ടെഹ്റാന്: തുടരെ രണ്ടാം തോല്‍വിയോടെ ഇന്ത്യ ഏഷ്യന്‍ പുരുഷ വോളിബോള്‍ ചാംപ്യന്‍ഷിപ്പില്‍നിന്നു പുറത്ത്. ഗ്രൂപ്പ് ബിയിലെ അവസാന മത്സരത്തില്‍ കരുത്തരായ ഓസ്ട്രേലിയയോട് തുടര്‍ച്ചയായ സെറ്റില്‍ തോറ്റു ഇന്ത്യ, സ്കോര്‍: 25-19, 25-19, 25-16. ഇനി ഇന്ത്യക്ക് ഒമ്പതു മുതലുള്ള സ്ഥാനങ്ങള്‍ക്കായി പോരാട്ടം.
മൂന്നു മത്സരങ്ങളും ജയിച്ച ഖത്തര്‍ ഗ്രൂപ്പ് ചാംപ്യന്മാരായി ക്വാര്‍ട്ടറിലേക്ക് മുന്നേറിയപ്പോള്‍, രണ്ടാം സ്ഥാനത്തുള്ള ഓസ്ട്രേലിയയും മുന്നോട്ട്. ഗ്രൂപ്പില്‍ തുര്‍ക്ക്മെനിസ്ഥാനോട് മാത്രമേ ഇന്ത്യയ്ക്ക് ജയിക്കാനായുള്ളു. സ്ഥാനനിര്ണയത്തിനാശ്രീലങ്ക, ജപ്പാന്/ബഹ്റിന് ടീമുകളുമായി മത്സരിക്കണം.
















