ന്യൂദല്‍ഹി: യാക്കൂബിന്റെ കേസില്‍ വധശിക്ഷയ്‌ക്ക് വിധിച്ച സുപ്രീംകോടതി ജഡ്ജി ദീപക് മിശ്രയ്‌ക്ക് വധഭീഷണി. മേമനെ തൂക്കിലേറ്റാന്‍ വിധിച്ച മൂന്നംഗ ബെഞ്ചിന്റെ അദ്ധ്യക്ഷനായിരുന്നു മിശ്ര. കത്ത് വഴിയാണ് ജഡ്ജിക്കെതിരെ വധഭീഷണി മുഴക്കിയിരിക്കുന്നത്.
‘നിങ്ങള്‍ക്ക് എത്ര സുരക്ഷ ഒരുക്കിയാലും അവയെല്ലാം ഇല്ലാതാക്കി നിങ്ങളെ ഞങ്ങള്‍ തുടച്ച് നീക്കും’ എന്നായിരുന്നു മിശ്രയ്‌ക്ക് ലഭിച്ച ഭീഷണിക്കത്ത്. ഇതേ തുടര്‍ന്ന് ദല്‍ഹി പോലീസിന് മിശ്ര പരാതി നല്‍കുകയായിരുന്നു. ഭീഷണിയെ തുടര്‍ന്ന് അദ്ദേഹത്തിന് സുരക്ഷ കൂട്ടിയിട്ടുണ്ട്.
ജൂലൈ 30ന് വളരെ മുമ്പ് തന്നെ ദീപക് മിശ്രയുടെയും സഹപ്രവര്‍ത്തകരുടെയും സുരക്ഷ വര്‍ദ്ധിപ്പിച്ചിരുന്നു. വധഭീഷണിയുള്ള കത്തിന്റെ ഉറവിടം കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.
സംഭവത്തില്‍ ദല്‍ഹി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. വധഭീഷണിയുള്ള കത്തിന്റെ ഉറവിടം കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. ഇതിനിടെ യാക്കൂബിനെ തൂക്കിക്കൊന്ന ദിവസം ടൈഗര്‍ മേമന്‍ വീട്ടിലേക്ക് വിളിച്ചിരുന്നതായി റിപ്പോര്‍ട്ട് പുറത്തുവന്നു .
യാക്കൂബിന്റെ മരണത്തിന് പകരം വീട്ടുമെന്ന് ടൈഗര്‍ മേമന്‍ പറഞ്ഞുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭാഷണം മൂന്ന് മിനിറ്റോളം നീണ്ടുനിന്നു . ടെലിഫോണ്‍ സംഭാഷണം പോലീസ് പിടിച്ചെടുത്തതായാണ് റിപ്പോര്‍ട്ട്.
















