Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

‘ആഞ്ഞടി’ അഥവാ ‘പോയിന്റ് ഫൈവ് സിക്‌സ്’

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 10, 2015, 10:50 pm IST
in Vicharam

ധ്യാനം കൂടിവന്ന രാഹുല്‍ജി ആദ്യം ആഞ്ഞടിച്ചത് പാര്‍ലമെന്റിലായിരുന്നു. പിന്നിലിരുന്ന് കെ.സി.വേണുഗോപാല്‍ തുടങ്ങിയ കോണ്‍ഗ്രസുകാര്‍ ആവേശം മൂത്ത് ഡസ്‌കില്‍ ആഞ്ഞടിക്കുന്നതും കാണാമായിരുന്നു! സമ്മേളനം കഴിഞ്ഞും രാഹുല്‍ജി ആഞ്ഞടി തുടര്‍ന്നു. നാടുചുറ്റി കര്‍ഷകരോടൊപ്പംനടന്നും ധര്‍മക്കാരോടൊപ്പം ഇരന്നും അദ്ദേഹം ആഞ്ഞടിച്ചു. ഓരോ ആഞ്ഞടിയും നേരുപറഞ്ഞാല്‍ ഒരൊന്നൊന്നര ആഞ്ഞടി വരും! പുന്നാരമകന്‍ ആഞ്ഞടിക്കുന്നതുകണ്ടപ്പോള്‍ അമ്മച്ചിക്കും ആവേശം. നമ്പര്‍ ടെന്നിലിരുന്ന് അവരും ആകാവുന്നിടത്തോളം ആഞ്ഞ് അടിച്ചു…

വാല്‍നക്ഷത്രംപോലെ മലയാളികള്‍ക്ക് ഈ ആഞ്ഞടി ഏറ്റവുമടുത്തു ദൃശ്യമായത് അരുവിക്കരയിലായിരുന്നു. കാര്‍ത്തികേയന്റെ പുത്രന്‍ കോണ്‍ഗ്രസിനുവേണ്ടി ആഞ്ഞടിച്ചപ്പോള്‍ മിടുമിടുക്കനിലൂടെയായിരുന്നു സിപിഎമ്മിന്റെ ആഞ്ഞടി. അരുവിക്കരയില്‍ പിണറായി മിടുമിടുക്കന്റെ അടിയിലൂടെയും അച്യുമാന്‍ മിടുമിടുക്കന്റെ മുകളിലൂടെയുമായിരുന്നു ആഞ്ഞടിച്ചത്. ഒടുവില്‍ റിസല്‍ട്ടു വന്നപ്പോള്‍ മിടുമിടുക്കന്‍ തവിടുപൊടി! മുകളിലൂടെ ആഞ്ഞടിച്ച മാമന്‍ അടിയിലേക്കു മുങ്ങി. അടിയിലൂടെ ആഞ്ഞടിച്ചുകൊണ്ടിരുന്ന സഖാവ് മുകളിലേക്കു പൊങ്ങി മാമനെതിരെ അഞ്ചാറുകിലോ വരുന്ന ഒരാഞ്ഞടി-മിമിക്രി കാണാന്‍ വന്നവരാരും വോട്ടു ചെയ്തില്ല… ഇപ്പോള്‍ ഒറ്റക്കാലില്‍ക്കറങ്ങി ആരോടെന്നില്ലാതെ ആഞ്ഞടിക്കുകയാണ് സഖാവ്.

വര്‍ഷകാല സമ്മേളനം ആരംഭിച്ചതോടെ അമ്മയും മകനും പ്രതീക്ഷിച്ചതുപോലെ ആഞ്ഞടി പാര്‍ലമെന്റിലേക്കു മാറ്റി. എണ്‍പതുകാരനായ ടി.വി.ആര്‍ ഷേണായി മാതൃഭൂമിയിലെഴുതിയതുപോലെ അമ്പതുവര്‍ഷമായി കണ്ടിട്ടില്ലാത്ത തരം ചുവടുകളുമായാണ് കോണ്‍ഗ്രസ് പാര്‍ലമെന്റില്‍ ആഞ്ഞടിക്കുന്നത്! ഒടുവില്‍ അകത്ത് വേണ്ടത്ര കവറേജ് കിട്ടുന്നില്ലെന്ന് കണ്ടപ്പോള്‍ പുറത്തെ കൂടുതല്‍ ക്യാമറാകളുടെ സാധ്യത കണ്ടറിഞ്ഞ് അമ്മയും മകനും ആഞ്ഞടി മുറ്റത്തേക്കു ഷിഫ്റ്റു ചെയ്തു.

മുമ്പേ ഗമിക്കുന്ന ഗോവിന്റെ പിമ്പേ ഗമിക്കുന്ന ‘ബഹുഗോക്കളായി’ സഖാക്കളും. തരൂര്‍ മുദ്രാവാക്യം വിളിക്കാതെ നേതൃത്വത്തിനെതിരെ ആഞ്ഞടിച്ചപ്പോള്‍ മകന്‍ സഖാക്കളെ നോക്കി അമ്മയുടെ നേരെ കണ്ണിറുക്കി. അയാളേക്കാള്‍ നല്ല കോണ്‍ഗ്രസുകാര്‍! സുഷമക്കെതിരെ മലയാളം ചാനലില്‍ ആഞ്ഞടിച്ചത് ആ നല്ല കോണ്‍ഗ്രസ് സഖാക്കളായിരുന്നു-ബിജുവും സമ്പത്തും എം.ബി.രാജേഷും…സുഷമാസ്വരാജിനെ പലവട്ടം തൂക്കിക്കൊല്ലാന്‍ മാത്രം കനപ്പെട്ട തെളിവുകളുടെ ഭാണ്ഡവും പേറി ചാനലുകളിലിരുന്ന് ആഞ്ഞടിച്ച ”കോണ്‍ഗ്രസ് സഖാക്കളോട്” ഒരു നികുതിദായകന്റെ ഒറ്റച്ചോദ്യം-” നിങ്ങളെ ആരും സസ്‌പെന്റ് ചെയ്തില്ലല്ലോ; അവസരം ലഭിച്ചിട്ടും നിങ്ങളെന്തേ പാര്‍ലമെന്റില്‍ ആഞ്ഞടിച്ചില്ല?”

വിനാശകാലേ വിപരീതബുദ്ധി, അല്ലേ? ബീഹാര്‍ തെരഞ്ഞെടുപ്പുവരികയാണ്. ഇനി ജനം ആഞ്ഞടിക്കും. നോക്കിക്കോ, അതോടെ കോണ്‍ഗ്രസിനോടൊപ്പം നിങ്ങളുടേയും നെഞ്ചളവ് പോയിന്റ് ഫൈവ് സിക്‌സ്.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുഖ്യമന്ത്രി സ്ഥാനത്തിനായി ചരടുവലികള്‍ തകൃതി, വി ഡി സതീശനായി തെരുവിലിറങ്ങി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala

ബെംഗളൂരുവില്‍ മലയാളി യുവതിയെ ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ദീപക് കൃഷ്ണന്‍ കന്യാകുമാരിയില്‍ പിടിയിലായി

India

ബംഗാളിനെ പ്രത്യേക രാജ്യമായി പ്രഖ്യാപിക്കൂ , 170 ദശലക്ഷം ബംഗ്ലാദേശി മുസ്ലീങ്ങൾ മമതയ്‌ക്കൊപ്പം ഉണ്ടാകും ; ജമാഅത്തെ നേതാവ് എം ഡി നൂറുൽ ഹുദ

India

ഛത്തീസ്ഗഢിൽ അടിമപ്പണിയിൽ നിന്ന് ബൈഗ ഗോത്രത്തിൽപ്പെട്ട 13 കുട്ടികളെ മോചിപ്പിച്ചു ; എട്ട് പ്രതികൾ അറസ്റ്റിൽ

Kerala

ബിജെപി മൂന്ന് സീറ്റുകൾ നേടിയത് ഗൗരവതരം ; ജനങ്ങളെ വസ്തുതകൾ ബോധ്യപ്പെടുത്തും ; മൗനം വെടിഞ്ഞ് പിണറായി

പുതിയ വാര്‍ത്തകള്‍

ബെന്നി ബെഹന്നാൻ കെപിസിസി അധ്യക്ഷനായേക്കും, സണ്ണി ജോസഫ് മന്ത്രിയാകും

“ദീദി, നിങ്ങൾ തോറ്റിട്ടില്ല” ; തോറ്റ് തുന്നം പാടിയ മമതയെ ആശ്വസിപ്പിക്കാനെത്തിയത് ഭൂലോക തോൽവി ഇരന്ന് വാങ്ങിയ അഖിലേഷ് ; ഇരുവരും ഒരേ തൂവൽ പക്ഷികൾ

ഭബാനിപുരിൽ താൻ മമതയെ തോൽപ്പിച്ചതിനാലാണ് അവർ ചന്ദ്രനാഥ് രഥിനെ വധിച്ചത് ; തൃണമൂൽ ഗുണ്ടകളെ മുച്ചൂട് മുടിക്കുമെന്ന് ശപഥമെടുത്ത് സുവേന്ദു അധികാരി

ചന്ദ്രനാഥ് രഥിന്റെ ചോരയ്‌ക്ക് പകരം ചോദിക്കും ; കേസ് അന്വേഷിക്കാൻ പ്രത്യേക സംഘം രൂപീകരിച്ചു, അന്വേഷണത്തിന് നേതൃത്വം നൽകുന്നത് ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥൻ

‘ അരുത് , എന്നെ പ്രശംസിക്കരുത് , എന്റെ പടം വച്ചുള്ള ബോര്‍ഡുകളും ഒഴിവാക്കണം’ ; പി ജയരാജൻ

അമ്പലപ്പുഴയില്‍ നേതൃത്വത്തെ ‘തിരുത്തി’ അണികള്‍; എല്ലാ മേഖലയിലും സിപിഎം പിന്നിലായി

ആകുന്നെങ്കിൽ മുഖ്യമന്ത്രി, മറ്റൊന്നും വേണ്ട; ഭരണ പരിചയം ഇല്ലെങ്കിലും കാഴ്ചപ്പാടുണ്ട്, വാശിപിടിച്ച് വി.ഡി സതീശൻ

‘ തോൽവിയുടെ കണ്ണീർ വറ്റിയിട്ടില്ലാത്ത ഞങ്ങളുടെ നെഞ്ചിലാണ് ബിനീഷേ നീ ചവിട്ടിയത് ‘ ; ടി.കെ. ഗോവിന്ദനെ സ്വീകരിച്ച ബിനീഷ് കോടിയേരിയ്‌ക്കെതിരെ രൂക്ഷ വിമർശനം

സതീശനെയല്ലാതെ രാഹുൽ ഗാന്ധിയെ പോലും മുഖ്യമന്ത്രിയായി സങ്കൽപ്പിക്കാൻ കഴിയില്ല ; ഒരു സാമുദായിക നേതാവിന്റെയും തിണ്ണ നിരങ്ങാത്ത നേതാവാണ് വി ഡി സതീശൻ

വർഗീയതക്കെതിരെ , ,ഇസ്‌ലാമോ ഫോബിക് ക്യാമ്പയിന് എതിരെ നിലപാടെടുത്തത് വി.ഡി സതീശനാണ് ; പിന്തുണച്ച് ഓണംപിള്ളി മുഹമ്മദ് ഫൈസി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.