മിര്‍പൂര്‍: ദക്ഷിണാഫ്രിക്ക-ബംഗ്ലാദേശ് രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ മൂന്നാം ദിവസവും മഴ കളിച്ചു. രണ്ടാം ദിവസം ഒരു പന്തു പോലും എറിയാനാകാതെ കളി ഉപേക്ഷിച്ചപ്പോള്‍, മൂന്നാം ദിവസവും അതേ അവസ്ഥ. തുടരെ രണ്ടാം ദിവസവും കളി തടസപ്പെട്ടതോടെ ടെസ്റ്റിന് ഫലമുണ്ടാകില്ലെന്ന് ഉറപ്പ്. ഇനിയുള്ള ദിവസങ്ങളിലും മഴയ്ക്കു സാധ്യത. ആദ്യ ദിവസം ബാറ്റ് ചെയ്ത ബംഗ്ലാദേശ് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 246 എന്ന നിലയില്‍.
















