ന്യൂദല്‍ഹി: ജാര്‍ഖണ്ഡിലെ ദിയോഗറില്‍ ദുര്‍ഗാക്ഷേത്രത്തില്‍ തിക്കിലും തിരക്കിലുംപെട്ട് നിരവധി പേര്‍ മരിക്കാനിടയായ സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു.
ദുരന്തം ഏറെ വേദനിപ്പിക്കുന്നതാണെന്നും തന്റെ ചിന്തയും പ്രാര്‍ത്ഥനയും മരണമടഞ്ഞവരുടെ ബന്ധുക്കളോടൊപ്പമുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
പരിക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് അദ്ദേഹം ആശംസിച്ചു. ദുരന്തത്തെക്കുറിച്ച് ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ശ്രീ. രഘുബര്‍ദാസുമായി പ്രധാനമന്ത്രി സംസാരിച്ചു.
















