ന്യൂദല്‍ഹി: ക്രൈം ആന്റ് ക്രിമിനല്‍ ട്രാക്കിങ് നെറ്റ്‌വര്‍ക്ക് ആന്റ് സിസ്റ്റംസ് (സി.സി.ടി.എന്‍.എസ്) പദ്ധതിയുടെ ലോഗോ രൂപകല്‍പ്പന ചെയ്യുന്നതിനായി കണ്ടെത്തുന്നതിനായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം പ്രത്യേക മത്സരം സംഘടിപ്പിക്കുന്നു.
രാജ്യത്തൊട്ടാകെയുള്ള ഇരുപതിനായിരത്തിലധികം പൊലീസ് സ്റ്റേഷനുകളില്‍ കുറ്റകൃത്യങ്ങള്‍ രജിസ്റ്റര്‍ ചെയ്യല്‍, അന്വേഷണം, വിചാരണ നടപടികള്‍ എന്നിവ കമ്പ്യൂട്ടര്‍വത്കരിക്കുകയും കേന്ദ്ര, സംസ്ഥാന അന്വേഷണ ഏജന്‍സികള്‍ക്കാവശ്യമായ വിവരങ്ങള്‍ വേഗത്തില്‍ ലഭ്യമാക്കുകയുമാണ് സി.സി.ടി.എന്‍.എസ് പദ്ധതിയുടെ ഉദ്ദേശ്യം [email protected].ശി എന്ന വെബ്‌സൈറ്റിലെ ക്രിയേറ്റീവ് കോര്‍ണര്‍ വിഭാഗത്തില്‍ പ്രവേശിച്ചോ, www.mygov.in എന്നഇ-മെയില്‍വിലാസത്തിലോ ലോഗോകള്‍ അയക്കാം. അയക്കുന്ന ലോഗോയെക്കുറിച്ചുള്ള ചെറിയ വിവരണവും പദ്ധതിയെ ഇതെങ്ങിനെ പ്രതിനിധീകരിക്കുന്നു എന്ന ഒരു ചെറുകുറിപ്പും കൂടി ഉള്‍പ്പെടുത്തണം. എന്‍ട്രികള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ആഗസ്റ്റ് 31 ആണ്.
തെരഞ്ഞെടുക്കപ്പെടുന്ന എന്‍ട്രിക്ക് ഒരു ലക്ഷം രൂപ കാഷ് അവാര്‍ഡ് ലഭിക്കും.
ബയോ ഡീസല്‍ ചേര്‍ത്ത ഹൈസ്പീഡ് ഡീസല്‍ വിപണിയില്‍
ന്യൂദല്‍ഹി: ബയോ ഡീസല്‍ ചേര്‍ത്ത ഹൈസ്പീഡ് ഡീസല്‍ വിപണിയിലിറക്കുമെന്ന് കേന്ദ്ര പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയം അറിയിച്ചു.
പ്രാഥമികഘട്ടത്തില്‍ ന്യൂഡല്‍ഹി, വിശാഖപട്ടണം, ഹാല്‍ദിയ, വിജയവാഡ എന്നിവിടങ്ങളിലെ തെരഞ്ഞെടുത്ത ചില്ലറവില്‍പ്പനശാലകള്‍ വഴിയാകും ഈ ഹൈസ്പീഡ് ഡീസല്‍ ലഭ്യമാക്കുകയെന്ന് ലോക ജൈവ ഇന്ധന ദിനാഘോഷത്തോടനുബന്ധിച്ച് മന്ത്രാലയം വ്യക്തമാക്കി. റെയില്‍വേ, ഷിപ്പിങ്, സംസ്ഥാന റോഡ് ഗതാഗത കോര്‍പറേഷനുകള്‍ എന്നീ വന്‍കിട ഉപഭോക്താക്കള്‍ക്ക് ബയോ ഡീസല്‍ നേരിട്ട് വില്‍ക്കാന്‍ പെട്രോളിയം മന്ത്രാലയം ഈയിടെ അനുമതി നല്‍കിയിരുന്നു.
















