Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

തമാശപറയുന്ന രമാലക്ഷ്മണന്‍മാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 5, 2015, 09:00 pm IST
in Samskriti

 

ശാന്തമായ ദാമ്പത്യജീവിതം നയിക്കുകയാണ് സീതാരാമന്മാര്‍; വനത്തിലാണെന്നു മാത്രം. അവര്‍ക്കിടയിലേക്കു വലിഞ്ഞുകേറി വരുന്നു വിരാധന്‍ എന്ന രാക്ഷസന്‍. സീതയെ സ്വന്തമാക്കണമെന്നാണ് മോഹം.അതിനു ശ്രമിച്ചുവെങ്കിലും കൊല്ലപ്പെട്ടുപോയി. ഏതു വൈവാഹിക ജീവിതത്തിലും ചെറുതോ വലുതോ ആയ ഇത്തരം കടന്നു കയറ്റങ്ങള്‍ ഉണ്ടാകാം എന്നതാണ് ഈ കഥ നല്‍കുന്ന സൂചന.

പുരുഷനു സ്ത്രീയോടുണ്ടാകുന്ന അവിഹിതകാമത്തിന് ഒരു മറുവശമുണ്ട്. സ്ത്രീക്കു പുരുഷന്റെ നേരെയും അവിഹിതകാമം ഉണ്ടാകാം. അതും സീതാരാമന്മാര്‍ക്കനുഭവിക്കേണ്ടിവന്നു. – പഞ്ചവടിയില്‍ വച്ചാണിത്.ശൂര്‍പ്പണഖയുടെ ലക്ഷ്യം ‘രാമാപഹരണ’മായിരുന്നു.!

ശൂര്‍പ്പണഖ വന്നപാടെ രാമനോടു നാണലേശമില്ലാതെ കാര്യം പറഞ്ഞു. ”എന്നെ രമിപ്പിക്കൂ രാമാ! എന്റെ ഭര്‍ത്താവാകൂ; നമുക്ക് ഈ വനത്തിലെങ്ങും ഉല്ലസിച്ചു ജീവിക്കാം.” എന്ന്.

ഇമാം വിരൂപാമസതീം

കരാളാം നിര്‍ണ്ണതോദരി

അനേന തേ സഹഭ്രാതാ

ഭക്ഷയിഷ്യാമി മാനുഷീം.

”വിരൂപയായ സീതയെക്കൊണ്ടു നിങ്ങള്‍ക്കെന്തുകാര്യം? ഞാനാണനുരൂപയായ ഭാര്യ! വികൃതയും ഒട്ടിയ വയറുള്ളവളുമായ ഈ മനുഷ്യസ്ത്രീയേയും നിങ്ങളുടെ സഹോദരനേയും ഞാന്‍ ഭക്ഷിച്ചു ശല്യം ഒഴിവാക്കിയേക്കാം” എന്നുകൂടി ശൂര്‍പ്പണഖ പറഞ്ഞു.

”അതുവേണ്ട പ്രിയപ്പെട്ടവളാണ് എനിക്ക് സീത. സപത്‌നിയായി ഒപ്പം കഴിയാന്‍ നിനക്കും വിഷമം കാണും. അതിനാല്‍ അവിടെ നില്‍ക്കുന്ന ലക്ഷ്മണനെ സമീപിച്ചുനോക്കൂ. ഭാര്യ അടുത്തില്ലാത്ത അവന്‍ ആഗ്രഹിക്കുകയാണെങ്കില്‍ നിന്റെ സൗന്ദര്യത്തിനു ചേര്‍ന്ന ഭര്‍ത്താവിനെ ലഭിക്കും” എന്നു രാമന്‍ പറഞ്ഞു.

ശല്യം ഒഴിവാക്കാന്‍ ഒരു സൂത്രം പ്രയോഗിച്ചതാണെന്നു കരുതാമെങ്കിലും രാമനിവിടെ അസത്യത്തിനു തുല്യമായ തമാശയല്ലേ പറയുന്നത്? ആശകൊടുത്തു ശൂര്‍പ്പണഖയെ ലക്ഷ്മണനടുത്തേക്കു പ്രലോഭിപ്പിച്ചു വിടുകയും ചെയ്തില്ലേ?

അനിയനെങ്കില്‍ അനിയന്‍! ശൂര്‍പ്പണഖ ഉടനെ ലക്ഷ്മണന്റെ അരികിലെത്തി. ചേട്ടനോടു പറഞ്ഞ അതേവാക്കുകള്‍ ആവര്‍ത്തിച്ചു. രാക്ഷസീയ കാമം അങ്ങനെയാണ്. ഒരു വകതിരിവും കാണിക്കില്ല.. സ്വാര്‍ത്ഥ കാമം സാധിക്കണം എന്നേയുള്ളൂ. (മണ്‍ പൂച്ചയായാലെന്ത്? മരപ്പൂച്ചയായാലെന്ത്? എലിയെ പിടിക്കണം.!) ലക്ഷ്മണന്‍ അവളെ തിരിച്ചയച്ചു.

എന്തൊരു കളിപ്പിക്കലാണിത്? രാമനുണ്ടോ സ്വീകരിക്കുന്നു? ആശിച്ചതു പിടിച്ചെടുക്കാതെ പോകാന്‍ ശൂര്‍പ്പണഖയും തയ്യാറല്ല. അതിനാല്‍ തടസ്സമായി നില്‍ക്കുന്ന സീതയുടെ നേരേ ആക്രമത്തിനു മുതിര്‍ന്നു.

കളി കാര്യമായല്ലോ എന്നബോധം അപ്പോഴാണ് രാമനില്‍ ഉണ്ടാവുന്നത്. അലറിയടുത്ത രാക്ഷസിയെ പിടിച്ചു നിര്‍ത്തിയിട്ട് രാമന്‍ ലക്ഷ്മണനോടു പറഞ്ഞു.

ക്രൂരൈരനാരൈ്യ സൗമിത്രേ

പരിഹാസ കഥഞ്ചന

ന കാര്യഃ പശ്യ വൈദേഹീം

കഥഞ്ചിത് സൗമ്യ, ജീവിതം.

അയോഗ്യരും ക്രൂരരുമായവരോടു തമാശ പറയരുത് ലക്ഷ്മണാ! സീതയ്‌ക്കു ജീവാപായം വരാതിരിക്കാന്‍ ഈ രാക്ഷസിയെ വിരൂപയാക്കി വിട്ടാലും എന്നാണ് രാമന്റെ കല്പന.

ലക്ഷ്മണന്‍ ഉടനെ ശൂര്‍പ്പണഖയുടെ മൂക്കും ചെവികളും അരിഞ്ഞു വീഴ്‌ത്തി. തുഞ്ചത്തെഴുത്തച്ഛന്‍ പക്ഷേ, ഒരവയവംകൂടി ചേര്‍ത്തരിയുകയുണ്ടായി. -”വാളുറയൂരിക്കാതും മുലയും മൂക്കുമെല്ലാം ഛേദിച്ചു.”എന്നാണ് പറയുന്നത്.അപ്പോള്‍ ആ രാക്ഷസി അലറിവിളിച്ചും ചോരയൊലിപ്പിച്ചും ഓടിപ്പോയി. അങ്ങനെ, രാമാപഹരണത്തിനുള്ള ശൂര്‍പ്പണഖയുടെ ശ്രമം – പുരുഷനുവേണ്ടിയുള്ള സ്ത്രീയുടെ രാക്ഷസീയകാമം-പാളിപ്പോയി!

പക്ഷേ, മുറിവേറ്റ സ്ത്രീ കൂടുതല്‍ അപകടങ്ങള്‍ സൃഷ്ടിച്ചു. ഖരദൂഷണാ ത്രിശിരസുകളുടെ നാശത്തിനു വഴിയൊരുക്കി. പിന്നെ ദുര്‍ബുദ്ധി പ്രയോഗിച്ചു കരുത്തനായ മൂത്ത സഹോദരന്‍ രാവണനേയും പ്രലോഭിപ്പിച്ചു കാമവിവശനാക്കി. അനിയത്തിയില്‍ നിന്നു ലഭിച്ച വിവരങ്ങളെ മുന്‍നിര്‍ത്തി വളരെ ആസൂത്രിതമായും തന്ത്രപരവുമായാണ് രാവണന്‍ നീങ്ങിയത്. വിജയകരമായ ആ നീക്കത്തിന്റെ പരിസമാപ്തിയാണ് സീതാപഹരണം.

അപ്പോള്‍, എവിടെയോ ഇരുന്നു, പെണ്ണുങ്ങളോടു കളിച്ചാല്‍ ഇങ്ങനെയിരിക്കും എന്നു ശൂര്‍പ്പണഖ രാമനെ കൊഞ്ഞനം കുത്തിയിട്ടുണ്ടാകാം. ശൂര്‍പ്പണഖയുടെ മനസ്സ് സഞ്ചരിച്ച വഴികള്‍ പ്രത്യേക വിശകലനം അര്‍ഹിക്കുന്ന ഒരു വിഷയമത്രേ.

മറ്റൊരു കാര്യം ഇവിടെ ഓര്‍മ്മിപ്പിക്കാനുള്ളത് രാമനു പറ്റിയ ഒരു പിഴവാണ്. ശൂര്‍പ്പണഖയെ പരോക്ഷമായിട്ടാണെങ്കിലും ആദ്യമേ കളിയാക്കുകയായിരുന്നല്ലോ. ലക്ഷ്മണന്റെ കളിയാക്കലാകട്ടെ കുറേക്കൂടി കടന്ന രീതിയിലാവുകയും ചെയ്തു. ഇത്തരം കളിയാക്കലുകളില്‍ അതിശയോക്തിയും സത്യവും തിളച്ചുപൊങ്ങുക സ്വാഭാവികമാണ്. രാമലക്ഷ്മണന്മാരുടെ വാക്കുകളില്‍ അതു സംഭവിച്ചു.

പിന്നെ കളി കാര്യമായി മാറിയപ്പോഴാണ് രാമന്റെ തത്വപ്രസംഗം! – അയോഗ്യന്മാരോടും ക്രൂരന്മാരോടും പരിഹാസമരുതേ അനുജാ എന്ന് മാതൃകയാകേണ്ട ജേഷ്ഠനല്ലേ ആദ്യം ആ തെറ്റുചെയ്തത് എന്നു ലക്ഷ്മണന്‍ ചോദിച്ചില്ല. ഇന്നു വേണമെങ്കില്‍ നമുക്ക് ചോദിക്കാന്‍ തടസവുമില്ല!

അതിരിക്കട്ടെ. പരിഹാസത്തിന്റെ ഫലം എന്തായി? മഹായുദ്ധംതന്നെ! പ്രത്യക്ഷമായോ പരോക്ഷമായോ ഇത്തരം കളിയാക്കലുകളും നോവിക്കലുകളും സമൂഹത്തെയാകെ നാശത്തിലേക്കാണ് നയിക്കുക. ദ്വാപരയുഗത്തിലും ഉണ്ടായി ഒരുയുദ്ധം; മഹാഭാരതയുദ്ധം! എന്തായിരുന്നു മൂലകാരണം? സ്ഥലജല ഭ്രാന്തി പിടിപെട്ട ദുര്യോധനാദികളെ നോക്കി പാഞ്ചാലി ചിരിച്ച ചിരിയെപ്പറ്റി ഓര്‍ക്കുക.

ഇതിഹാസങ്ങള്‍ രണ്ടും നമ്മളോടു പറയുന്നു- പരിഹസിക്കുമ്പോള്‍ ഏറെ സൂക്ഷിക്കണം. ഇത് ഉള്‍ക്കൊള്ളാന്‍ മനസ്സു വികസിച്ചവരോടേ പറയാവൂ. അല്ലെങ്കില്‍ വലിയ സങ്കടങ്ങള്‍ക്ക് കാരണമായേക്കും എന്ന്.

(തുടരും)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sport

മോദിയുടെ ഭരണത്തിന്‍കീഴില്‍ ഭാരതത്തിന്റെ അത്ലറ്റിക്സില്‍ വന്‍കുതിപ്പ്, ലോംഗ് ജംപില്‍ ദേശീയ റെക്കോഡ് സ്ഥാപിച്ച ആന്‍സി സോജന്‍

Kerala

66ാം വയസ്സിലും എന്തൊരു എനര്‍ജി…ലാലേട്ടന്റെ ഇല്ലുമിനാച്ചി നൃത്തം വൈറല്‍

Kerala

നീറ്റ് പേപ്പര്‍ ചോര്‍ച്ചയ്‌ക്ക് കാരണക്കാരനായ പ്രൊഫ. കുല്‍ക്കര്‍ണിയുടെ വീടും മൂന്ന് നില കോച്ചിംഗ് സെ‍ന്‍ററും ബുള്‍ഡോസര്‍ പൊളിച്ചിട്ടും വാര്‍ത്തയായില്ല

World

പാകിസ്ഥാനിൽ സൈനിക ക്യാമ്പിന് നേരെ ആക്രമണം; മൂന്ന് റേഞ്ചേഴ്‌സ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

India

പിന്നില്‍ അജ്ഞാതന്‍? മൂന്ന് ഉന്നത ലഷ്‌കർ ഭീകരരെ പാകിസ്ഥാനിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി, അതിൽ ഹാഫിസ് സയീദിന്റെ അടുത്ത സഹായിയും

പുതിയ വാര്‍ത്തകള്‍

സാഹിത്യവിമര്‍ശക ശാരദക്കുട്ടി (ഇടത്ത്)

സംഘിയായ ലക്ഷ്മിപ്രിയയ്‌ക്കെതിരെ കൂട്ടആക്രമണം; ശ്വേതമേനോനെ മാറ്റിനിര്‍ത്തി, ലക്ഷ്മീപ്രിയയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ ഗൂഢാലോചന?

ഉണ്ട ചോറിന് ഗീനാകുമാരി നന്ദി കാട്ടി…ഇഡിയെ ആക്രമിച്ച സിപിഎം ഗുണ്ടയ്‌ക്ക് ജാമ്യം കിട്ടാന്‍ പ്രോസിക്യൂട്ടര്‍ ഗീനാകുമാരി കോടതിയില്‍ പറഞ്ഞത് കേട്ടോ?

‘ ഞാനാണ് ചിതയ്‌ക്ക് തീ കൊളുത്തിയത് , ആ ചൂട്ട് ഇർഫാന എടുത്ത് പിടിച്ചതാണ് , ഭർത്താവ് ഇക്ബാലാണ് പടം എടുത്തത് ‘ ; സേവാഭാരതി മംഗല്പാടി അദ്ധ്യക്ഷൻ രഘു

മേയര്‍ വി.വി. രാജേഷിനെ പുറത്താക്കുക അസാധ്യം; അവിശ്വാസപ്രമേയത്തിന് ആഹ്വാനവുമായി ശബരീനാഥന്‍; മൗനം പാലിച്ച് ശിവന്‍കുട്ടി

ബിജെപി തകരും എന്ന് ആരും വിചാരിക്കേണ്ട ; വിവി രാജേഷ് തിരുവനന്തപുരം എം പിയും , ആശാനാഥ് എം എൽ എയുമാകുമെന്ന് സാബു ജേക്കബ്

ഇന്ത്യ കണ്ട ഏറ്റവും ശക്തനായ പ്രധാനമന്ത്രിയാണ് മോദിയെന്ന് കോൺഗ്രസ് നേതാവ് ശർമ്മിഷ്ഠ ; 2014 ലെ വിജയം മോദിയ്‌ക്ക് ലഭിച്ച ജനവിധി

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല

ജില്ലകളില്‍ ഡിഎംഒമാരെ നിയമിച്ച് സര്‍ക്കാര്‍

അൻസിബ മദ്യപിക്കുന്നതോ അൻസിബക്ക് ഒരു പുരുഷ സുഹൃത്തുള്ളതോ ആണോ നിങ്ങളുടെ പ്രശ്നം? ലക്ഷ്മിപ്രിയയ്‌ക്കെതിരെ ഭാഗ്യലക്ഷ്മി

സെന്‍സര്‍ ചെയ്യാത്ത സിനിമ പ്രദര്‍ശിപ്പിച്ചു: ‘മോളിവുഡ് ടൈംസ്’ ന്റെ നിര്‍മ്മാതാവ് ആഷിക്ക് ഉസ്മാനെ ചോദ്യം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.