ക് ഒരു പുരുഷ സുഹൃത്തുള്ളതോ ആണോ നിങ്ങളുടെ പ്രശ്നം? ലക്ഷ്മിപ്രിയയ്‌ക്കെതിരെ ഭാഗ്യലക്ഷ്മി

സെന്‍സര്‍ ചെയ്യാത്ത സിനിമ പ്രദര്‍ശിപ്പിച്ചു: ‘മോളിവുഡ് ടൈംസ്’ ന്റെ നിര്‍മ്മാതാവ് ആഷിക്ക് ഉസ്മാനെ ചോദ്യം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.