ന്യൂദല്‍ഹി: പഞ്ചാബിലെ ഗുരുദാസ്പൂരില്‍ ആക്രമണം നടത്തിയ ഭീകരര്‍ ക്ഷേത്രങ്ങളും കോളേജും തകര്‍ക്കാന്‍ പദ്ധതിയിട്ടിരുന്നതായി സൂചന. കൊല്ലപ്പെട്ട ഭീകരരില്‍ നിന്ന് ലഭിച്ച ജിപിഎസില്‍ രണ്ട് ക്ഷേത്രങ്ങളുടേയും ഒരു കോളേജിന്റെയും വിവരങ്ങളും അവിടങ്ങളി ലേക്കുള്ള വഴികളും ഉണ്ടായിരുന്നുവെന്ന് സുരക്ഷാ ഏജന്‍സി കണ്ടെത്തി. സജോത്തി മാതാജി ക്ഷേത്രം, ഛോട്ടുനാഥ് മന്ദിര്‍, ദീനാനഗര്‍ എസഎസ്എം കോളേജ് എന്നിവിടങ്ങളിലേക്കുള്ള പാതയാണ് ഇതലുണ്ടായിരുന്നത്.
ഇവിടങ്ങള്‍ ആക്രമിക്കുംമുന്‍പ് ഇവരെ കണ്ടെത്തി യതിനെത്തുര്‍ടന്ന് ഭീകരര്‍ പോലീസ് സ്‌റ്റേഷന്‍ ആക്രമി ക്കുകയായിരുന്നുവെന്നാണ് സൂചന. കുട്ടികളെ തട്ടിയെടു ക്കുകയോ ക്ഷേത്രങ്ങള്‍ ആക്രമിക്കുകയോ ആയിരുന്നു ഇവരുടെ ലക്ഷ്യമെന്നാണ് പോലീസ് കരുതുന്നത്.
ഭീകരര്‍ പഞ്ചാബിലെ പതിമൂന്നിടങ്ങള്‍ തെരഞ്ഞെതായും ജിപിഎസില്‍ നിന്ന് വിവരം ലഭിച്ചിട്ടുണ്ട്. ഇവരില്‍ പല സ്ഥലങ്ങളും ഭീകരര്‍ സന്ദര്‍ശിച്ചിരുന്നതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ജിപിഎസിലെ ടൈമര്‍ ഓഫാ ക്കിയിരുന്നു. അന്വേഷകരെ വഴിതെറ്റിക്കാനായി രുന്നു ഇതെന്ന് കരുതുന്നു.വളരെ ശ്രദ്ധാപൂര്‍വ്വമായിരുന്നു ജിപിഎസ് ഭീകരര്‍ ഉപയോഗിച്ചതും.
ഇതുമായി ബന്ധപ്പെട്ട ഉപകരണങ്ങള്‍ പാക്കിസ്ഥാനിലെ സര്‍ഗോധയിലാണ് സ്ഥാപിച്ചിരുന്നത്. അവിടെ നിന്നാണ് ആക്രമണം ഏകോപിപ്പിച്ചിരുന്നത്.
ഭീകരര്‍ ദീനാനഗറിനു സമീപത്തുള്ള തല്‍വണ്ടി ഗ്രാമം സന്ദര്‍ശിച്ചിരുന്നതായും ജിപിഎസില്‍ നിന്ന് തെളിവു ലഭിച്ചു. തല്‍വണ്ടിക്കു സമീപത്തുള്ള റെയില്‍വേ ട്രാക്കില്‍ നിന്ന് ഭീകരാക്രണം നടക്കുന്നതിനും മണിക്കൂറുകള്‍ മുന്‍പ് അഞ്ച് ബോംബുകള്‍ കണ്ടെത്തിയിരുന്നു.
ഭീകരര്‍ പോലീസ് സ്‌റ്റേഷന്‍ അക്രമിച്ചതിനെത്തുടര്‍ന്ന് എസ്പി അടക്കം ഏഴു പേരാണ് കൊല്ലപ്പെട്ടത്. ഏറ്റുമുട്ടലില്‍ ഭീകരരെ വധിച്ചിരുന്നു.
















