Monday, April 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

നിഖിലയ്‌ക്ക് നൃത്തമാണ് ജീവിതം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 25, 2015, 09:00 pm IST
in Entertainment

അമ്മയുടെ നൃത്തച്ചുവടുകളെ ആരാധനയോടെ പിന്തുടര്‍ന്ന പെണ്‍കുട്ടി. നൃത്തത്തെ ജീവിതചര്യയുടെ ഭാഗമാക്കണമെന്ന് സ്വപ്‌നം കണ്ട് കലയുടെ സാധ്യതകള്‍ തേടി സ്‌കൂളുകളില്‍നിന്ന് സ്‌കൂളുകളിലേക്ക്. അമ്മ അനുഗ്രഹിച്ചു നല്‍കിയ ചിലങ്കയുമായി സ്‌കൂള്‍ വേദികളില്‍നിന്നും കലോത്സവവേദികളിലേക്ക്. നൃത്തവേദികളില്‍ അമ്മയുടെ പിന്തുടര്‍ച്ച ഉറപ്പിച്ച മകളെ ഭാഗ്യദേവത കാത്തിരിപ്പുണ്ടായിരുന്നു. സിനിമയുടെ വെള്ളിവെളിച്ചം ഒരിക്കല്‍പോലും സ്വപ്‌നം കാണാതിരുന്ന ആ പെണ്‍കുട്ടിയെ കാത്തിരുന്നത് മലയാളസിനിമയിലെ സൂപ്പര്‍താരത്തിന്റെ നായികാപദവിയാണ്.

ശ്രീബാല. കെ.മേനോന്റെ ലവ് 24×7ല്‍ ദിലീപിന്റെ നായികയായ നിഖില വിമല്‍ വളര്‍ന്നതും പഠിച്ചതുമെല്ലാം കണ്ണൂരിലെ തളിപ്പറമ്പിലാണ്. സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പ് ഉദേ്യാഗസ്ഥനായ പവിത്രന്റെയും നര്‍ത്തകിയായ കലാമണ്ഡലം വിമലാദേവിയുടെയും രണ്ടാമത്തെ മകള്‍, എന്നും അമ്മയുടെ പാതയിലായിരുന്നു. സിനിമയും എഴുത്തും ഇഷ്ടപ്പെട്ടിരുന്ന ചേച്ചി അഖിലയ്‌ക്ക് പക്ഷേ നൃത്തത്തോട് കമ്പമുണ്ടായിരുന്നില്ല. അമ്മയുടെ സ്ഥാപനമായ ചിലങ്കയില്‍ നിന്നും ചിലങ്കയണിഞ്ഞ നിഖിലയുടെ മനസ്സില്‍ നൃത്തം നിറഞ്ഞുനിന്നു. കണ്ണൂര്‍ പുഷ്പഗിരി സ്‌കൂളിലും മുത്തേടത്ത് സ്‌കൂളിലും പഠിച്ച നിഖില തന്റെ കലാവാസനയ്‌ക്ക് കൂടുതല്‍ അംഗീകാരം കിട്ടുകയെന്ന ലക്ഷ്യത്തോടെയാണ് കോട്ടയം ഭരണങ്ങാനം സേക്രട്ട് ഹാര്‍ട്ട് സ്‌കൂളിലെത്തിയത്.

മോഹിനിയാട്ടത്തിലൂടെയും കേരളനടനത്തിലൂടെയും കുച്ചുപ്പുടിയിലൂടെയുമൊക്കെ സ്‌കൂള്‍വേദി കയ്യടക്കിയ കൊച്ചുമിടുക്കിയെ ‘അല്‍ഫോണ്‍സാമ്മ’ കാത്തിരിക്കുന്നുണ്ടായിരുന്നു. സ്‌കൂള്‍ സന്ദര്‍ശനത്തിനെത്തിയ ഷാലോം ടിവിയുടെ ഡയറക്ടര്‍ ഷാലോം ടിവി സംപ്രേഷണം ചെയ്യാന്‍ തീരുമാനിച്ച ‘അല്‍ഫോണ്‍സാമ്മ’ സീരിയലിലെ അല്‍ഫോണ്‍സാമ്മയെ നിഖിലയില്‍ കണ്ടെത്തി. അല്‍ഫോണ്‍സാമ്മയുടെ 16 വയസ്സു മുതല്‍ 32 വയസ്സുവരെയുള്ള ജീവിതവേഷം അന്ന് എട്ടുവയസ്സുകാരിയായ നിഖിലയക്ക് അഭിനയത്തിന്റെ ബാലപാഠങ്ങള്‍ പകര്‍ന്നുനല്‍കി. അല്‍ഫോണ്‍സാമ്മയില്‍നിന്നും ഭാഗ്യം നിഖിലയെ ‘ഭാഗ്യദേവത’യിലെത്തിക്കുകയായിരുന്നു.

”കുടുംബസുഹൃത്തായ ജോജിയാണ് ‘ഭാഗ്യദേവത’യിലെ നായകന്‍ ജയറാമിന്റെ അനുജത്തിയായി ഒരു കുട്ടിയെ ആവശ്യമുണ്ടെന്നും നീ സത്യന്‍ അന്തിക്കാടിനെ പോയി കാണണം എന്നും പറയുന്നത്. ഒരുദിവസം ഉച്ചയ്‌ക്കാണ് വിളി വന്നത്. അന്ന് വൈകിട്ട് സ്‌കൂള്‍ വിട്ടശേഷം ബസ്സില്‍ എറണാകുളത്തെത്തി സത്യന്‍ അങ്കിളിനെ കാണുകയായിരുന്നു. എന്നോട് സംസാരിച്ചിട്ട,് വന്നഭിനയിച്ചോളാന്‍ പറഞ്ഞു. ഓഡിഷന്‍ പോലുമുണ്ടായില്ല. അന്ന് എനിക്കത് അതിശയമായി തോന്നിയില്ല. ‘ഭാഗ്യദേവത’ കഴിഞ്ഞ് ചൈല്‍ഡ് ആര്‍ട്ടിസ്റ്റായി ഓഫറുകള്‍ വന്നിരുന്നു. സിനിമ ലക്ഷ്യമായിരുന്നില്ല. പഠിത്തവും നൃത്തവുമായിരുന്നു മനസ്സില്‍. ഒമ്പതാം ക്ലാസില്‍ സംസ്ഥാന കലോല്‍സവത്തില്‍ കേരള നടനത്തിന് മൂന്നാമതെത്തി. കുച്ചുപ്പുടി, നാടോടിനൃത്തം എന്നിവയ്‌ക്ക് എ ഗ്രേഡും ലഭിച്ചു. പത്താംക്ലാസില്‍ കേരള നടനത്തില്‍ രണ്ടാംസ്ഥാനവും നാടോടി നൃത്തത്തില്‍  എ ഗ്രേഡും കിട്ടി.”

പത്താംക്ലാസ് കഴിഞ്ഞ് ഭരണങ്ങാനത്തുനിന്നും നിഖില വണ്ടികയറിയത് കണ്ണൂരിലേക്ക്. പ്ലസ്ടു പഠനത്തിന്റെ തിരക്ക്. പ്ലസ്ടു കഴിഞ്ഞ് ഡിഗ്രിക്ക് ബോട്ടണിയെടുത്ത് തളിപ്പറമ്പ് സര്‍ സെയ്ദ് കോളേജിലേക്ക്. വഴിമാറി നടന്ന സിനിമ വീണ്ടും നിഖിലയെ തേടിയെത്തി. പ്രൊഡക്ഷന്‍ കണ്‍ട്രോളറായ ഷിബു സുശീലനാണ് തമിഴ് സിനിമയിലേക്ക് നിഖിലയെ ക്ഷണിച്ചത്. മക്കാത്ത ആനന്ദ് നായകനായ ‘പഞ്ച് മിഠായി’, ബാലഗുരു നായകനായ ‘ഒന്‍പതു കുഴി സമ്പത്ത്’, രണ്ടു സിനിമകളിലും നായികാവേഷം. ഗ്രാമീണ പെണ്‍കുട്ടിയുടെ റോള്‍. സിനിമകള്‍ റിലീസായില്ല. പഠനവും നൃത്തവും തുടര്‍ന്നു.

”ഭാഗ്യദേവതയില്‍ സത്യന്‍ അന്തിക്കാടിന്റെ അസോസിയേറ്റായിരുന്ന ബാലേച്ചിയുമായി ഫേസ്ബുക്ക് സൗഹൃദമുണ്ടായിരുന്നു. വല്ലപ്പോഴും വിളിക്കുകയും മെസേജ് അയയ്‌ക്കുകയും ചെയ്തിരുന്നു. ഒരുവര്‍ഷം മുമ്പാണ് ബാലേച്ചി എന്നെ വിളിച്ച് സ്വതന്ത്രയായി ഒരു സിനിമ ചെയ്യുന്നുണ്ടെന്നും നീയാവും അതില്‍ നായികയെന്നും പറയുന്നത്. കഥയുടെ വണ്‍ലൈനും പറഞ്ഞു. കലയെ അംഗീകരിക്കുന്ന കുടുംബമായതിനാലും ബാലേച്ചിയുടെ കൂടെയായതിനാലും എല്ലാവര്‍ക്കും സമ്മതം. അന്ന് സിനിമയുടെ മറ്റ് കഥാപാത്രങ്ങളെ നിശ്ചയിച്ചിരുന്നില്ല. മൂന്നുമാസം കഴിഞ്ഞ് ചേച്ചിയുടെ വിളി വീണ്ടും വന്നു. നിന്റെ നായകനെ അറിയണ്ടെ എന്ന് ചോദ്യം. ദിലീപാണ് നായകന്‍ എന്നു പറഞ്ഞപ്പോള്‍ ഞെട്ടി. ആദ്യമായി ടെന്‍ഷനടിച്ചത് അപ്പോഴാണ്.

സെറ്റിലെത്തിയപ്പോഴും ആ ടെന്‍ഷനുണ്ടായിരുന്നു. ദിലീപേട്ടന്‍ പക്ഷേ നല്ല സപ്പോര്‍ട്ടായിരുന്നു. വഴക്ക് ഒന്നും പറയില്ല. നല്ല ഫ്രണ്ടായി. ബാലേച്ചിയുടെ ഒപ്പമായതിനാല്‍ മറ്റ് ടെന്‍ഷനുമില്ലായിരുന്നു. വെള്ളം കുടിച്ചത് കണ്ണൂര്‍ക്കാരിയായ ഞാന്‍ തിരുവനന്തപുരം സ്ലാംഗ് പഠിക്കേണ്ടിവന്നപ്പോഴാണ്.”

അഭിനയപ്രാധാന്യമുള്ള കഥാപാത്രം കിട്ടിയത് ഭാഗ്യമായി നിഖില കരുതുന്നു. ബോണക്കാട് നിന്നും ചാനലില്‍ തുടക്കക്കാരിയായി എത്തിയ തനി തിരുവനന്തപുരത്തുകാരി കബനി കാര്‍ത്തിക മികച്ച അവതാരകയായി മാറുന്ന മേക്ക് ഓവര്‍ ഗംഭീരമാക്കാന്‍ നിഖിലയ്‌ക്കു കഴിഞ്ഞു. പക്ഷേ കബനി കാര്‍ത്തികയുമായി തനിക്കൊരു സാമ്യവുമില്ലെന്നാണ് നിഖിലയുടെ പക്ഷം. ഞാന്‍ പൊതുവേ നാണം കുണുങ്ങിയായ പെണ്‍കുട്ടിയാണ്. നേരേ വാ നേരേ പോ എന്നതാണ് രീതി. ഗ്രാമീണതയും മോഡേണും ഇഷ്ടപ്പെടുന്ന, എന്നാല്‍ മോഡേണല്ലാത്ത പെണ്‍കുട്ടിയാണ്. നൃത്തം മറന്നൊരു ജീവിതമില്ല. നൃത്തത്തെ കൈവിട്ടുള്ള ഒരു പരിപാടിക്കുമില്ല.”

മലയാളത്തിലെ പുതിയ നായികാപദവിയെന്ന വിശേഷണമൊന്നും നിഖിലയ്‌ക്കു മുന്നില്‍ വിലപ്പോവില്ല. ”സിനിമയില്‍ ഡ്രീം റോള്‍ എന്നൊക്കെ പറയാന്‍ മാത്രമൊന്നും ആയിട്ടില്ല. മലയാളത്തില്‍ അഭിനയസാധ്യതയുള്ള ഒരു കഥാപാത്രം ലഭിച്ചു. നല്ല കഥാപാത്രങ്ങള്‍ വന്നാല്‍ ചെയ്യും. അത് തമിഴിലായാലും മലയാളത്തിലായാലും. തമിഴ് ഇപ്പോള്‍ നന്നായി അറിയാം. നല്ല സിനിമകളുടെ ഭാഗമാകുക എന്നതുമാത്രമേ ആഗ്രഹമുള്ളൂ. അമിത ആഗ്രഹങ്ങളൊന്നുമില്ല. തമിഴില്‍നിന്നും മലയാളത്തില്‍നിന്നും ഓഫറുകള്‍ വന്നിട്ടുണ്ട്. ചിന്തിച്ചുമാത്രമേ തീരുമാനമെടുക്കൂ.”

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മിയ്‌ക്ക് നേവിയിലുമുണ്ട് പിടി…പട്രോളിംഗിന് വന്ന പാകിസ്ഥാന്‍ബോട്ടിന് നിറയൊഴിച്ചു, മൂന്ന് പാക് സൈനികര്‍ കൊല്ലപ്പെട്ടു

പൊലീസുകാരന്‍റെ കടിയേറ്റ് കയ്യില്‍ നീലിച്ച പാടുമായി വേദനകടിച്ചമര്‍ത്തുന്ന ബിജെപി വനിതാ പ്രവര്‍ത്തക (വലത്ത്)
Kerala

കയ്യില്‍ നീലിച്ച പാടുമായി വേദനയോടെ ബിജെപി പ്രവര്‍ത്തക, ബിജെപി മാര്‍ച്ചിനിടെ നൗഫല്‍ എന്ന പൊലീസുകാരന്‍ കയ്യില്‍ കടിച്ചതാണെന്ന് മേയര്‍ രാജേഷ്

നടി ദേവി അജിത് (ഇടത്ത്) ദി കാര്‍ എന്ന ജയറാം സിനിമയില്‍ ഉപയോഗിച്ച കാര്‍ (നടുവില്‍) ദേവി അജിത് ഭര്‍ത്താവ് അജിതിനൊപ്പം (വലത്ത്)
Kerala

‘ദി കാർ’ എന്ന ജയറാം സിനിമ നിർമ്മിച്ചു, ആ സിനിമയ്‌ക്ക് വേണ്ടി വാങ്ങിയ കാര്‍ അപകടത്തില്‍പ്പെട്ടപ്പോള്‍ ഭര്‍ത്താവ് മരിച്ചു: ദേവി അജിത്

Entertainment

വയറുവേദന ഗ്യാസ്ട്രബിൾ ആണെന്ന് കരുതി : സിദ്ധാർഥിനെ ബാധിച്ചത് അതീവ ഗുരുതരമായ കാൻസർ

Kerala

ബിജെപി പിന്തുണ സ്വീകരിച്ചുകൊണ്ടുള്ള സ്ഥാനാര്‍ത്ഥിയാകാന്‍ നടി അഞ്ജലി നായര്‍ തീരുമാനിച്ചതിനെ പിന്തുണച്ച് നടി സരയൂ

പുതിയ വാര്‍ത്തകള്‍

ഏത് അക്രമിയെയും നിമിഷങ്ങൾക്കുള്ളിൽ കീഴ്പ്പെടുത്തും ; കൈക്കരുത്തുള്ള അപകടകാരികൾ ; യുഎസ് പ്രസിഡന്റിന്റെ രക്ഷാകവചമായ CAT

കഴിഞ്ഞ ദിവസം ബിജെപിയില്‍ ചേര്‍ന്ന ആം ആദ്മി എംപി അശോക് മിത്തല്‍ (വലത്ത്)

ശീഷ് മഹല്‍ ഒഴിയേണ്ടിവന്നപ്പോള്‍ കെജ്രിവാളിന്റെ താമസം ശിഷ്യന്‍ അശോക് മിത്തലിന്റെ വീട്ടില്‍, മിത്തല്‍ ബിജെപിയിലെത്തിയതോടെ വീണ്ടും തെരുവില്‍

വനിതാ സംവരണ ബിൽ അട്ടിമറി: നാളെ വനിതാ മാർച്ച്

ഭാഗ്യലക്ഷ്മി വോട്ടെടുപ്പിന് മുന്‍പ് അഖില്‍ മാരാര്‍ക്കെതിരെ കമന്‍റുമായി വന്നിരുന്നെങ്കില്‍ പതിനായിരം വോട്ടുകള്‍ക്കെങ്കിലും മാരാര്‍ ജയിച്ചേനെ:യുവരാജ്

പശ്ചിമ ബംഗാൾ ബോംബ് സ്ഫോടനത്തിൽ പ്രധാന പങ്കുവഹിച്ച അഹിദുൾ ഇസ്ലാം മൊല്ലയെ എൻഐഎ അറസ്റ്റ് ചെയ്തു ; പിടിയിലായത് ബോംബുകൾ നിർമ്മിക്കുന്ന കൊടും ഭീകരൻ

ചൈനയുടെ എഐ കമ്പനി ഡീപ് സീക്ക് (ഇടത്ത്) ഡീപ് സീക്ക് എന്ന ചൈനീസ് കമ്പനിയുടെ സ്ഥാപകന്‍ ലിയാങ് വെന്‍ഫെങ് (വലത്ത്)

ഡീപ് സീക്ക് ഉള്‍പ്പെടെ നിരവധി ചൈനീസ് കമ്പനികൾ യുഎസ് എഐ സാങ്കേതികവിദ്യകള്‍ മോഷ്‌ടിക്കുന്നു, നടപടിയെടുക്കാന്‍ യുഎസ്

കൊൽക്കത്തയിൽ മെഗാ റോഡ്ഷോ നടത്തി പ്രധാനമന്ത്രി മോദി ; ‘ജയ് ശ്രീറാം’ വിളികളോടെ വരവേറ്റ് ജനക്കൂട്ടം

പൊലീസ് കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയ പ്രതികളില്‍ ഒരാള്‍ പിടിയിലായി

കണ്ണൂരില്‍ വയോധികയ്‌ക്കും മലപ്പുറത്ത് 16കാരിക്കും തിരുവനന്തപുരത്ത് 15 കാരിക്കും പാമ്പ് കടിയേറ്റു

ആലപ്പുഴ ജില്ലാ ജയിലില്‍ റിമാന്‍ഡ് പ്രതി തൂങ്ങി മരിച്ച നിലയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.