Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ആത്മസുഖമില്ലാത്ത ലങ്ക

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 4, 2015, 08:10 pm IST
in Samskriti

സീത ഹനുമാന്റെ കൈയില്‍ രാമനുകൊടുത്തയക്കുന്ന അടയാള വാക്യം  ഇന്നും സ്ത്രീകള്‍ ചെയ്യുന്ന ഒരു കാര്യമാണ്. തന്നെ ശല്യപ്പെടുത്തിയത് തന്റെതന്നെ കുറ്റമാണെന്നു കരുതല്‍. ശല്യപ്പെടുത്തുന്ന വിടന്മാരെ സാമാന്യം ഓര്‍ക്കുന്നവിധം ശിക്ഷിച്ചുവിടുന്നതാണ് സാമൂഹ്യ നേതൃത്വം ചെയ്യേണ്ടത് എന്നാണ് ശ്രീരാമന്റെ പ്രവൃത്തി നമ്മെപഠിപ്പിക്കുന്നത്.

തന്റെ ബൃഹദാകാരം കാണിക്കുന്ന ഹനുമാന്‍ വാസ്തവത്തില്‍ നമ്മെ പഠിപ്പിക്കുന്നത് സദാചാരമുള്ളവര്‍പൊതുവെ ഒതുങ്ങിക്കഴിയുന്നവരാണെങ്കിലും രാക്ഷസപ്രവൃത്തികളോടേറ്റുമുട്ടുമ്പോള്‍ തന്റെപ്രാണശക്തിികൊണ്ട് വേണ്ടത്ര കരുത്തുള്ളവരായിത്തീരുന്നു എന്നതാണ്. ഹനുമാന്റെ  പ്രവൃത്തികളെല്ലാം  പൊതുവെ പ്രാണമയ കോശത്തിന്റെ പ്രവൃത്തിയെ സൂചിപ്പിക്കുന്നു.

വെള്ളം എന്നത് സമുദ്രം എന്ന വന്‍സംഖ്യയെയാണുസൂചിപ്പിക്കുന്നത്. (1014)എണ്ണല്‍ എന്നത് സമൂഹത്തിന്റെ ചിന്താവൈപുല്യത്തെ സൂചിപ്പിക്കുന്നതാണ്. എഴുത്തച്ഛന്‍ 550 വര്‍ഷം മുന്‍പ് രാമായണം എഴുതുമ്പോള്‍ ഇംഗ്ലീഷുകാര്‍ ഭാരതത്തിലെത്തിയിട്ടില്ല. അവര്‍ക്ക് ഏറ്റവും വലിയ സംഖ്യയന്ന് യോണ്‍ എന്ന  പതിനായിരമായിരുന്നു. ഒന്നിന് അയച്ചാല്‍ ഒന്നും കൂടി ചെയ്യണമെന്ന ഉത്തമ ദൂതന്റെ കര്‍മ്മത്തെ ഓര്‍ത്താണ് ഹനുമാന്‍ സീതയോടു പോലും പറയാതെ ലങ്കാദഹനത്തിനൊരുങ്ങുന്നത്. രാക്ഷസന്മാരേയും സുന്ദരനായിരുന്ന  രാവണ പുത്രനേയും കൊന്നൊടുക്കിയത് തീര്‍ച്ചയായും മാനവവംശത്തിന്റെയും സ്വധര്‍മ്മത്തിന്റേയും ശത്രുക്കള്‍ അര്‍ഹിച്ച ശിക്ഷ തന്നെയാണല്ലോ? രാമകാര്യം കുറച്ചെങ്കിലും താന്‍ മുന്നേ ചെയ്തീടാമെന്നു പവനസുതന്‍ കരുതിയെന്നു മാത്രം. പ്രാണായാമത്തില്‍ സുശക്തമായ പ്രാണമയകോശം വിപരീത ആസുരവൃത്തികളെ നശിപ്പിക്കുന്ന പോലെത്തന്നെ.

ദേവന്മാര്‍ പൊതുവെ പരദ്രോഹം ചെയ്യാതെ ഈലോകത്ത് ജീവനുവേണ്ടതായ വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തുന്നു.അങ്ങനെയുള്ള ദേവന്മാരുടെ പ്രമുഖനാണ് ദേവേന്ദ്രന്‍. ആ ദേവേന്ദ്രന്‍ പോലും തോറ്റതാണ് ഇന്ദ്രജിത്തിനോട്. ഇന്ദ്രജിത്തിന്റെ അമ്പെയ്‌ത്ത് പാടവം ഹനുമാന്റെ ഓരോരോമവുംനാലായി പിളരുന്നു. ശ്രീരാമന്‍, ലക്ഷ്മണന്‍, ഹനുമാന്‍ ഇവര്‍ക്കല്ലാതെ മറ്റാര്‍ക്കും ഇന്ദ്രജിത്തിനെ വെല്ലാന്‍ കഴിയാത്തതു വെറുതെയല്ല. ഇവിടെ ഇന്ദ്രജിത്തിന്റെ കഴിവുകളെ വളരെ പൊലിപ്പിച്ചു പറയുന്നതിനൊരുകാരണമുണ്ട്.

ശ്രീരാമന്റെ വിജയം എത്രകഠിനവും അതില്‍ ലക്ഷ്മണകുമാരന്‍ എത്രവലിയ പങ്കാണ് വഹിച്ചതെന്നു പറയാനാണ് ഇത്തരം വര്‍ണ്ണനകള്‍ എഴുത്തച്ഛന്‍ ചെയ്തിരിക്കുന്നത്. ഒരിക്കലും സജ്ജനങ്ങളുടെ വിജയം, ഭഗവാന്റെ നേതൃത്വത്തില്‍ പോലും എളുപ്പമുള്ളതായിരുന്നില്ല. ഏറ്റുമുട്ടണമെന്ന തീരുമാനം സജ്ജനങ്ങള്‍ എടുക്കുമ്പോഴേക്കും ദുര്‍ജനങ്ങള്‍ അധികാരങ്ങളും വിഭവങ്ങളും കൈയടക്കി തടിച്ചുകൊഴുത്തിരിക്കും. സത്യം ചെരുപ്പിടുന്നതിനുമുന്‍പ് നുണ നൂറുമൈല്‍ സഞ്ചരിക്കുമെന്നാണല്ലോ പറയാറ്. ദുര്‍ജ്ജനങ്ങള്‍ ദുരാഗ്രഹംമൂത്ത് എളുപ്പത്തില്‍ സംഘടിതരാവുന്നു. സജ്ജനങ്ങള്‍ സ്വാര്‍ത്ഥവും പരദ്രോഹ ഭാവനയുമില്ലാത്തവരായതിനാല്‍ സംഘടിതരാവേണ്ടതിന്റെ മഹത്വംമുന്‍കൂട്ടി കാണുന്നതുമില്ല. എന്നാലും ഈശ്വരാനുഗ്രഹത്തിന്നാലും, ധര്‍മ്മബുദ്ധിയും സദാചാരവും പകരുന്ന ആത്മബലത്തിനാലും സജ്ജനങ്ങള്‍ നടത്തുന്ന മുന്നേറ്റങ്ങള്‍ വേഗം വിജയംകാണുമെന്നുറപ്പാണ്.

രാവണന്റേത് സമ്പന്നമെങ്കിലും സംസ്‌കാരമില്ലാത്ത രാഷ്‌ട്രമാണ്. അവിടെ ഇന്ദ്രിയസുഖങ്ങളുണ്ട്, ആത്മസുഖമില്ല. ആദ്ധ്യാത്മികത അവിടെ ചിലരില്‍ കണ്ടാലായി. സ്വരാഷ്‌ട്രം മാത്രമല്ല, സുരാഷ്‌ട്രവുമാവണം. സ്വരാഷ്‌ട്രം എന്ന തോന്നല്‍ സ്ത്രീകളിലും കുട്ടികളിലും ഉണ്ടാവുമ്പോള്‍ അവര്‍ നല്ല സംസ്‌കാരത്തോടെ നിര്‍ഭയരായികഴിയും. കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും ഭയമുളവാക്കുന്ന സാമൂഹ്യ വ്യവസ്ഥയുണ്ടായിരുന്നതിന്നാലാണ്.സമ്പന്നമെങ്കിലും  ലങ്കയിലെ ജനങ്ങള്‍ രാക്ഷസരും അവരുടെ രാജാവ് ബ്രാഹ്മണകുലത്തില്‍ ജനിച്ചിട്ടും രാക്ഷസനായത്.

ലങ്കാമര്‍ദ്ദനവും രാവണസഭയില്‍ ഹനുമാന്റെ പെരുമാറ്റവും ധര്‍മ്മരക്ഷകന്റെ  ആത്മവിശ്വാസത്തെ കാണിക്കുന്നു. ധര്‍മ്മവിരോധികളോട് വിട്ടുവീഴ്ചകള്‍ വേണ്ടെന്നും സൂചിപ്പിക്കുന്നു. പ്രീണനം ഒരിക്കലും ധര്‍മ്മ വിരോധികളെ മയപ്പെടുത്തില്ല. അവരുടെ ദുഷ്ടബുദ്ധിയായതുകൊണ്ട് കൊഴുത്തു തടിക്കുകയേ ഉള്ളൂ. ശക്തമായ നിലപാടുകളെടുത്താല്‍ ഒന്നുകില്‍ അവര്‍ മര്യാദക്കാരാവും. അല്ലെങ്കില്‍ വിനാശകാലമടുത്ത് വിപരീത ബുദ്ധിമൂലം സ്വയം നശിക്കും. ഇതുവരെ വെല്ലുവിളിക്കപ്പെടാത്ത രാവണന്‍ ലങ്കയില്‍ത്തന്നെ വെല്ലുവിളി നേരിടുന്ന അവസ്ഥയിലെത്തിയതിന്റെ കാരണമെന്താണ്? എന്തുകൊണ്ട് രാക്ഷസ വീരന്മാരുടെ കഴിവുകളൊന്നും ഫലിക്കുന്നില്ല. ഇതിനൊരേയൊരു ഉത്തരമേയുള്ളൂ. നാശമടുക്കുമ്പോള്‍ തൊട്ടതെല്ലാം നശിക്കും. ഇന്നും അധികാരമത്സരങ്ങളില്‍ ഇക്കാര്യം നമുക്ക് വളരെ വ്യക്തമായിക്കാണാം.

1965ല്‍ പാക്കിസ്ഥാന്റെ ആക്രമണത്തെ ഫലപ്രദമായി നേരിടാനാവാത്ത ഭാരതം തന്നെ 1971ല്‍ രണ്ടാഴ്ചകൊണ്ട് തവിടുപൊടിയാക്കി. ഒരുവര്‍ഷം കൊണ്ട് ലോകത്തെ ഏറ്റവും സമ്പന്നരാഷ്‌ട്രമാവാന്‍ സ്വപ്‌നം കണ്ടിരുന്ന ചൈനക്കാര്‍ ഇന്ന്  സാമ്പത്തികമായി നട്ടെല്ലുയര്‍ത്തി നില്‍ക്കാന്‍ പാടുപെടുകയാണ്. രാവണന് സദ്ബുദ്ധി ഉപദേശിക്കുവാനും ബ്രഹ്മാസ്ത്രത്തെ ആദരിക്കുവാനുമാണ് ഹനുമാന്‍ മോഹാലത്സ്യപ്പെട്ട് ബന്ധനസ്ഥനാവുന്നത്. ആദ്ധ്യാത്മികമായി ഇത് കുംഭകാവസ്ഥയെ സൂചിപ്പിക്കുന്നു. എന്നല്‍ രാവണനോടും വഴങ്ങുന്നമട്ടില്ലെന്നുകണ്ട് തന്റെ ഉഗ്രസ്വഭാവം പുറത്തെടുത്ത് രാവണനെ വെല്ലുവിളിക്കുന്നു.

വിഭീഷണനെ ഇവിടെയാണ് വാല്മീകി അവതരിപ്പിക്കുന്നത്.  ശ്രീരാമദൂതനെ രാവണന്റെ കോപത്തില്‍നിന്നു സംരക്ഷിക്കുന്ന വിഭീഷണന്‍ നിശ്ചയിക്കുന്ന ശിക്ഷ വാലിന്മേല്‍ തീകൊളുത്താനാണ്. ദൂതനെ കൊല്ലുന്നതു ഗുണം ചെയ്യില്ലന്ന സാമാന്യ നിയമമാണ് വിഭീഷണന്‍ ഇതിനു കാരണമായി പറയുന്നത്. എത്ര ദുഷ്ടരാജ്യമാണെങ്കിലും അവിടെ തന്റെ സ്വാമിക്കനുകൂലമായവരെ തേടിപ്പിടിക്കുന്നതും ദൂതിന്റെ വിജയമാണല്ലോ? ഇവിടെ ശ്രീരാമഭക്തനെ ശ്രീരാമനുമായി കൂട്ടിയിണക്കുന്നത് കാവ്യാത്മകമായി വളരെ സുന്ദരമായിരിക്കുന്നു. സുന്ദരേകിം ന സുന്ദരം എന്നചൊല്ല് വീണ്ടും അന്വര്‍ത്ഥമാവുന്നു ഇവിടെ.

(തുടരും)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sport

മോദിയുടെ ഭരണത്തിന്‍കീഴില്‍ ഭാരതത്തിന്റെ അത്ലറ്റിക്സില്‍ വന്‍കുതിപ്പ്, ലോംഗ് ജംപില്‍ ദേശീയ റെക്കോഡ് സ്ഥാപിച്ച ആന്‍സി സോജന്‍

Kerala

66ാം വയസ്സിലും എന്തൊരു എനര്‍ജി…ലാലേട്ടന്റെ ഇല്ലുമിനാച്ചി നൃത്തം വൈറല്‍

Kerala

നീറ്റ് പേപ്പര്‍ ചോര്‍ച്ചയ്‌ക്ക് കാരണക്കാരനായ പ്രൊഫ. കുല്‍ക്കര്‍ണിയുടെ വീടും മൂന്ന് നില കോച്ചിംഗ് സെ‍ന്‍ററും ബുള്‍ഡോസര്‍ പൊളിച്ചിട്ടും വാര്‍ത്തയായില്ല

World

പാകിസ്ഥാനിൽ സൈനിക ക്യാമ്പിന് നേരെ ആക്രമണം; മൂന്ന് റേഞ്ചേഴ്‌സ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

India

പിന്നില്‍ അജ്ഞാതന്‍? മൂന്ന് ഉന്നത ലഷ്‌കർ ഭീകരരെ പാകിസ്ഥാനിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി, അതിൽ ഹാഫിസ് സയീദിന്റെ അടുത്ത സഹായിയും

പുതിയ വാര്‍ത്തകള്‍

സാഹിത്യവിമര്‍ശക ശാരദക്കുട്ടി (ഇടത്ത്)

സംഘിയായ ലക്ഷ്മിപ്രിയയ്‌ക്കെതിരെ കൂട്ടആക്രമണം; ശ്വേതമേനോനെ മാറ്റിനിര്‍ത്തി, ലക്ഷ്മീപ്രിയയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ ഗൂഢാലോചന?

ഉണ്ട ചോറിന് ഗീനാകുമാരി നന്ദി കാട്ടി…ഇഡിയെ ആക്രമിച്ച സിപിഎം ഗുണ്ടയ്‌ക്ക് ജാമ്യം കിട്ടാന്‍ പ്രോസിക്യൂട്ടര്‍ ഗീനാകുമാരി കോടതിയില്‍ പറഞ്ഞത് കേട്ടോ?

‘ ഞാനാണ് ചിതയ്‌ക്ക് തീ കൊളുത്തിയത് , ആ ചൂട്ട് ഇർഫാന എടുത്ത് പിടിച്ചതാണ് , ഭർത്താവ് ഇക്ബാലാണ് പടം എടുത്തത് ‘ ; സേവാഭാരതി മംഗല്പാടി അദ്ധ്യക്ഷൻ രഘു

മേയര്‍ വി.വി. രാജേഷിനെ പുറത്താക്കുക അസാധ്യം; അവിശ്വാസപ്രമേയത്തിന് ആഹ്വാനവുമായി ശബരീനാഥന്‍; മൗനം പാലിച്ച് ശിവന്‍കുട്ടി

ബിജെപി തകരും എന്ന് ആരും വിചാരിക്കേണ്ട ; വിവി രാജേഷ് തിരുവനന്തപുരം എം പിയും , ആശാനാഥ് എം എൽ എയുമാകുമെന്ന് സാബു ജേക്കബ്

ഇന്ത്യ കണ്ട ഏറ്റവും ശക്തനായ പ്രധാനമന്ത്രിയാണ് മോദിയെന്ന് കോൺഗ്രസ് നേതാവ് ശർമ്മിഷ്ഠ ; 2014 ലെ വിജയം മോദിയ്‌ക്ക് ലഭിച്ച ജനവിധി

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല

ജില്ലകളില്‍ ഡിഎംഒമാരെ നിയമിച്ച് സര്‍ക്കാര്‍

അൻസിബ മദ്യപിക്കുന്നതോ അൻസിബക്ക് ഒരു പുരുഷ സുഹൃത്തുള്ളതോ ആണോ നിങ്ങളുടെ പ്രശ്നം? ലക്ഷ്മിപ്രിയയ്‌ക്കെതിരെ ഭാഗ്യലക്ഷ്മി

സെന്‍സര്‍ ചെയ്യാത്ത സിനിമ പ്രദര്‍ശിപ്പിച്ചു: ‘മോളിവുഡ് ടൈംസ്’ ന്റെ നിര്‍മ്മാതാവ് ആഷിക്ക് ഉസ്മാനെ ചോദ്യം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.