Monday, April 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

ആ സംവിധായകന്‍ ഞാനാണ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 1, 2015, 02:18 pm IST
in Entertainment

നക്ഷത്രക്കണ്ണുകളുമായി വെള്ളിത്തിരയിലേക്ക് കടന്നുവന്ന വിനീത് കുമാര്‍ എന്ന കൊച്ചുപയ്യന്‍ ബാലതാരമായി വളര്‍ന്ന് നായകനായി ഇപ്പോള്‍ ക്യാമറയ്‌ക്കു പിന്നിലും അരങ്ങേറ്റം കുറിച്ചു കഴിഞ്ഞു. പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തുമായ രഞ്ജിത്തിന്റെ തൂലികയില്‍ പിറന്ന അയാള്‍ ഞാനല്ല എന്ന സിനിമയ്‌ക്കായാണ് വിനീത് ദൃശ്യഭാഷ്യമൊരുക്കിയിരിക്കുന്നത്. വളരെ വ്യത്യസ്തമായ രൂപഭാവങ്ങളൊടെ ഫഹദ് ഫാസില്‍ നായകനായി എത്തുന്നു എന്ന പ്രത്യകത കൂടി അയാള്‍ ഞാനല്ല എന്ന സിനിമയ്‌ക്കുണ്ട്.

മൃദുല മുരളി നായികയായെത്തുന്ന ചിത്രത്തിന്‍ ടി.ജി. രവി, രണ്‍ജി പണിക്കര്‍, ടിനി ടോം, ദിവ്യ പിള്ള എന്നിവര്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നു. ഈ സിനിമ നിര്‍മ്മിച്ചിരിക്കുന്നത് ഡോ.ടി.എ. സുന്ദര്‍ മേനോനാണ്. 1988ല്‍ പഠിപ്പുര എന്ന സിനിമയിലൂടെ ചലച്ചിത്ര ലോകത്തെത്തിയ വിനീതിന് ഒരു ഒരു വടക്കന്‍ വീരഗാഥയിലൂടെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. തന്റെ ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നതിന്റെ തിരക്കുകള്‍ക്കിടയിലും വിനീത് ജന്മഭൂമിയോട് മനസ്സുതുറന്നു.

സംവിധായകനെന്ന റോളില്‍ തുടക്കകാരനായ വിനീതിന് രഞ്ജിത്തിന്റെ കഥ അത് എങ്ങനെ സംഭവിച്ചു?

രഞ്ജിയേട്ടന്റ ഒരുപാട് സിനിമയിന്‍ അഭിനയിക്കാന്‍ സാധിച്ചിട്ടില്ലെങ്കിലും അദ്ദേഹവുമായി എനിക്ക് എന്നും ഒരു വ്യക്തിബന്ധം ഉണ്ടായിരുന്നു. ഞാന്‍ ബ്ലൂം എന്നൊരു ഫ്‌ളേവേര്‍ഡ് മില്‍ക്കിന്റെ പരസ്യചിത്രം സംവിധാനം ചെയ്തിരുന്നു. ആ പരസ്യചിത്രം രഞ്ജിയേട്ടന്‍ കാണാനിടയാകുകയും വളരെ ഇഷ്ടപ്പെടുകയും ചെയ്തു. അങ്ങനെ ഏകദേശം ഒരുമാസത്തിനുശേഷം എന്നോട് ഒരു സിനിമ സംവിധാനം ചെയ്യുന്നതിനെക്കുറിച്ചാലോചിക്കാന്‍ അദ്ദേഹം ആവശ്യപ്പെടുകയായിരുന്നു. പക്ഷെ ആ സമയത്ത് സിനിമ സംവിധാനം ചെയ്യുന്നതിനെക്കുറിച്ച് ഞാന്‍ ചിന്തിച്ചിട്ടുപൊലും ഉണ്ടായിരുന്നില്ല.  രഞ്ജിയേട്ടന് എന്നിലെ സംവിധായകനില്‍ നല്ല വിശ്വാസമുണ്ടായിരുന്നു. പല കഥകളും ആലോചിച്ചുവെങ്കിലും പല കാരണത്താല്‍ അതൊന്നും നടന്നില്ല. ആ അവസരത്തിലാണ് രഞ്ജിയേട്ടന്‍ കഥ എന്നോട് പറയുന്നതും സിനിമയുണ്ടാകുന്നതും. അപ്പോഴേക്കും പരസ്യചിത്രം സംവിധാനം ചെയ്തിട്ട് ഏകദേശം മൂന്നുവര്‍ഷം പിന്നിട്ടിരുന്നു. സിനിമാ സംവിധാനത്തിന് രഞ്ജിയേട്ടന്റെയും ഫഹദിന്റെയും നിരന്തരമായ പ്രോത്സാഹനവും ഈ സിനിമയ്‌ക്ക് ലഭിച്ചിട്ടുണ്ട്.

രഞ്ജിത്തിന്റെ കഥയ്‌ക്കുവേണ്ടി സംവിധായകര്‍ ക്യൂ നില്‍ക്കുന്ന അവസരത്തില്‍ അങ്ങനെയൊരു വിശ്വാസം വലിയ അനുഗ്രഹമല്ലേ?

തീര്‍ച്ചയായും, രഞ്ജിയേട്ടന്റെ സിനിമയുടെ ചെറിയൊരു ‘ഭാഗമാവുക എന്നതുപോലും എനിക്ക് സന്തോഷമുള്ള കാര്യമാണ്. അങ്ങനെയുള്ള എനിക്ക് എന്റെ പേരിനോപ്പം അദ്ദേഹത്തിന്റെ പേര് ഉണ്ടാകുകയെന്നത് മഹാഭാഗ്യമായി കരുതുന്നു.

തിരിച്ചറിയാന്‍ പോലും പ്രയാസമുള്ള വേഷപ്പകര്‍ച്ചയിലാണല്ലോ ഫഹദ്?

അയാള്‍ ഞാനല്ല എന്ന പേരു സൂചിപ്പിക്കുന്നതു പോലെ ഫഹദിന് രണ്ട് ക്യാരക്ടറുകളുണ്ട്. അത് സിനിമയില്‍ എങ്ങനെ പ്രത്യക്ഷപ്പെടുമെന്നത് നിങ്ങള്‍ കണ്ടതിനുശേഷം തീരുമാനിക്കുന്നതായിരിക്കും നല്ലത്. അയാള്‍ ഞാനല്ല എന്നതില്‍ കൊയിലാണ്ടിക്കാരനായ പ്രകാശനെന്ന യുവാവായി എത്തുന്നത് ഫഹദാണ്.

പ്രാദേശിക സംസാരരീതികളിലൂടെ പല മലയാള സിനിമകളും ശ്രദ്ധനേടിയിട്ടുണ്ട്, ഈ സിനിമയേയും ഇത്തരത്തില്‍പ്പെടുത്താമോ?

ശ്രദ്ധിക്കപ്പെടാനായി ബോധപൂര്‍വ്വം സംസാരരീതിയില്‍ മാറ്റം കൊണ്ടുവന്നതല്ല. ഈ സിനിമയിലെ പ്രധാന കഥാപാത്രമായ പ്രകാശന്‍ ജനിച്ചതും പത്താംക്ലാസ്സുവരെ പഠിച്ചതും കോഴിക്കോടുള്ള കൊയിലാണ്ടിയിലാണ്. അതിനുശേഷമാണ് അയാള്‍ ഗുജറാത്തിലെത്തുന്നതും തുടര്‍ന്നുള്ള കഥാ സന്ദര്‍ഭങ്ങളും. അത്തരത്തിലുള്ള ഒരാള്‍ തന്റെ നാട്ടിലെ ‘ഭാഷ സംസാരിക്കുക സ്വാഭാവികമായി സംഭവിക്കുന്നതാണ്. കൂടാതെ ഈ കഥാപാത്രത്തിന് ശബ്ദം നല്‍കിയിരിക്കുന്നതും ഫഹദാണ്.

ഈ സിനിമയില്‍ റൊമാന്‍സിനാണോ കോമഡിക്കാണോ മുന്‍തൂക്കം?

എനിക്ക് മനുഷ്യരുടെ കഥ പറയാനാണ് ഇഷ്ടം. ഈ സിനിമ പ്രകാശന്റെ ജീവിതമാണ്. അതില്‍ റൊമാന്‍സ് ഒരു ചേരുവ മാത്രമാണ്. കോമഡികള്‍ സ്വാഭാവികമായി സംഭവിക്കുന്നവയും.

ഫഹദിന്റെ ന്യൂ ജനറേഷന്‍ സിനിമയില്‍പ്പെടുമോ അയാള്‍ ഞാനല്ല?

ഞാന്‍ ജനറേഷന്‍ സിനിമകളില്‍ വിശ്വസിക്കുന്നില്ല. എല്ലാക്കാലത്തും നല്ല സിനിമകള്‍ ആസ്വദിക്കപ്പെട്ടിരുന്നു. തുടര്‍ന്നും അങ്ങനെ തന്നെ ആകുമെന്നാണ് എനിക്ക് തോന്നുന്നത്.ഈ സിനിമയില്‍ പ്രകാശന്‍ എന്ന വ്യക്തിക്ക് എന്തൊക്കെയാണോ  ആവശ്യമായത് അവ മാത്രമേ നല്‍കിയിട്ടുള്ളൂ. ഫഹദിന്റെ അഭിപ്രായവും ഇതുതന്നെയായിരുന്നു.

സംവിധാന മോഹം പണ്ടുതൊട്ടേ മനസ്സിലുണ്ടോ?

സിനിമയെന്നത് എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട മേഖലയാണ്.  സിനിമയെനിക്ക് ജോലിയല്ല, ജീവിതം തന്നെയാണ്. വര്‍ഷങ്ങളായുള്ളില്‍ നിറഞ്ഞുനില്‍ക്കുന്ന ആഗ്രഹമാണിത്. അതിന്റെ ആദ്യഘട്ടം എന്ന നിലയിലാണ് പരസ്യചിത്രങ്ങള്‍ സംവിധാനം ചെയ്തതും. ക്യാമറയ്‌ക്കു പിന്നിലുള്ള കാര്യങ്ങള്‍ പഠിക്കാന്‍ പരസ്യചിത്രങ്ങള്‍ ഏറെ സഹായിച്ചു. ഇതെന്റെ ആദ്യത്തെ സിനിമയെന്നേ ഞാന്‍ പറയൂ. കാരണം ഞാന്‍ ഇനിയും സിനിമകള്‍ സംവിധാനം ചെയ്യാന്‍ ആഗ്രഹിക്കുന്നു.

അഭിനേതാവ്, ഡാന്‍സര്‍, സംവിധായകന്‍… ഇതില്‍ ഏറ്റവും സന്തോഷം കണ്ടെത്തുന്നത് ഏതിലാണ്?

ഡിഗ്രിക്ക് ഗണിതശാസ്ത്രമായിരുന്നു ഞാന്‍ തിരഞ്ഞടുത്തത്. മൂന്നു വിഷയങ്ങളില്‍ എനിക്ക് മുഴുവന്‍ മാര്‍ക്കും ഉണ്ടായിരുന്നു. ആ സമയത്ത് ഒരു ക്വസ്റ്റന്‍ നന്നായി സോള്‍വ് ചെയ്താല്‍ എനിക്ക് വളരെ ആവേശം തോന്നുമായിരുന്നു. അതുപോലെ അഭിനയമായാലും ഡാന്‍സായാലും എന്റെ അഭിരുചികളുമായി ഒത്തു പോകുകയാണെങ്കില്‍ എല്ലാം സന്തോഷമാണ്. ഈ പറഞ്ഞവയിലേതെങ്കിലും എനിക്ക് ആസ്വദിക്കാന്‍ പറ്റാതാകുമ്പോള്‍ ഞാന്‍ അതില്‍ നിന്നും മാറി അടുത്തതിലേക്കുപോകും.

അഭിനയത്തിലെ ഇടവേളകള്‍ക്ക് കാരണം?

എന്നെ തേടിയെത്തുന്ന കഥകളില്‍ എന്നിലെ  അഭിനേതാവിന് ഇഷ്ടം തോന്നുന്നവ ചെയ്യാനാണ് എനിക്കിഷ്ടം. വ്യക്തിപരമായ ബന്ധങ്ങള്‍ കാത്തുസൂക്ഷിക്കാന്‍ ഞാന്‍ എപ്പോഴും ശ്രദ്ധിക്കാറുണ്ട്. അതുകൊണ്ടുതന്നെ പല സിനിമകളിലും അഭിനയിച്ചിട്ടുമുണ്ട്. ചിലത് ഒട്ടും ആസ്വദിക്കാന്‍ പറ്റാതെ തന്നെ.

മലയാള സിനിമയില്‍ പ്രേമം സൃഷ്ടിച്ച തരംഗത്തെ മറികടക്കാന്‍ വിനീതിന്റെ സിനിമയ്‌ക്കാകുമോ?

ഓരോ സിനിമയ്‌ക്കും ഓരോ രീതിയാണ്. തമിഴ് സിനിമ കാണാന്‍ പോകുന്നതു പോലെയല്ല മലയാള സിനിമ കാണാന്‍ പോകുന്നത്. പ്രേമം കാണാന്‍ പോകുന്ന മനസ്സോടെ ബാഹുബലി കാണാന്‍ പോയാല്‍ ഇഷ്ടമാകണമെന്നില്ല. ഓരോ സിനിമയ്‌ക്കും വ്യത്യസ്ത രുചികളാണ്. അയാള്‍ ഞാനല്ല എന്ന സിനിമയെ പ്രേമവുമായി താരതമ്യം ചെയ്യാന്‍ ഞാന്‍ ആളല്ല.

സിനിമ റിലീസ് ചെയ്യുന്ന ദിവസം തന്നെ വ്യജ സിഡിയിലൂടെയും മറ്റുമാര്‍ഗ്ഗങ്ങളിലൂടെയും സിനിമകള്‍ കാണുന്ന ഈ കാലത്ത് അത്തരം സാധ്യതകളൊക്കെ ഇല്ലാതാക്കിയുള്ളതാണോ വിനീതിന്റെ സിനിമ?

ഇത്തരം വെല്ലുവിളികളെ പൂര്‍ണ്ണമായും ഇല്ലാതാക്കുക അസാധ്യമാണ്. ഇവയെ അതിജീവിക്കാന്‍ പരമാവധി ശ്രമിച്ചിട്ടുണ്ട്. വേറൊരു കാര്യം ഒരു തിയേറ്ററില്‍ സിനിമ കാണുന്ന സുഖം ഒരിക്കലും മൊബൈലില്‍ ലഭിക്കുകയില്ല. സിനിമയിലെ ഓരോ സീനും തിയേറ്റര്‍ സ്‌ക്രീന്‍ മനസ്സില്‍ കണ്ടുകൊണ്ടാണ് ഷൂട്ട് ചെയ്യുന്നത്.

വിനീതിന്റെ സിനിമാപ്രവേശനം, കുടുംബം?

യുവജനോത്സവ വേദികളിലൂടെയാണ് ഞാന്‍ സിനിമയിലെത്തിയത്.‘ഭരതനാട്യത്തില്‍ സംസ്ഥാന തലത്തില്‍ ഒരുപാടുതവണ സമ്മാനങ്ങള്‍ ലഭിച്ചിട്ടുണ്ട്.  ഞാന്‍ ജനിച്ചതും വളര്‍ന്നതും കണ്ണൂര്‍ ജില്ലയിലെ പഴയങ്ങാടി എന്ന സ്ഥലത്താണ്. അച്ഛനും അമ്മയ്‌ക്കും ഞങ്ങള്‍ മൂന്നു പേരാണ്. ഭാര്യ സന്ധ്യ മകള്‍ മൈത്രേയി ഇവരൊക്കെ ചേര്‍ന്നതാണ് എന്റെ കുടുംബം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മിയ്‌ക്ക് നേവിയിലുമുണ്ട് പിടി…പട്രോളിംഗിന് വന്ന പാകിസ്ഥാന്‍ബോട്ടിന് നിറയൊഴിച്ചു, മൂന്ന് പാക് സൈനികര്‍ കൊല്ലപ്പെട്ടു

പൊലീസുകാരന്‍റെ കടിയേറ്റ് കയ്യില്‍ നീലിച്ച പാടുമായി വേദനകടിച്ചമര്‍ത്തുന്ന ബിജെപി വനിതാ പ്രവര്‍ത്തക (വലത്ത്)
Kerala

കയ്യില്‍ നീലിച്ച പാടുമായി വേദനയോടെ ബിജെപി പ്രവര്‍ത്തക, ബിജെപി മാര്‍ച്ചിനിടെ നൗഫല്‍ എന്ന പൊലീസുകാരന്‍ കയ്യില്‍ കടിച്ചതാണെന്ന് മേയര്‍ രാജേഷ്

നടി ദേവി അജിത് (ഇടത്ത്) ദി കാര്‍ എന്ന ജയറാം സിനിമയില്‍ ഉപയോഗിച്ച കാര്‍ (നടുവില്‍) ദേവി അജിത് ഭര്‍ത്താവ് അജിതിനൊപ്പം (വലത്ത്)
Kerala

‘ദി കാർ’ എന്ന ജയറാം സിനിമ നിർമ്മിച്ചു, ആ സിനിമയ്‌ക്ക് വേണ്ടി വാങ്ങിയ കാര്‍ അപകടത്തില്‍പ്പെട്ടപ്പോള്‍ ഭര്‍ത്താവ് മരിച്ചു: ദേവി അജിത്

Entertainment

വയറുവേദന ഗ്യാസ്ട്രബിൾ ആണെന്ന് കരുതി : സിദ്ധാർഥിനെ ബാധിച്ചത് അതീവ ഗുരുതരമായ കാൻസർ

Kerala

ബിജെപി പിന്തുണ സ്വീകരിച്ചുകൊണ്ടുള്ള സ്ഥാനാര്‍ത്ഥിയാകാന്‍ നടി അഞ്ജലി നായര്‍ തീരുമാനിച്ചതിനെ പിന്തുണച്ച് നടി സരയൂ

പുതിയ വാര്‍ത്തകള്‍

ഏത് അക്രമിയെയും നിമിഷങ്ങൾക്കുള്ളിൽ കീഴ്പ്പെടുത്തും ; കൈക്കരുത്തുള്ള അപകടകാരികൾ ; യുഎസ് പ്രസിഡന്റിന്റെ രക്ഷാകവചമായ CAT

കഴിഞ്ഞ ദിവസം ബിജെപിയില്‍ ചേര്‍ന്ന ആം ആദ്മി എംപി അശോക് മിത്തല്‍ (വലത്ത്)

ശീഷ് മഹല്‍ ഒഴിയേണ്ടിവന്നപ്പോള്‍ കെജ്രിവാളിന്റെ താമസം ശിഷ്യന്‍ അശോക് മിത്തലിന്റെ വീട്ടില്‍, മിത്തല്‍ ബിജെപിയിലെത്തിയതോടെ വീണ്ടും തെരുവില്‍

വനിതാ സംവരണ ബിൽ അട്ടിമറി: നാളെ വനിതാ മാർച്ച്

ഭാഗ്യലക്ഷ്മി വോട്ടെടുപ്പിന് മുന്‍പ് അഖില്‍ മാരാര്‍ക്കെതിരെ കമന്‍റുമായി വന്നിരുന്നെങ്കില്‍ പതിനായിരം വോട്ടുകള്‍ക്കെങ്കിലും മാരാര്‍ ജയിച്ചേനെ:യുവരാജ്

പശ്ചിമ ബംഗാൾ ബോംബ് സ്ഫോടനത്തിൽ പ്രധാന പങ്കുവഹിച്ച അഹിദുൾ ഇസ്ലാം മൊല്ലയെ എൻഐഎ അറസ്റ്റ് ചെയ്തു ; പിടിയിലായത് ബോംബുകൾ നിർമ്മിക്കുന്ന കൊടും ഭീകരൻ

ചൈനയുടെ എഐ കമ്പനി ഡീപ് സീക്ക് (ഇടത്ത്) ഡീപ് സീക്ക് എന്ന ചൈനീസ് കമ്പനിയുടെ സ്ഥാപകന്‍ ലിയാങ് വെന്‍ഫെങ് (വലത്ത്)

ഡീപ് സീക്ക് ഉള്‍പ്പെടെ നിരവധി ചൈനീസ് കമ്പനികൾ യുഎസ് എഐ സാങ്കേതികവിദ്യകള്‍ മോഷ്‌ടിക്കുന്നു, നടപടിയെടുക്കാന്‍ യുഎസ്

കൊൽക്കത്തയിൽ മെഗാ റോഡ്ഷോ നടത്തി പ്രധാനമന്ത്രി മോദി ; ‘ജയ് ശ്രീറാം’ വിളികളോടെ വരവേറ്റ് ജനക്കൂട്ടം

പൊലീസ് കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയ പ്രതികളില്‍ ഒരാള്‍ പിടിയിലായി

കണ്ണൂരില്‍ വയോധികയ്‌ക്കും മലപ്പുറത്ത് 16കാരിക്കും തിരുവനന്തപുരത്ത് 15 കാരിക്കും പാമ്പ് കടിയേറ്റു

ആലപ്പുഴ ജില്ലാ ജയിലില്‍ റിമാന്‍ഡ് പ്രതി തൂങ്ങി മരിച്ച നിലയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.