Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സംശയ ഗ്രസ്തനായ രാമന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 7, 2015, 08:26 pm IST
in Samskriti

വഴിമദ്ധ്യേ വലിയ ഒരുസത്വത്തെകാണുന്നുവല്ലോ. മുനി ഭക്ഷകനായ ഏതോരാക്ഷസനായിരിക്കണം. ലക്ഷമണാ! ആ വില്ലു തരൂ; ഞാന്‍ അവനെ ഉടന്‍ വധിക്കുന്നുണ്ട്! ” കോപത്തോടെ രാമന്‍ ഇങ്ങനെ പറയുന്നത് കേട്ട് ആസത്വം എഴുന്നേറ്റ് രാമനെ തൊഴുതുകൊണ്ട്് പറഞ്ഞു: ”അയ്യോ! അരുതേ! അങ്ങയുടെ പിതാവിന്റെ സ്‌നേഹിതനായ ജടായു എന്ന പക്ഷിയാണ് ഞാന്‍. അങ്ങക്ക് എന്തു സഹായവും ചെയ്യാന്‍ ഒരുക്കമാണ് എന്നെ വധിക്കരുതേ!”

അതുകേള്‍ക്കേ രാമനു പശ്ചാത്താപം തോന്നി. പാവം പക്ഷി! അച്ഛന്റെ നല്ല സുഹൃത്താണ്. മാത്രമല്ല തന്നോടും നല്ല സ്‌നേഹം. അങ്ങനെയുള്ളഒരാളെ വെറുതെ സംശയിച്ചില്ലേ? വധിക്കാന്‍ പോലും തുനിഞ്ഞില്ലേ? കഷ്ടമായിപ്പോയി. സാരമില്ല ഇനിഞങ്ങള്‍ താമസിക്കുവാന്‍ പോകുന്നിടത്തു ഞങ്ങളുടെ രക്ഷകനായി ഇരുന്നോളൂ.

എഴുത്തച്ഛന്‍ അദ്ധ്യത്മാരാമായണത്തില്‍ ഇങ്ങനെ പറയുമ്പോള്‍ നാം ശ്രദ്ധിക്കേണ്ടതു ശ്രീരാമചന്ദ്രനും സംശയാത്മാവായി എന്നകാര്യമാണ്! ചിലപ്രത്യേക സാഹചര്യങ്ങളില്‍ ഏതു ബലവാന്റേയും മനസ്സ് ദുര്‍ബലമായിപ്പോവും. ഭയമാണ് പലപ്പോഴും സംശയത്തെ ജനിപ്പിക്കുന്നത്. കാട്ടില്‍ ഭീകരന്മാരായ രാക്ഷസരുടെ ശല്യമുള്ളതായി അഗസ്ത്യ മഹര്‍ഷി പറഞ്ഞിരുന്നല്ലോ. ആവാക്കുകള്‍ മനസ്സില്‍ തറഞ്ഞു കിടപ്പുണ്ട്. അതിന്നാലാണ്് പക്ഷിയെ കണ്ടപ്പോഴേ രാക്ഷസനാണെന്നു സംശയിക്കാന്‍ ഇടയായാതും

അതുപോട്ടേ എന്നുവയ്‌ക്കാം പക്ഷെ കുറച്ചു കാലത്തിനുശേഷം വീണ്ടും അതേപക്ഷിയെ രാക്ഷസനാണെന്നുശ്രീരാമന്‍ സംശയിക്കുന്ന ഒരു സന്ദര്‍ഭം ശ്രദ്ധിച്ചുവോ? രാമന്‍ പറയുകയാണ് ”ആവില്ലും ശരങ്ങളും ഇങ്ങുതരൂ ലക്ഷ്മണാ! ഇവനെ ഞാനിപ്പോള്‍ തന്നെ കൊല്ലുന്നുണ്ട്.” എന്ന്!(എഴുത്തച്ഛന്‍ അങ്ങനെ രണ്ടിടത്തുംരാമനെക്കൊണ്ട് വില്ലുചോദിപ്പിക്കുന്നത് എന്തിനാണാവോ! രണ്ടുപേരും ശരീരത്തിന്റെ ഭാഗമെന്നോണം എപ്പോഴും വില്ലുമായി നടക്കുന്നവരല്ലേ?)

അവശതയോടെ ആസത്യം പറഞ്ഞു; ”ഞാന്‍ കൊല്ലപ്പെടേണ്ടവനല്ല. അങ്ങയുടെ ദാസനും പിതാവിന്റെ പ്രിയസുഹൃത്തുമായ ജടായുവാണ്്. അങ്ങയുടെ ഭാര്യയെ അപഹരിച്ചുപോവുന്ന രാവണനെ എതിര്‍ത്ത് യുദ്ധം ചെയ്യവെ ആദുഷ്ടനാല്‍ ചിറകുകള്‍ അരിയപ്പെട്ടു പാതിജീവനായ് കിടക്കുകയാണിവിടെ. അങ്ങയോടീ വിവരം ധരിപ്പിച്ചേ ജീവന്‍ പോകൂ എന്ന് സീതാദേവി അനുഗ്രഹിച്ചിട്ടുമുണ്ട്. ”

ഛി! ഞാന്‍ വീണ്ടും സംശയിച്ചുവല്ലോ, നല്ലവനും എനിക്കുവേണ്ടി പ്രാണന്‍ വെടിയാന്‍ മടിക്കാത്തവനുമായ ജടായുവിനെ എന്ന ചിന്തയായി ശ്രീരാമന്! ഉടനെ പക്ഷിയുടെ തലയെടുത്ത് മടിയില്‍ വച്ച് കണ്ണീരൊഴുക്കുകയായി. മരിച്ച പക്ഷിയുടെ ശരീരം പിന്നീട് ലക്ഷ്മണനൊപ്പം ആദരവോടെ സംസ്‌കരിക്കുകയും ചെയ്തു.

മഹാത്മാവായ ശ്രീരാമചന്ദ്രന്‍ ജടായുവിനെ രണ്ടുതവണ സംശയിച്ചതു കണ്ടില്ലേ? കൊല്ലാന്‍പോലും, തുനിഞ്ഞു! ഏതൊരാള്‍ക്കും മറ്റൊരു വ്യക്തിയുടെയോ വസ്തുവിന്റെയോ നേരെ ഇത്തരത്തില്‍ സംശയവും വെറുപ്പും ഉണ്ടാവുന്നതാണ്. സന്ദര്‍ഭവും മാനസികാവസ്ഥയുമാണ് പ്രധാനകാരണം.

ഇവിടെ, രാമന്റെ കാഴ്്ചയെ മന്ദീഭവിപ്പിച്ച രണ്ടുമനോവികാരങ്ങള്‍ ഭയവും സങ്കടവുമത്രേ. സീതയെ കാണാതായതിലുള്ള തീവ്ര ദുഃഖത്തോടെ അലയുകയല്ലേ? പലകാഴ്ചകളും രാമനെ സംശയത്തിലാഴ്‌ത്തിയിരിക്കും. ചിലതു പ്രതീക്ഷ നല്‍കുന്നതാവാം. ഓടിച്ചെല്ലുമ്പോള്‍ നിരാശപ്പെട്ടെന്നുംവരാം. അതു മനുഷ്യസഹജമാണെണ്. ഭയവും സങ്കടവും മാത്രമല്ല, സ്വാര്‍ത്ഥം, അസൂയ,കോപം, വെറുപ്പ്. തുടങ്ങിയ പല വികാരങ്ങളും നമ്മുടെ കാഴ്‌ച്ചക്ക് മങ്ങലേല്‍പ്പിക്കും. മനസ്സിനെ ചപലവും, ബുദ്ധിയെ വികലവും, പ്രവൃത്തിയെ അപകടകരവുമാക്കും. എന്നു നാം ഓര്‍ക്കേണ്ടതുണ്ട്.വാല്മീകി രാമായണത്തില്‍ ജടായു തയുടെ നിലവിളികേട്ടപ്പോള്‍ താമസിയാതെ പറെന്നത്തി രാവണനെ എതിര്‍ക്കാന്‍ കഴിഞ്ഞത്.

രണ്ടാം ഘട്ടത്തില്‍, സീതയെ ഭക്ഷിച്ചുകിടക്കുന്ന രാക്ഷസനാണെന്നു സംശയിച്ച് കൊല്ലാന്‍ ചെന്ന രാമന് വിവരം നല്‍കി ജടായു പറയുന്നത്: ”രാവണന്‍ എന്റെ ചിറകരിഞ്ഞു കൊന്നുകഴിഞ്ഞുവല്ലോ; ഇനി അങ്ങ് വീണ്ടും എന്നെ കൊല്ലേണ്ട”എന്നാണ്! അതു കേട്ടു പശ്ചാത്താപ പരവശനായ രാമന്‍ പക്ഷിയെ കെട്ടിപ്പുണര്‍ന്ന് തളര്‍ന്നുവീഴുന്നുണ്ട്.

രാജ്യം നഷ്ടപ്പെട്ടു, വനവാസം വേണ്ടിവന്നു; സീത നഷ്ടപ്പെട്ടു, പ്രിയം ചെയ്ത പക്ഷിയുംമരിച്ചു. ഹാ! എത്ര നിര്‍ഭാഗ്യവാനാണ് ഞാന്‍ എന്നൊക്ക പറഞ്ഞുള്ളതായിരുന്നു രാമന്റെ വിലാപം. വികാര തീവ്രമായ ആ രംഗത്തിനൊടുവില്‍ ഉത്തമനായ ഒരു മനുഷ്യനുവേണ്ടി ചെയ്യുന്നതുപോലെയാണ് ജടായുവിന്റെ സംസാകാരക്രിയകളെല്ലാം രാമലക്ഷ്മണന്മാര്‍ പൂര്‍ത്തിയാക്കുന്നത്.

ഇതിനിടയില്‍ ‘വിന്ദം’എന്നമുഹൂര്‍ത്തത്തിലാണ്‌സീതഅപഹരിക്കപ്പെട്ടതെന്നകാര്യം കൂടി ജടായു പറയുന്നുണ്ട്. നഷ്ടപ്പെട്ട ധനം ഉടമസ്ഥനു തിരിച്ചു കിട്ടും എന്നതത്രെ ഈമുഹൂര്‍ത്തത്തിന്റെ പ്രത്യേകത. ചൂണ്ട വിഴുങ്ങിയ മത്സ്യത്തെപ്പോലെ അതിക്രമി കൊല്ലപ്പെടുകയും ചെയ്യും. അതിനാല്‍ അങ്ങുവൈകാതെ രാവണനെ നിഗ്രഹിച്ചു സീതയെ വീണ്ടെുക്കും എന്ന പ്രതീക്ഷാനിര്‍ഭരമായ പ്രവചവും നടത്തിയിട്ടാണ് ജടായു ജീവന്‍ വെടിയുന്നത് എന്നതത്രേ ഏറെ ശ്രദ്ധേയം.

ഇതൊന്നും അദ്ധ്യാത്മരാമായണത്തില്‍ കാണുന്നതല്ല. അതുപോലെ, മനോഹരമായ ജടായുസ്തുതി വാല്മീകിരാമായണത്തിലും കാണുകയില്ല!

(തുടരും)

9388414034

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sport

മോദിയുടെ ഭരണത്തിന്‍കീഴില്‍ ഭാരതത്തിന്റെ അത്ലറ്റിക്സില്‍ വന്‍കുതിപ്പ്, ലോംഗ് ജംപില്‍ ദേശീയ റെക്കോഡ് സ്ഥാപിച്ച ആന്‍സി സോജന്‍

Kerala

66ാം വയസ്സിലും എന്തൊരു എനര്‍ജി…ലാലേട്ടന്റെ ഇല്ലുമിനാച്ചി നൃത്തം വൈറല്‍

Kerala

നീറ്റ് പേപ്പര്‍ ചോര്‍ച്ചയ്‌ക്ക് കാരണക്കാരനായ പ്രൊഫ. കുല്‍ക്കര്‍ണിയുടെ വീടും മൂന്ന് നില കോച്ചിംഗ് സെ‍ന്‍ററും ബുള്‍ഡോസര്‍ പൊളിച്ചിട്ടും വാര്‍ത്തയായില്ല

World

പാകിസ്ഥാനിൽ സൈനിക ക്യാമ്പിന് നേരെ ആക്രമണം; മൂന്ന് റേഞ്ചേഴ്‌സ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

India

പിന്നില്‍ അജ്ഞാതന്‍? മൂന്ന് ഉന്നത ലഷ്‌കർ ഭീകരരെ പാകിസ്ഥാനിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി, അതിൽ ഹാഫിസ് സയീദിന്റെ അടുത്ത സഹായിയും

പുതിയ വാര്‍ത്തകള്‍

സാഹിത്യവിമര്‍ശക ശാരദക്കുട്ടി (ഇടത്ത്)

സംഘിയായ ലക്ഷ്മിപ്രിയയ്‌ക്കെതിരെ കൂട്ടആക്രമണം; ശ്വേതമേനോനെ മാറ്റിനിര്‍ത്തി, ലക്ഷ്മീപ്രിയയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ ഗൂഢാലോചന?

ഉണ്ട ചോറിന് ഗീനാകുമാരി നന്ദി കാട്ടി…ഇഡിയെ ആക്രമിച്ച സിപിഎം ഗുണ്ടയ്‌ക്ക് ജാമ്യം കിട്ടാന്‍ പ്രോസിക്യൂട്ടര്‍ ഗീനാകുമാരി കോടതിയില്‍ പറഞ്ഞത് കേട്ടോ?

‘ ഞാനാണ് ചിതയ്‌ക്ക് തീ കൊളുത്തിയത് , ആ ചൂട്ട് ഇർഫാന എടുത്ത് പിടിച്ചതാണ് , ഭർത്താവ് ഇക്ബാലാണ് പടം എടുത്തത് ‘ ; സേവാഭാരതി മംഗല്പാടി അദ്ധ്യക്ഷൻ രഘു

മേയര്‍ വി.വി. രാജേഷിനെ പുറത്താക്കുക അസാധ്യം; അവിശ്വാസപ്രമേയത്തിന് ആഹ്വാനവുമായി ശബരീനാഥന്‍; മൗനം പാലിച്ച് ശിവന്‍കുട്ടി

ബിജെപി തകരും എന്ന് ആരും വിചാരിക്കേണ്ട ; വിവി രാജേഷ് തിരുവനന്തപുരം എം പിയും , ആശാനാഥ് എം എൽ എയുമാകുമെന്ന് സാബു ജേക്കബ്

ഇന്ത്യ കണ്ട ഏറ്റവും ശക്തനായ പ്രധാനമന്ത്രിയാണ് മോദിയെന്ന് കോൺഗ്രസ് നേതാവ് ശർമ്മിഷ്ഠ ; 2014 ലെ വിജയം മോദിയ്‌ക്ക് ലഭിച്ച ജനവിധി

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല

ജില്ലകളില്‍ ഡിഎംഒമാരെ നിയമിച്ച് സര്‍ക്കാര്‍

അൻസിബ മദ്യപിക്കുന്നതോ അൻസിബക്ക് ഒരു പുരുഷ സുഹൃത്തുള്ളതോ ആണോ നിങ്ങളുടെ പ്രശ്നം? ലക്ഷ്മിപ്രിയയ്‌ക്കെതിരെ ഭാഗ്യലക്ഷ്മി

സെന്‍സര്‍ ചെയ്യാത്ത സിനിമ പ്രദര്‍ശിപ്പിച്ചു: ‘മോളിവുഡ് ടൈംസ്’ ന്റെ നിര്‍മ്മാതാവ് ആഷിക്ക് ഉസ്മാനെ ചോദ്യം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.