ന്യൂദല്‍ഹി: ബഹളം വെച്ച അംഗങ്ങളെ സസ്‌പെന്റ് ചെയ്ത നടപടി പുനപരിശോധിക്കണമെന്നും സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്നും ആരും തന്നോട് ആവശ്യപ്പെട്ടിട്ടില്ലെന്ന് സ്പീക്കര്‍ സുമിത്രാ മഹാജന്‍. സസ്‌പെന്‍ഷന്‍ സ്വമേധയാ പിന്‍വലിക്കാനാവില്ലെന്നും അവര്‍ പറഞ്ഞു.
കോണ്‍ഗ്രസ് അംഗങ്ങളെ സസ്‌പെന്റ് ചെയ്ത സ്പീക്കര്‍ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്പീക്കറുടെ വസതിയിലേക്ക് പ്രകടനം നടത്തിയ സംഭവം ലോക്‌സഭയില്‍ ഭരണപക്ഷ പ്രതിഷേധത്തിന് കാരണമായി. സംഭവത്തില്‍ ബിജെപി എംപി കീര്‍ത്തി സോമയ്യ അവകാശലംഘനത്തിന് നോട്ടീസ് നല്‍കി.
യൂത്ത്‌കോണ്‍ഗ്രസ് നടപടി പ്രതിഷേധാര്‍ഹമാണെന്ന് പാര്‍ലമെന്ററികാര്യമന്ത്രി വെങ്കയ്യ നായിഡുവും പറഞ്ഞു. അവകാശലംഘന നോട്ടീസ് താന്‍ പിന്നീട് പരിഗണിക്കുമെന്ന് സ്പീക്കര്‍ അറിയിച്ചു.
















