ജമ്മു: പൂഞ്ച് ജില്ലയിലെ നിയന്ത്രണ രേഖയ്‌ക്ക് സമീപം പാക്കിസ്ഥാന്‍ നടത്തിയ വെടിവയ്‌പില്‍ ഒരു സ്ത്രീയ്‌ക്ക് പരിക്കേറ്റു. നസീമ എന്ന സ്ത്രീയ്‌ക്കാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാത്രി 1.25നാണ് പാക് സേന ആക്രമണം നടത്തിയത്. പുലര്‍ച്ചെ മൂന്നു മണിവരെ വെടിവയ്‌പ് തുടര്‍ന്നു.
ജില്ലയിലെ സബിസിയാന്‍ സെക്ടറിലുള്ള സൈനിക പോസ്റ്റുകള്‍ക്കും ചെറുഗ്രാമങ്ങള്‍ക്കും നേരെയാണ് പ്രകോപനമൊന്നുമില്ലാതെ പാക് സേന ആക്രമണം നടത്തിയത്. ചെറുതോക്കുകളും മോര്‍ട്ടാര്‍ ഷെല്ലുകളും ഉപയോഗിച്ച് നടത്തിയ ആക്രമണത്തിനെതിരെ ഭാരത സേന ശക്തമായി തിരിച്ചടിച്ചു.
അതിര്‍ത്തിയില്‍ കഴിഞ്ഞ മാസം പതിനെട്ട് തവണയാണ് പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നത്. ആക്രമണങ്ങളില്‍ മൂന്ന് ജവാന്മാര്‍ ഉള്‍പ്പടെ നാല് പേര്‍ കൊല്ലപ്പെടുകയും പതിനാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
















