അഗര്‍ത്തല: ബംഗ്ലാദേശില്‍ പരിശീലനം നേടിയ രണ്ട് ഭീകരര്‍ ത്രിപുര പോലീസില്‍ കീഴടങ്ങി. നാഷണല്‍ ലിബറേഷന്‍ ഫ്രണ്ട് ഓഫ് ത്രിപുരയുടെ (എന്‍എല്‍എഫ്ടി) എന്ന ഭീകര സംഘടനയിലെ പ്രവര്‍ത്തകരാണ് ഇരുവരും. സുനില്‍ മോഹന്‍ ത്രിപുര (35), ജതഞ്‌ജോയി ത്രിപുര (36) എന്നാണ് ഇവരുടെ പേരുകള്‍ വെളിപ്പെടുത്തിയത്. അടുത്തിടെയാണ് ബംഗ്ലാദേശില്‍ നിന്നും പരീശീലനം പൂര്‍ത്തിയാക്കി തിരിച്ചെത്തിയതെന്ന് ത്രിപുര പോലീസ് ഡയറക്ടര്‍ ജനറല്‍ കെ. നാഗരാജ് അറിയിച്ചു.
ചൈനീസ് നിര്‍മിത ആയുധങ്ങളും സ്‌ഫോടന വസ്തുക്കളും ഇവരില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്. ഭീകരരെ വിശദമായി ചോദ്യം ചെയ്തു വരികയാണ്. എന്‍എല്‍എഫ്ടി, ത്രിപുര ടൈഗര്‍ ഫോഴ്‌സ് (എടിടിഎഫ്) എന്നീസംഘടനകളിലെ ഭീകരര്‍ ബംഗ്ലാദേശിലെ ഒളിസങ്കേതങ്ങളിലാണ് പരിശീലനം നേടുന്നത്. ത്രിപുര അതിര്‍ത്തിയില്‍ നിന്നും 856 കിലോമീറ്റര്‍ ദുരെയായാണ് ഇവ സ്ഥിതി ചെയ്യുന്നത്. എന്‍എല്‍എഫ്ടി, എടിടിഎഫ് എന്നീ രണ്ടു സംഘടനകള്‍ക്കും 1997ല്‍ ഭാരതത്തില്‍ നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ളതാണ്.
















