അഹമ്മദാബാദ്: സൗജന്യ വൈഫൈ, ശീതീകരിച്ച വെയിറ്റിംഗ് ലോഞ്ച്, അന്‍പതോളം സിസിടിവി ക്ള്‍, ഔണ്‍ലൈന്‍ ടിക്കറ്റിംഗിന് നിരവധി കൗണ്ടറുകള്‍, മുതിര്‍ന്നവര്‍ക്ക് വീല്‍ചെയറുകള്‍, ആധുനിക സൈന്‍ ബോര്‍ഡുകള്‍…വിമാനത്താവളത്തിലെ സൗകര്യങ്ങളല്ലിത്. ഗുജറാത്തിലെ ഒരു ബസ്സ്റ്റാന്‍ഡില്‍ കിട്ടുന്ന സൗകര്യങ്ങളാണിത്.
25ഫഌറ്റ് ഫോമുകളിലായി 200 ലധികം ബസ്സുകള്‍ക്ക് സര്‍വീസ് നടത്തേണ്ട സ്റ്റാന്‍ഡാണിത്. 10 ടിക്കറ്റ് കൗണ്ടറുകളാണുള്ളത് ജീവനക്കാര്‍ക്ക് ഹോട്ടല്‍ മുറികളുടെ സൗകര്യമുള്ള പ്രത്യേക വിശ്രമമുറികളാണ് തയ്യാറാക്കിയിരിക്കുന്നത്. വനിതാ യാത്രക്കാര്‍ക്ക് മാത്രമായും വിശ്രമമുറികളുണ്ട്.
ഗീതാ മന്ദിര്‍ സ്‌റ്റേറ്റ് ട്രാന്‍പോര്‍ട്ട് ഡിപ്പോയാണ് അത്യാധുനീകരിച്ചിരിക്കുന്നത് 92 കോടി ചെലവഴിച്ച് സമയബന്ധിതമായി പൂര്‍ത്തീകരിച്ച സ്റ്റാന്‍ഡിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി ആനന്ദിബെന്‍ പട്ടേല്‍ നിര്‍വഹിച്ചു.
നരേന്ദ്രമോദി മുഖ്യമന്ത്രിയായിരുന്നപ്പോളാണ് ഗുജറാത്തിലെ ബസ്സ് സ്‌റ്റേഷനുകള്‍ ആധുനികവല്‍ക്കരിക്കാന്‍ തീരുമാനിച്ചത്. വഡോധര സ്‌റ്റേഷനാണ് ആദ്യം നിര്‍മ്മിച്ചത്. ഏഷ്യയിലെ മികച്ച സ്‌റ്റേഷനായിരുന്നു അത്.
















