ന്യൂദല്‍ഹി: ലോക്‌സഭയിലെ ആംഗ്ലോഇന്ത്യന്‍ പ്രതിനിധി പ്രൊഫ. റിച്ചാര്‍ഡ് ഹേ സത്യപ്രതിജ്ഞ ചെയ്തു. ഇന്നലെ രാവിലെ 11 മണിക്ക് ലോക്‌സഭയില്‍ നടന്ന ചടങ്ങിന് സാക്ഷിയാകാന്‍ ബിജെപി സംസ്ഥാന നേതൃത്വവും ഹേയുടെ കുടുംബാംഗങ്ങളും എത്തി. സത്യപ്രതിജ്ഞയ്‌ക്ക് ശേഷം സഭാനടപടിക്രമങ്ങളിലും അദ്ദേഹം പങ്കെടുത്തു.
തലശ്ശേരി സ്വദേശിയാണ് ഹേ. ഹേയുട ഭാര്യ ഷക്കീലാ ഹേ, പി.കെ കൃഷ്ണകുമാര്‍, ടോംസ് വര്‍ഗ്ഗീസ് എന്നീ കുടുംബാംഗങ്ങളും ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി.മുരളീധരന്‍, തെലങ്കാന പ്രഭാരി പി.കെ കൃഷ്ണദാസ്, കണ്ണൂര്‍ ജില്ലാ പ്രിഡന്റ് കെ.രഞ്ജിത്ത് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. ആംഗ്ലോ ഇന്ത്യന്‍ അംഗമായി ലോക്‌സഭയിലേക്ക് രാഷ്‌ട്രപതി നാമനിര്‍ദ്ദേശം ചെയ്ത കൊല്‍ക്കത്ത സ്വദേശിയായ ജോര്‍ജ്ജ് ബേക്കര്‍ ആഗസ്ത് 10ന് സത്യപ്രതിജ്ഞ ചെയ്യും.
















