Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വടരൂപത്തില്‍ ഹനുമാന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 8, 2015, 09:14 pm IST
in Samskriti

ഋശ്യമൂക പര്‍വതത്തിന്റെ മുകളില്‍ മദ്ധ്യഭാഗത്തുള്ള വൃക്ഷച്ചുവട്ടില്‍ സഹവര്‍ത്തികളായ വാനരന്മാരുമൊന്നിച്ചിരിക്കുകയായിരുന്ന സുഗ്രീവന്‍ ആ കാഴ്ച കണ്ടു. ധനുഷ്ബാണങ്ങളും അസ്ത്രശസ്ത്രങ്ങളും ധരിച്ച രണ്ടുപേര്‍ നാലുപാടും വീക്ഷിച്ചുകൊണ്ട് മന്ദംമന്ദം നടന്നടുക്കുന്നു. ദൂരെ നിന്നും നടന്നുവരുന്നവരെക്കണ്ട സുഗ്രീവന് ഒരുപക്ഷെ തന്നെ വധിക്കുന്നതിന്നു വേണ്ടി ബാലി അയച്ച ആള്‍ക്കാരായിരിക്കുമോ എന്ന സംശയം ജനിച്ചു. ഭയചകിതനായ സുഗ്രീവന്‍ അവര്‍ ആരാണെന്നന്വേഷിച്ചറിയുവാന്‍ ഹനുമാനെ നിയോഗിച്ചു. ഹനുമാന്‍ വാനരരൂപം ത്യജിച്ച്

കപി രൂപം പരിത്യജ്യ ഹനുമാന്‍ മാരുതാത്മജഃ

ഭിക്ഷുരൂപം തതോഭേജേ ശഠബുദ്ധിതയാ കപിഃ”  (കിഷ്‌കിന്ധ 3:2)

ഒരു സാമാന്യ ഭിക്ഷുവിന്റെ രൂപം ധാരണചെയ്തുകൊണ്ട് ചോദിച്ചു. അംഗജനെപ്പോലെ സുന്ദരന്മാരായ നിങ്ങളിരുവരും ആരാണ്? സൂര്യചന്ദ്രന്മാരോ, അതോ അശ്വനീദേവന്മാരോ മനുഷ്യരൂപത്തില്‍ സഞ്ചരിക്കുന്ന ഈശ്വരതുല്യന്മാരായ നിങ്ങള്‍ മഹാന്മാരാണെന്നതില്‍ സംശയമില്ല. ആര്യന്മാരായ നിങ്ങള്‍ ആരാണെന്നും എവിടെനിന്നു വരുന്നെന്നും എന്തിനുവേണ്ടിയാണ് ഈ ദുര്‍ഗ്ഗമമാര്‍ഗ്ഗത്തിലൂടെ സഞ്ചരിക്കുന്നതെന്നും അറിഞ്ഞാല്‍കൊള്ളാമെന്നാഗ്രഹിക്കുന്നു. അഭിമതമാണെങ്കില്‍ ഈ ബ്രഹ്മചാരിയും ഭവാന്മാര്‍ക്ക് ഉപകാരിയായിരിക്കാന്‍ ആഗ്രഹിക്കുന്നു.

വടുവിന്റെ ഈ അഭ്യര്‍ത്ഥന കേട്ടപ്പോള്‍ രാമന്‍ തന്നോടായി പറഞ്ഞു. ലക്ഷ്മണ ഈ യുവാവ് വെറുമൊരു ബ്രഹ്മചാരിയല്ല. ഇവന്‍ ദിവ്യമഹിമയുള്ള ഒരു മഹാവ്യക്തിയാണ്. ഇവന്റെ കര്‍ണ്ണഭൂഷാമണികള്‍ നീ കാണുന്നുണ്ടോ. ഇവ അലൗകികങ്ങളാണ്. ഇവന്റെ ഭാഷാശുദ്ധിയും വ്യാകരണനിഷ്ഠയും ധര്‍മ്മാനുഷ്ഠാന പ്രതിപത്തിയും അത്യന്തം ശ്ലാഘനീയമാണ്.

നാനൃഗ്വേദ വിനീതസ്യ നാ യജുര്‍വേദധാരിണഃ

നാസാമവേദവിദൂഷ: ശക്യമേവം പ്രഭാഷിതം

നൂനം വ്യാകരണം കൃത്സനമനേന ബഹുധാശ്രുതം

ബഹുവ്യാഹരതാനേന നകിഞ്ചിദപശബ്ദിതം    (കിഷ്‌കിന്ധ 3:28,29)

ഋഗ്‌വേദത്തിലും യജുര്‍വേദത്തിലും സാമവേദത്തിലും വിദ്വാനല്ലാത്ത ഒരാള്‍ക്ക് ഇങ്ങിനെ സംസാരിക്കാന്‍ കഴിയുകയില്ല. നിശ്ചയമായും ഇയാള്‍ വ്യാകരണശാസ്ത്രം പലവട്ടം അധ്യയനം ചെയ്തിട്ടുണ്ട്. ഇത്രനേരം സംസാരിച്ചിട്ടും ഇയാളുടെ വായില്‍നിന്നും ഒരു അപശബ്ദംപോലും വീണിട്ടില്ല.

അവിസ്തരമസന്ദിഗ്‌ദ്ധമവിളംബിതമദ്രൂതം

ഉരസ്ഥം കണ്ഠഗം വാക്യം വര്‍ത്തതേ മധ്യമേസ്വരേ

സംസ്‌കാരക്രതാംസമ്പന്നാമത്ഭുതാമവിളംബിതാം

ഉച്ചാരയതി കല്യാണീം വാചംഹൃദയ ഹര്‍ഷിണീം     (കിഷ്‌കിന്ധ 3:31,32)

വാചാലതയില്ലാതെ അസന്നിഗ്‌ദ്ധമായി ധാരമുറിയാതെ വാക്കുകളില്‍ അസ്പഷ്ടതയോ അശുദ്ധിയോ ഇല്ലാതെ ഹൃദയത്തിലുദിക്കുന്ന മധുരവാണി കണ്ഠത്തിലെത്തി വൈഖരീരൂപമാര്‍ജിച്ച് വ്യാകരണനിബദ്ധമായ സംസ്‌കൃതം ധാരമുറിയാതെ ഹൃദയാഹ്ലാദം ജനിപ്പിക്കുന്ന വിധത്തില്‍ മധുരമായി ഉച്ചരിക്കുന്നു. ഇതു മാത്രമല്ല ശിക്ഷാശാസ്ത്രവും അദ്ധ്യയനം ചെയ്ത് ശീലിച്ചവനാണ്. കാരണം സംഭാഷണവേളയില്‍ വായ, കണ്ണ്, നെറ്റി, പുരികം തുടങ്ങിയവകൊണ്ട് യാതൊരു ഗോഷ്ഠിയും കാട്ടുന്നില്ല. ചുരുക്കംവാക്കുകളില്‍ ആശയം വെളിവാക്കുവാന്‍ ശിക്ഷാശാസ്ത്രം അഭ്യസിച്ചേമതിയാകുകയുള്ളൂ.

ന മുഖേ നേത്രയോശ്ചാപി ലലാടേ ച ഭ്രുവോസ്തഥാ

അന്വേഷ്വപി ച സര്‍വേഷു ദോഷഃ സംവിദിതഃ ക്വചിത്

തന്റെ കര്‍ണ്ണ ഭൂഷാരത്‌നം രാമന്‍ കണ്ടതായി പറഞ്ഞപ്പോള്‍ ആ വടുരൂപി മറ്റൊന്നും ആലോചിക്കാതെ രാമപാദങ്ങളില്‍ സാഷ്ടാംഗം നമസ്‌കരിച്ചു.

കാരണം ഹനുമാന്‍ അഞ്ജനയുടെ ഗര്‍ഭത്തിലായിരുന്ന സമയത്ത് അഞ്ജനയ്‌ക്കുണ്ടാകുന്ന പുത്രന്‍ തന്റെ തകര്‍ച്ചയ്‌ക്ക് മൂലകാരണമായിരിക്കുമെന്നറിഞ്ഞ ബാലി ഭ്രൂണഹത്യ ചെയ്യുന്നതിന്നുവേണ്ടി ഒരു യോഗതന്ത്രപ്രയോഗം നടത്തുകയുണ്ടായി. ഉരുക്കിയ പഞ്ചലോഹങ്ങളും പൊടിച്ച നവരത്‌നങ്ങളും വജ്രപ്പൊടിയും ചേര്‍ത്ത് യോജിപ്പിച്ച് അഞ്ജനയെക്കൊണ്ട് കഴിപ്പിക്കുകയുണ്ടായി.

അത് ഗര്‍ഭാശയത്തിലെത്തി ഉരുകി ലയിച്ച് വീണ്ടും രണ്ടായിപ്പിരിഞ്ഞ് ഭ്രൂണശിശുവിന് കര്‍ണ്ണാഭരണങ്ങളായി പരിണമിച്ചു. ഈ കര്‍ണ്ണാഭരണങ്ങള്‍ അന്യര്‍ക്കുദൃശ്യമായിരിക്കുകയില്ലെന്നും ഇവ ദര്‍ശിക്കുന്ന ദിവ്യനെ ആത്മദൈവമായി സ്വീകരിച്ചാരാധിച്ച് ഭജിച്ചുകൊള്ളണമെന്നും പരമശിവന്‍ ഹനുമാനെ ധരിപ്പിച്ചിട്ടുണ്ടായിരുന്നു. അതുകൊണ്ടാണ് തന്റെ കര്‍ണ്ണാഭരണങ്ങള്‍ ദര്‍ശിച്ച ശ്രീരാമനെ ഹനുമാന്‍ ആത്മാര്‍ച്ചനം ചെയ്ത് സ്വീകരിക്കാന്‍ ഇടയായത്. അതിനുശേഷം ഹനുമാന്‍ വടുവേഷം ത്യജിച്ച് താന്‍ ആരാണെന്ന വസ്തുത വെളിപ്പെടുത്തി ഹനുമാന്റെ സംഭാഷണവും പെരുമാറ്റവും കണ്ട് രാമന്‍ സന്തുഷ്ടനായി.

രാമാജ്ഞയനുസരിച്ച് താന്‍ സംഭവിച്ച കാര്യങ്ങളെല്ലാം ഹനുമാനെ അറിയിച്ചു. സുഗ്രീവനുമായി സഖ്യത്തിലേര്‍പ്പെടുവാനുള്ള ആഗ്രഹവും പ്രകടിപ്പിച്ചു. സന്തുഷ്ടനായ ഹനുമാന്‍ ഞങ്ങളെ ചുമലിലേറ്റി ഋശ്യമൂകത്തില്‍നിന്നും മലയപര്‍വതത്തില്‍ സുഗ്രീവസമക്ഷം എത്തിച്ചു. ഹനുമാന്‍ ഞങ്ങളെ സുഗ്രീവന് പരിചയപ്പെടുത്തി. സുഗ്രീവനുമായി മൈത്രി സ്ഥാപിക്കാന്‍ വന്നവരാണ് ഇവരിരുവരുമെന്ന് ഹനുമാന്‍ സുഗ്രീവനെ അറിയിച്ചു. സുഗ്രീവന്‍ അവരെ സ്വീകരിച്ചുകൊണ്ട് പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sport

മോദിയുടെ ഭരണത്തിന്‍കീഴില്‍ ഭാരതത്തിന്റെ അത്ലറ്റിക്സില്‍ വന്‍കുതിപ്പ്, ലോംഗ് ജംപില്‍ ദേശീയ റെക്കോഡ് സ്ഥാപിച്ച ആന്‍സി സോജന്‍

Kerala

66ാം വയസ്സിലും എന്തൊരു എനര്‍ജി…ലാലേട്ടന്റെ ഇല്ലുമിനാച്ചി നൃത്തം വൈറല്‍

Kerala

നീറ്റ് പേപ്പര്‍ ചോര്‍ച്ചയ്‌ക്ക് കാരണക്കാരനായ പ്രൊഫ. കുല്‍ക്കര്‍ണിയുടെ വീടും മൂന്ന് നില കോച്ചിംഗ് സെ‍ന്‍ററും ബുള്‍ഡോസര്‍ പൊളിച്ചിട്ടും വാര്‍ത്തയായില്ല

World

പാകിസ്ഥാനിൽ സൈനിക ക്യാമ്പിന് നേരെ ആക്രമണം; മൂന്ന് റേഞ്ചേഴ്‌സ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

India

പിന്നില്‍ അജ്ഞാതന്‍? മൂന്ന് ഉന്നത ലഷ്‌കർ ഭീകരരെ പാകിസ്ഥാനിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി, അതിൽ ഹാഫിസ് സയീദിന്റെ അടുത്ത സഹായിയും

പുതിയ വാര്‍ത്തകള്‍

സാഹിത്യവിമര്‍ശക ശാരദക്കുട്ടി (ഇടത്ത്)

സംഘിയായ ലക്ഷ്മിപ്രിയയ്‌ക്കെതിരെ കൂട്ടആക്രമണം; ശ്വേതമേനോനെ മാറ്റിനിര്‍ത്തി, ലക്ഷ്മീപ്രിയയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ ഗൂഢാലോചന?

ഉണ്ട ചോറിന് ഗീനാകുമാരി നന്ദി കാട്ടി…ഇഡിയെ ആക്രമിച്ച സിപിഎം ഗുണ്ടയ്‌ക്ക് ജാമ്യം കിട്ടാന്‍ പ്രോസിക്യൂട്ടര്‍ ഗീനാകുമാരി കോടതിയില്‍ പറഞ്ഞത് കേട്ടോ?

‘ ഞാനാണ് ചിതയ്‌ക്ക് തീ കൊളുത്തിയത് , ആ ചൂട്ട് ഇർഫാന എടുത്ത് പിടിച്ചതാണ് , ഭർത്താവ് ഇക്ബാലാണ് പടം എടുത്തത് ‘ ; സേവാഭാരതി മംഗല്പാടി അദ്ധ്യക്ഷൻ രഘു

മേയര്‍ വി.വി. രാജേഷിനെ പുറത്താക്കുക അസാധ്യം; അവിശ്വാസപ്രമേയത്തിന് ആഹ്വാനവുമായി ശബരീനാഥന്‍; മൗനം പാലിച്ച് ശിവന്‍കുട്ടി

ബിജെപി തകരും എന്ന് ആരും വിചാരിക്കേണ്ട ; വിവി രാജേഷ് തിരുവനന്തപുരം എം പിയും , ആശാനാഥ് എം എൽ എയുമാകുമെന്ന് സാബു ജേക്കബ്

ഇന്ത്യ കണ്ട ഏറ്റവും ശക്തനായ പ്രധാനമന്ത്രിയാണ് മോദിയെന്ന് കോൺഗ്രസ് നേതാവ് ശർമ്മിഷ്ഠ ; 2014 ലെ വിജയം മോദിയ്‌ക്ക് ലഭിച്ച ജനവിധി

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല

ജില്ലകളില്‍ ഡിഎംഒമാരെ നിയമിച്ച് സര്‍ക്കാര്‍

അൻസിബ മദ്യപിക്കുന്നതോ അൻസിബക്ക് ഒരു പുരുഷ സുഹൃത്തുള്ളതോ ആണോ നിങ്ങളുടെ പ്രശ്നം? ലക്ഷ്മിപ്രിയയ്‌ക്കെതിരെ ഭാഗ്യലക്ഷ്മി

സെന്‍സര്‍ ചെയ്യാത്ത സിനിമ പ്രദര്‍ശിപ്പിച്ചു: ‘മോളിവുഡ് ടൈംസ്’ ന്റെ നിര്‍മ്മാതാവ് ആഷിക്ക് ഉസ്മാനെ ചോദ്യം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.