Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സീതാപഹരണം വിരാധന്‍വക

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 1, 2015, 08:54 pm IST
inSamskriti

രാമായണത്തിലെ മുഖ്യസംഭവംഏതാണ്? പലരും പറയും; രാവണന്‍ സീതയെ കട്ടുകൊണ്ടുപോയി എന്നതാണെന്ന്. ശരിയാണ്. രാമനില്ലാത്ത നേരം നോക്കി  മുനി വേഷം ധരിച്ചുവന്നാണ് രാവണന്‍ സീതയെ മോഷ്ടിച്ചതെന്നു പറയാം.

മഹാപതിവ്രതയായിരുന്നല്ലോ സീത. അതിനാല്‍ രാവണന്‍ ഭയ ബഹുമാനങ്ങളോടെ, സീത ചവിട്ടിനില്‍ക്കുന്ന ഭൂമിയടക്കം അടര്‍ത്തിയെടുത്ത് പോവുകയായിരുന്നു എന്നും പറയുന്നവരുണ്ട്. പല പല രാമായണങ്ങളില്ലേ? ചിലതില്‍ അങ്ങനെ കണ്ടേക്കാം. വനയാത്രയില്‍ സീതക്ക് ആകെക്കൂടി നേരിടേണ്ടിവന്ന വലിയ അപകടം അതാണെന്നത്രേ പലരുടേയും ധാരണ.  പക്ഷേ അതിനു മുന്‍പും ഒരു സീതാപഹരണം നടക്കുകയുണ്ടായി.  അറിയുമോ അതും രാമലക്ഷ്മണന്മാരുടെ മുന്നില്‍ വച്ച്.

ആകഥ വളരെ രസകരമായി നമുക്ക്  വായിക്കാം.    വാല്മീകി രാമായണത്തില്‍. ചിത്രകൂടം വിട്ടു രാമസംഘം മഹാരണ്യത്തിലേക്കു പ്രവേശിക്കുമ്പോള്‍ തന്നെയായിരുന്നു സംഭവം.

മുന്നില്‍ ലക്ഷ്മണന്‍ പിന്നില്‍ സീത ഏറ്റവും പിന്നില്‍ ശ്രീരാമന്‍. ഇതായിരുന്നു കൊടും കാട്ടിലൂടെയുള്ള നടപ്പിന്റെ ക്രമം.  അക്രമം എവിടെ നിന്നു വന്നാലും തടയാന്‍ രണ്ടു വീരന്മാര്‍.  സീത അതീവ സുരക്ഷിതയായിരിക്കണം. ഒരു പോറല്‍ പോലും ഏല്‍ക്കരുത് എന്ന കരുതല്‍. പക്ഷേ, എന്തുണ്ടായി എന്നോ?

എതിരെവന്നു ഒരുരാക്ഷസന്‍! അവന്‍ അലറിച്ചോദിച്ചു:

”ആരാണ് നിങ്ങള്‍?എന്തിനിവിടെ വന്നു. മുനിമാരുടേതാണ് വേഷമെങ്കിലും കയ്യില്‍ വില്ലും ശരവും മാത്രമല്ല  കൂടെ ഒരു സുന്ദരിയും ഉണ്ടല്ലോ?  ആരിലും ഭയം വളര്‍ത്തുന്ന വിരാധനാണ് ഞാന്‍. നിങ്ങള്‍ക്കു ജീവന്‍ വേണമെന്നുണ്ടോ? എങ്കില്‍ സുന്ദരിയെ എനിക്കുതന്നു വില്ലും ശരവും

വളരെ മാന്യമായാണ് രാമന്‍ മറുപടി നല്‍കിയത്. കാര്യമുണ്ടായില്ല രാക്ഷസന്‍ തന്റെ നീണ്ടതും ബലിഷ്ഠമുള്ളതുമായ കൈകൊണ്ടു സീതയെ തൂക്കിയെടുത്തു തോളത്തിരുത്തി  തിരിഞ്ഞു നടക്കുകയുണ്ടായി.   സീതയെ പിടിക്കാന്‍ ചെന്നു എന്നു മാത്രമാണ് എഴുത്തച്ഛന്‍ നമ്മോടു പറഞ്ഞിട്ടിള്ളത്. പക്ഷേ വാല്മീകിയോ ? വളരെ നാടകീയമായി ഈരംഗം വര്‍ണ്ണിച്ചിരിക്കയാണ്.

പശ്യ സൗമ്യ നരേന്ദ്രസ്യ

ജനകസ്യാത്മസംഭവാം

മമ ഭാര്യാം ശുഭാചാരം

വിരാധാങ്കേ പ്രവേശിതാം

ജനകപുത്രിയും എന്റെ ഭാര്യയും ശുഭകര്‍മ്മിയുമായ സീത വിരാധ രാക്ഷന്റെ ഒക്കത്തിരിക്കുന്നകണ്ടിട്ട് എനിക്കു സഹിക്കാന്‍ കഴിയുന്നില്ല.

ലക്ഷ്മണാ എന്നാണ് ശ്രീരാമന്റെ വിലാപം!

കൈകേയി നമ്മുടെ അമ്മ സ്വന്തം മകനു രാജ്യം കിട്ടണമെന്നുമാത്രമല്ല ആശിച്ചിരുന്നത്; നമ്മുടെ നാശവുമായിരുന്നു.  അതിപ്പോള്‍ പൂര്‍ണ്ണമാകാന്‍പോകയാണല്ലോ. അച്ഛന്‍മരിച്ചിട്ടോ, രാജ്യാധികാരം നഷ്ടമായിട്ടോ ഇല്ലാതിരുന്ന ദുഃഖം, എന്റെ ഭാര്യയെ എന്റെ കണ്‍മുന്നില്‍വച്ച് മറ്റൊരാള്‍ പിടിച്ചെടുത്തതു കാണ്‍കെ എന്നെ ഗ്രസിക്കുന്നു എന്നൊക്ക രാമന്‍ പറയുന്നുണ്ട്.

വാസ്തവത്തില്‍ രാമന്‍ അഭിനയിക്കുകയാണിവിടെ- കാട്ടിലേക്കു പോരണ്ടാന്ന് നിന്നോടുഞാന്‍ പറഞ്ഞിരുന്നില്ലേ എന്നമട്ടില്‍ അകമേ ഒരുചിരി. സീത കൂടുതല്‍ വൈവശ്യം കാട്ടുന്നു. രണ്ടുംകാണ്‍കെ ലക്ഷ്മണന്‍, അയോദ്ധയിലെന്നപോലെ, കോപാകുലനായി.അതോടെ രാമനും  ഉണര്‍ന്നു; വിരാധന്റെനേരെ ശരവര്‍ഷം ചൊരിഞ്ഞു.

അപ്പോള്‍ വിരാധന്‍ തിരിഞ്ഞുനിന്നു.സീതയെ താഴേക്കെറിഞ്ഞു. ദേഹത്തിലേറ്റ ശരങ്ങള്‍ പറിച്ചു കളഞ്ഞശേഷം രാമ ലക്ഷ്മണന്മാരെ പൊക്കിയെടുത്തുതോളത്തിരുത്തി നടക്കുകയായി!

” സാരമില്ല ലക്ഷ്മണാ! നമുക്കും ഈവഴിക്കാണല്ലോ പോകേണ്ടത്.ആനപ്പുറത്തെന്നപോലെ സുഖകരം ഈയാത്ര!”എന്നായി രാമന്‍! അതിനിടയില്‍ സീതയുണ്ട് പിന്നാലെ ഓടി വരുന്നു. എന്നെയും കൂട്ടണേ… എന്നെയും കൂട്ടണേ… എന്ന നിലവിളിയോടെ!

നാടകീയമായ ഈ രംഗങ്ങള്‍ക്കൊടുവിലാണ് രാമ ലക്ഷ്മണന്മാര്‍ വിരാധന്റെ രണ്ടുകൈകള്‍ ഒരേസമയം അറുക്കുന്നത്. അതോടെ വിരാധനു തനിക്കുണ്ടായ ശാപകഥ ഓര്‍മ്മ വന്നു. ശാപമേക്ഷം നല്‍കാന്‍ വന്നവരാണ് രാമലക്ഷമണന്മാരെന്ന് തിരിച്ചറിഞ്ഞ വിരാധന്‍, തന്നെ ഒരു കുഴിയിലിട്ടുമൂടുവാന്‍ പറഞ്ഞുകൊണ്ട്് ദേഹം വെടിയുകയാണ്.

ഋഷിശ്രേഷ്ഠനായ വാല്മീകി രസകരമായി പറഞ്ഞ വിരാധകഥയിലെ സൂചനകള്‍നാം ശ്രദ്ധിക്കാതിരുന്നുകൂടാ. ചിത്രകൂടം വെടിഞ്ഞു മഹാരണ്യത്തിലേക്കു പ്രവേശിച്ച ഉടനെ യാണല്ലോസംഭവം. ഒരു രാക്ഷസനുമായുള്ള രാമന്റെ ആദ്യത്തെ ഏറ്റുമുട്ടല്‍. കൊടും കാട്ടിലായിരുന്നിട്ടും ഒരു ഹിംസ്രമൃഗത്തെപ്പോലും ഇവര്‍ക്കു കൊല്ലേണ്ടിവന്നിട്ടില്ല എന്നോര്‍ക്കണം.

വിരാധന്‍ വാസ്തവത്തില്‍ കാമത്തിന്റെ പ്രതീകമാണ്.മുന്നില്‍ കണ്ട ലക്ഷ്മണനേയോ പിന്നിലുള്ള രാമനേയോ അല്ല  നടുവില്‍നിന്നു സുന്ദരിയായ സീതയെയാണു പൊക്കിയെടുക്കുന്നത്.” നിങ്ങളെ ഞാന്‍ കൊല്ലുന്നില്ല; പൊയ്‌ക്കോളൂ ഇവളെ എന്റെ ഭാര്യയാക്കും” എന്നു വിരാധന്‍ പറയുന്നുമുണ്ട്. പച്ചയായ രാക്ഷസീയമായ കാമം      തന്നെ.

രാമലക്ഷ്മണന്മാര്‍ എതിര്‍ത്തപ്പോള്‍ കാര്യം മാറി.! സീതയെ വിട്ടു രാമലക്ഷ്മണന്മാരെ പൊക്കിയെടുത്തായി യാത്ര. ദുഷ്ട പ്രവൃത്തികള്‍കൈകള്‍ രണ്ടും

അറുക്കപ്പെടുമ്പോഴായിരുന്നുപൂര്‍വ്വ ജന്മസ്മൃതിയില്‍ അവന്‍ കാര്യങ്ങള്‍ പറയുന്നത്.

തുംമ്പുരു എന്ന ഗന്ധര്‍വ്വനായിരിക്കെ രംഭയില്‍ ആസക്തചിത്തനായിപ്പോയി.  അന്നു വൈശ്രവണന്‍ ശപിച്ചിട്ടാണ് രാക്ഷസനായത്. ദശരഥ പുത്രന്മാര്‍വന്നു കൈകളറുക്കുമ്പോഴാണ് മോക്ഷം ലഭിക്കുമെന്നും പറഞ്ഞു. (ദുര്‍വ്വാസാവിന്റെ ശാപത്താലാഎന്നത്രേ എഴുത്തച്ഛന്റെ വരി.) എന്തായാലും പരസ്ത്രീമോഹമാണ് വിദ്യാധരനെ രാക്ഷസനാക്കിയത്. രാക്ഷസജന്മത്തിലും പൂര്‍വ്വ ജന്മത്തിലെ കാമാസക്തി വിട്ടുപോയില്ല. അതിനാലാണല്ലോ ഇവളെ ഞാന്‍ ഭാര്യയാക്കും എന്നുപറഞ്ഞു സീതയെ പൊക്കിയെടുക്കുന്നത്. അങ്ങനെ, കാമാസക്തി നിറഞ്ഞ ഒരുമനസ്സിനു രാമലക്ഷ്മണന്മാര്‍ മോക്ഷം നല്‍കിയത് എന്നാണ് വിരാധ കഥ എന്നു നിരീക്ഷിക്കാമല്ലോ.

(തുടരും)

9388414034

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അതാണ് നടന്‍ അശോകന്‍…അൽഷിമേഴ്‌സ് ബാധിച്ച അമ്മയെ ബന്ധുവിവാഹത്തിൽ പങ്കെടുപ്പിക്കാനായി ചെന്നൈയിൽ നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്നു…

India

75കാരനായ പ്രധാനമന്ത്രിയെ ഒരു യുവാവിനെപ്പോലെ ആസ്വദിച്ച് ജെന്‍സീ കുട്ടികള്‍….ജെന്‍സീയെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും മോദി

Kerala

75-ാം പിറന്നാൾ ആഘോഷിക്കുന്ന മമ്മൂട്ടിക്ക് ആശംസകൾ നേർന്ന് ദുൽഖർ;’ലോകത്തിലെ ഏറ്റവും സുരക്ഷിതമായ സ്ഥല’മെന്ന് മമ്മൂട്ടിയെ വിശേഷിപ്പിച്ച് ദുല്‍ഖര്‍

Spiritual

അഭീഷ്ടസിദ്ദിക്കായി ശയനപ്രദക്ഷിണം ; ഈ ദിവസം നടത്തിയാൽ നാലിരട്ടി ഫലം!

India

പാരീസില്‍ ഹിന്ദുക്ഷേത്രം…സ്വാമിനാരായണ്‍ ഹിന്ദു മന്ദിര്‍ ഉദ്ഘാടനം ചെയ്ത് മോദി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

റെയിൽവേയും ആനയും തമ്മിലുള്ള ബന്ധം എന്താണ്?

സിഇഒ ആയത് ആഘോഷിക്കാൻ ജിതേന്ദ്ര മിശ്ര മദ്യപിച്ച് നൃത്തം ചെയ്തു ; വ്യാജ വീഡിയോയുമായി കോൺഗ്രസ് ; വീഡിയോ മറ്റൊരാളുടേത് , പുറത്തിറങ്ങിയത് 2025 ൽ

പ്രസവത്തെത്തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ഡി എം ഒ

ഇറാനിലെ ഭരണത്തിന്റെ അന്ത്യമടുത്തുവെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു

റെയില്‍വേ വെയിറ്റിംഗ് റൂമില്‍നിന്ന് യാത്രക്കാരിയുടെ സ്വര്‍ണ്ണമോതിരം മോഷ്ടിച്ച അസം സ്വദേശിനി പിടിയില്‍

1.1 ലക്ഷം കോടി രൂപയുടെ പ്രതിരോധ ഇടപാടുകൾക്ക് അംഗീകാരം നൽകി കേന്ദ്രം; ഇതില്‍ 98 ശതമാനം ആയുധങ്ങളും സംഭരിക്കുക ഇന്ത്യന്‍ കമ്പനികളില്‍ നിന്ന്

12 വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കളരിഗുരുവിന് 17 വര്‍ഷം കഠിനതടവ്

ചെക്ക് കേസില്‍ വാറണ്ട് ഒഴിവായി, അപ്പീല്‍ നല്‍കാന്‍ മാണി സി കാപ്പന് ഒരു മാസത്തെ സാവകാശം

കവി കണ്ണദാസന്റെ വരികള്‍ ഉദ്ധരിച്ച് ഡിഎംകെയുടെ അഴിമതിയെ തുറന്നുകാട്ടി മുഖ്യമന്ത്രി വിജയ്

യു എസ് എണ്ണ-വാതക കമ്പനികള്‍ക്കെതിരെ ആക്രമണം നടത്തും : ഭീഷണി തുടർന്ന് ഇറാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.