മുംബൈ: ബോളിവുഡ് സംവിധായകന്‍ രാജ്കുമാര്‍ ഹിരാനിക്ക് ബൈക്കപകടത്തില്‍ പരിക്കേറ്റു. താടിയെല്ലിന് ഗുരുതരമായി പരിക്കേറ്റ ഹിരാനിയെ മുംബെ ലീലാവതി ഹോസ്പിറ്റലിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.
രാവിലെ എട്ട് മണിയോടെ ഹിരാനിയെ ശസ്ത്രക്രിയയ്‌ക്ക് വിധേയമാക്കിയതായും ഡോക്ടര്‍മാര്‍ അറിയിച്ചു.
ചൊവ്വാഴ്ച രാവിലെ എട്ട് മണിയോടെയാണ് അപകടം നടന്നത്. ഹിരാനിയുടെ ജീവനക്കാര്‍ വാങ്ങിയ ബൈക്ക് ഓടിച്ചു നോക്കുന്നതിനിടെയാണ് അപകടം. വേഗം കുറച്ചാണ് വാഹനം ഓടിച്ചിരുന്നതെങ്കിലും നിയന്ത്രണം നഷ്ടമായി വീഴുകയായിരുന്നു.
മുന്നാഭായ് എം.ബി.ബി.എസ്, 3 ഇഡിയറ്റ്‌സ്, പി.കെ തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്തത് രാജ്കുമാര്‍ ഹിരാനിയാണ്.
















