ശ്രീരാമന്‍ എല്ലാപോര്‍മുഖങ്ങളിലും ആദ്യമേ മുന്നില്‍ നിന്നു നയിക്കുന്നു. ലങ്കയിലെത്തിയതും കൗതുകം കൊണ്ട് കാണാന്‍ കൊട്ടാരത്തിന്മേല്‍ കയറി നിന്ന രാവണന്റെ സകല അഭിമാനവും തകര്‍ത്തുവിടലാണ് ആദ്യ പ്രവൃത്തി. പ്രഹസ്തന്‍ മുതലായവരെ ഉടനേ രാവണനയക്കുന്നു യുദ്ധത്തിന്. ശ്രീ രാമനെപ്പോലെ ആദ്യമേ എന്തുകൊണ്ട് മുന്നിട്ടിറങ്ങിയില്ല?
രാമന്റെ തലകാണിച്ച് ദുഃഖിപ്പിക്കുകയാണയാള്‍ അപ്പോഴുമൊരുങ്ങുന്നത്. എന്നാല്‍ രാവണന്റെ പ്രജകളില്‍ എളിമക്കാരിയയ സരമ സീതയെ ആശ്വസിപ്പിച്ച് രാവണന്റെ കളി പുറത്താക്കുന്നു. പ്രജകള്‍ രാവണനെതിരെ തിരിഞ്ഞിരിക്കുന്നുവെന്ന സൂചന. എത്ര വലിയ സാമ്രാജ്യവും പ്രജകള്‍ എതിരായിത്തിഞ്ഞാല്‍ തകര്‍ന്നടിയും. അവസാനകൈയുമായി രാവണനെ അംഗദന്‍ സഭയില്‍ വെച്ചുതന്നെ വിരട്ടുകയും കൊല്ലാവുന്ന രാക്ഷസന്മാരെ രാവണന്റെ മുന്നിലിട്ടു തല്ലിക്കൊന്ന് കൊട്ടാരവും തകര്‍ത്ത് രാമന്റെയടുക്കലെത്തുന്നു.
ഇതൊരു പ്രത്യേകതരം നേതൃത്വമാണ് രാവണന്റേത്. താന്‍ പിന്നിലോട്ടു വലിയുന്തോറും ശത്രു മുന്നോട്ടു കയറിവരുന്നുവെന്നറിഞ്ഞിട്ടും തന്ത്രം മുറുകുന്നില്ല. സമുദ്രലംഘന കാലം ശ്രീരാമനെ ചെറുക്കാന്‍ ഏറ്റവും നല്ല സമയമായിരുന്നു യുദ്ധ തന്ത്രത്തിന്റെ ദൃഷ്ടിയില്‍. രാവണന്റെ ഈ സ്വഭാവമാറ്റത്തെയാണ് എഴുത്തച്ഛന്‍ പറയുന്ന ഓരേയൊരു കാരണം. രാവണന് തന്റെ പാപ പൂര്‍ണ്ണമായ ജീവിതം മടുത്തിരുന്നുവെന്നാണ്. എന്നാലയാളിലുണ്ടായിരുന്നത് അമിത ആത്മ വിശ്വാസമായിരുന്നുവെന്ന് കാണാം. അമിത ആത്മ വിശ്വാസം കാരണമാണൊ സുരക്ഷാ കവചത്തോടുള്ള അവഗണനയാണൊ എന്നറിയില്ല ഇന്നു ഭാരതം കാണിക്കുന്നത് ദേശീയ സുരക്ഷാ വിഷയത്തില്‍ ഇതേ വീഴ്‌ച്ചകളാണ്.
നാഗാസ്ത്രത്താല്‍ ശ്രീരാമ സൈന്യത്തെ മുഴുവന്‍ ബോധം കെടുത്തി ഇന്ദ്രജിത് മായായുദ്ധത്താല്‍ നേടുന്ന താത്ക്കാലിക ജയം മാത്രമാണ് രാവണന് വളരെനാള്‍ കൊണ്ടു കേട്ട ഒരു വാക്ക്. എന്നാലതും ഉടനേ തീര്‍ന്നു. ഗരുഢന്‍ വന്നു നാഗാസ്ത്രത്തില്‍ നിന്നും സൈന്യത്തെ മോചിപ്പിക്കുന്നു. പിന്നിടുവന്ന ഏഴെട്ടു സേനാപതികളേയും സേനാവിഭാഗങ്ങളേയും ഹനുമാനാദി വാനര നായകന്‍ തന്നെ കൊന്നൊടുക്കി.
രാവണനോട് ഏറ്റുമുട്ടി ലക്ഷ്മണന്‍ ബോധം കെടുന്നു. ശ്രീരാമന്‍ ആശങ്കിച്ചപോലെ മായായുദ്ധത്തിലല്ല നേരിട്ടാക്രമിച്ചാണ് സൗമിത്രിയെ വീഴ്‌ത്തുന്നത്. ലക്ഷ്മണനും ഹനുമാനുമെല്ലാം മഹാവീരന്മാരായിരുന്നാലും രാവണനെ വെല്ലാന്‍ രാമന്‍ തന്നെ വേണം.
അഹങ്കാരമാണ് രാവണന്‍. നെഞ്ചിനു നടുവിലാണത്രേ ‘ഞാനിങ്ങനെയാണ്’ എന്ന വ്യക്തി സ്ഥിതി ചെയ്യുന്നത്. ശ്രീരാമ തത്വവും അവിടെ ചെന്നതിനെ നേരിട്ട് ഇല്ലായ്‌മ ചെയ്യണം. ഇത്തരത്തില്‍ ഓരോ വയ്യക്തിക സംസ്‌കാരത്തേയും ഓരോ രാക്ഷസനും ഓരോ സദ്‌സംസ്‌കാരത്തെ ഓരോ വാനരവീരനും പ്രതിനിധാനം ചെയ്യുന്നു. സ്വന്തമായ വ്യക്തിത്വത്തിന്റെ പലായനമാണ് ആദ്ധ്യാത്മിക യുദ്ധത്തില്‍ ജയത്തിന്റെ അത്യാവശ്യഘടകം. സത്യം, ധര്‍മ്മം എന്നീ സനാതന തത്വങ്ങളാണ്.
സ്വാഭാവികമായി പ്രവര്‍ത്തിക്കാന്‍ ‘ദുഷ്ട അഹം’ ഇല്ലാതായാലേ സാധ്യമാകയുള്ളൂ. ഇത് സ്വയം തയ്യാറായാലേ സാധ്യമാകയുള്ളൂ എന്നതിനാലാണ് രാവണനെ ഒരു പ്രാവശ്യം വിട്ടയയ്‌ക്കുന്നതിനായി രാമ രാവണയുദ്ധത്തില്‍ പറയുന്നത്.
കുംഭകര്‍ണ്ണനിലാണ് രാവണന്റെ അവസാനത്തെ പ്രതീക്ഷയുള്ളത്. മറ്റുള്ളവരുടെ അഭിപ്രായമനുസരിച്ചു ജീവിക്കുന്നവനും ആലസ്യം മൂലം തന്റെ ശക്തി പ്രയോഗിക്കാത്തവനുമാണ് കുംഭകര്‍ണ്ണന്‍. രാവണന്‍ പറഞ്ഞതു കേട്ടപ്പോള്‍ത്തന്നെ തന്റെ സുചിന്തതവും ശരിയുമായ അഭിപ്രായമുപേക്ഷിച്ച് ശ്രീരാമനോട് യുദ്ധത്തിനിറങ്ങി. മറ്റാര്‍ക്കും തടുക്കാന്‍ കഴിയാത്ത കുംഭകര്‍ണ്ണന്‍ ശ്രീരാമന്റെ കൈകൊണ്ടാണ് മരണം വരിക്കുന്നത്, പ്രഹസ്തന്‍, അകമ്പനന്‍,മുതലായ രാവണനുതുല്യരായ വീരന്മാരെല്ലാംമരിച്ചപ്പോഴാണ്് ഇന്ദ്രജിത്തിനെ യുദ്ധത്തിനയക്കുന്നത്. ശ്രീരാമന്റെ ലങ്കയിലെ ദൗത്യത്തിന് രണ്ടു ലക്ഷ്യങ്ങളാണുള്ളത്. രാവണപക്ഷത്തെ തുടച്ചു നീക്കലും.
സീതയെവീണ്ടെടുക്കലും. സീതയെവീണ്ടടുക്കല്‍ മാത്രമായിരുന്നെങ്കില്‍ സീതയ്‌ക്ക് ഹനുമാന്റെ കൂടെ നേരത്തെ രക്ഷപ്പെടാമായിരുന്നു. അന്നു അത്തരത്തില്‍ രക്ഷപ്പെടുന്നത് തന്റെ ഭര്‍ത്താവിന്റെ കീര്‍ത്തി വര്‍ദ്ധിപ്പിക്കുകയില്ല. എന്നു പറഞ്ഞ് സീത ഒഴിഞ്ഞു മാറുന്നു. എന്തൊരു ആത്മബലം. എന്റെകീര്‍ത്തിയെ അനശ്വരമാക്കുന്നത് സമുദ്രലംഘനവും ലങ്കാവിജയുമാണ് കിഷ്‌ക്കിന്ധവരെ എത്തിയിരുന്നുവെങ്കില്‍രാമായണം ഓരു സാധാരണ കാവ്യമായും ശ്രീരാമന്‍ ഒരു ഇടത്തരം നായകനായും കണക്കാക്കപ്പെട്ടേനെ; നളനേലയോ രന്തിദേവനെപ്പോലെമാത്രം.അവതാരശ്രേണിയില്‍രാമനെ എത്തിക്കുന്നത് യുദ്ധകാണ്ഡത്തിലെ പ്രവൃത്തികളാണ്.
സാധാരണയുദ്ധ തന്ത്രത്തില്‍ ശത്രു പക്ഷത്തെ ഭിന്നിപ്പിക്കാനൊരു ശ്രമം നടത്താറുണ്ട്. എന്നാല്‍ രാമന്റെ രണ ശൂരതയെല്ലാം മങ്ങിപ്പോയി എന്നു നമുക്കുകാണാം.അയാള്‍ ഒരു തരത്തിലും ശ്രീരാമസൈന്യത്തെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നില്ല.എത്രയോ സമ്പത്തും അധികാരവുമുണ്ടായിരുന്ന രാവണന് ഇത് വളരെഎളുപ്പം സാധിക്കുമായിരുന്നു.
എന്നാല്‍ ധര്‍മ്മപക്ഷത്തു നില്‍ക്കുന്ന വരെല്ലാം സ്വാഭിമാനികളും സത്യസന്ധരുമായിരിക്കും അവരുടെ അടുക്കല്‍ പ്രലോഭനങ്ങളൊന്നും വിലപ്പോവില്ല. രാവണന്റെ ശസ്ത്രാഭ്യാസവും പാണ്ഡിത്യവുമെല്ലാം സജ്ജനദ്രോഹം ചെയ്തതിനാല്‍ നിഷ്ഭലമായിപ്പോയി എന്നത് ഉറപ്പാണ്്.
ശ്രീരാമന്‍ ആപത്ഘട്ടത്തിലും ശിവപൂജ നടത്തുന്നത് തന്റെ ആവശ്യം നേടാനോ ശക്തി വര്‍ദ്ധിപ്പിക്കാനോ അല്ല. ജനങ്ങള്‍ അവിടെ സ്‌നാനവും പൂജയുംചെയ്ത് മുക്തി നേടട്ടേ എന്ന ജനക്ഷേമകരമായ ചിന്തയാണ് ശ്രീരാമന്റേത്. നമുക്കു ചുറ്റും നാം നോക്കുമ്പോള്‍ നാടിന്റെ നേതൃത്വം സാമൂഹ്യ നേതൃത്വം സ്ഥാപനങ്ങളുടെ നേതൃത്വം എന്നിവ വഹിക്കുന്നവരില്‍ ഏതു സ്വഭാവമാണ മുന്നിട്ടു നില്‍ക്കുന്നത്. എന്നു ശ്രദ്ധിച്ചു നോക്കിയാല്‍, അത് ശ്രീരാമനോടുള്ള അടുപ്പമുള്ളതോ രാവണനോട് അടുപ്പമുള്ളതോ എന്നു കാണാനാവും, സ്വാഭാവികമായും ശ്രീരാമനോടാണ് അടുപ്പമെങ്കില്‍ ലോകക്ഷേമകരവും രാവണനോടാണെങ്കില്‍ മറിച്ചുമാവുമല്ലോ?
















