ന്യൂദല്‍ഹി:ലോക്പാല്‍ ബില്‍ പരിശോധിക്കുന്ന പാര്‍ലമെന്ററി സമിതിക്ക് രണ്ടുമാസംകൂടി സമയം നീട്ടിനല്‍കി. ഇതനുസരിച്ച് സപ്തംബര്‍ 30ഓടെ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചാല്‍ മതിയാകും.കോണ്‍ഗ്രസ് എംപി സുദര്‍ശന നാച്ചിയപ്പന്‍ അധ്യക്ഷനായ 31 അംഗ സമിതിക്ക് ഇതു രണ്ടാം തവണയാണ് സമയം ദീര്‍ഘിപ്പിച്ചു നല്‍കുന്നത്.
2014 ഡിസംബര്‍ 22നാണ് പാര്‍ലമെന്ററി സമിതി നിലവില്‍ വന്നത്. മാര്‍ച്ച് 25ഓടെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായിരുന്നു നിര്‍ദേശം. എന്നാല്‍ കൂടുതല്‍ സമയം വേണമെന്ന് സമിതി ആവശ്യപ്പെട്ടു. ഇതനുസരിച്ച് നല്‍കിയ സമയം ജൂലൈ 30ന് അവസാനിക്കുകയും ചെയ്തു.
രാജ്യസഭാ അധ്യക്ഷനായ ഉപരാഷ്‌ട്രപതി ഹമീദ് അന്‍സാരിക്ക് മുന്നിലാണ് സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടത്.
















