Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വൃദ്ധരുണ്ടാവണം സഭയിലും വീട്ടിലും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 24, 2015, 07:48 pm IST
in Samskriti

നാസാ സഭാ യത്ര ന സന്തി വൃദ്ധാ:

വൃദ്ധാ ന തേ യേന വദന്തി ധര്‍മ്മം

ധര്‍മ്മോ ന വൈ യത്ര ച നാസ്തി സത്യം

സത്യം ന തത് യത് ഛലനാനുവൃത്തം.

വൃദ്ധന്മാരില്ലാത്ത സഭ സഭയല്ല. ധര്‍മ്മം  പറയാത്തവര്‍ വൃദ്ധരുമല്ല. സത്യത്തോടുകൂടിയല്ലാതെ പറയപ്പെടുന്നതൊന്നും ധര്‍മ്മമാവുകയില്ല. അതുപോലെ,കാപട്യലേശം ഒളിഞ്ഞിരിക്കുന്നുവെങ്കില്‍ അവിടെ സത്യമുെണ്ടന്നും പറയുകവയ്യ. എന്നാണ് ഈ ശ്‌ളോകത്തിന്റെ സാരം. ചുരുക്കത്തില്‍ സത്യസന്ധമായി ധര്‍മ്മം പറയുന്ന വൃദ്ധന്മാരാല്‍ വേണം ഏതു സഭയും ശോഭിക്കുവാന്‍ എന്നത്രേ സൂചന. ഉത്തരരാമായണത്തില്‍ ശ്രീരാമസഭയിലെ ഒരു സംഭവവുമായി ബന്ധപ്പെട്ടതാണ് ശ്ലോകം. ആരോ പില്‍ക്കാലത്ത് എഴുതിച്ചേര്‍ത്തതാണ്, പ്രക്ഷിപ്തമാണ് എന്നവാദവും ഉണ്ട് .

രാജസദസ്സും പണ്ഡിതസദസ്സുമൊക്ക ഉണ്ടായിരുന്ന പഴയകാലത്തെ സുഭാഷിതമെന്നനിലയിലും നമുക്കിതിനെ പരിഗണിക്കാവുന്നതാണ്. അപ്പോള്‍ ഇതിന് ഏറെ പ്രസക്തി കൈ വരുന്നു. ഭരണസഭയും പണ്ഡിതസഭയും, നീതിന്യായ സഭയും,ജനസഭയുമെല്ലാം ഇവിടെ സുലഭമാണല്ലോ. അവയിലൊക്കെ വൃദ്ധന്മാരെ കാണുകയും ചെയ്യാം. എന്നാല്‍ അവര്‍ കാപട്യമുള്ളവരായി,സത്യത്തെ മാനിക്കാതെയും,ധര്‍മ്മം,പറയാതെയും ഇരിക്കുന്നു എന്നതത്രേ സങ്കടം. അതുണ്ടാക്കുന്ന സാമൂഹിക ദുരന്തങ്ങള്‍ വലുതാണ്.

മഹാഭാരതകഥയിലെ ഒരു സന്ദര്‍ഭം ഇതാണ്.  ചൂതുകളിയില്‍ വിജയിച്ച ദുര്യോധനന്‍ തനിക്കു പണയമായി ലഭിച്ച പാഞ്ചാലിയെ സഭയിലേക്കു വരുത്തി അട്ടഹസിച്ചു. ആ രാജസഭയില്‍ മഹാജ്ഞാനികളും അതിലേറെ കരുത്തന്മാരായ വൃദ്ധന്മാരും ഉണ്ടായിരുന്നു- ഭീഷ്മരും, ദ്രോണരും, കൃപരും, രാജാവായ ധൃതരാഷ്‌ട്രരും! അവരൊക്കെയും കാണ്‍കെ ദുശ്ശാസനനാല്‍ ഉടുപുടവ വലിച്ചഴിക്കപ്പെടുമ്പോള്‍ പാഞ്ചാലി ഉറക്കെ കരഞ്ഞുകൊണ്ട് ചോദിക്കുന്നുണ്ട് ” ഹേ മഹാനുഭാവന്മാരേ!  ഈഅധര്‍മ്മം നിങ്ങള്‍ കാണുന്നില്ലേ?  ഈ അക്രമം നിങ്ങള്‍ തടയാത്തതെന്ത്?

പക്ഷേ, ധര്‍മ്മമറിയുന്ന കരുത്തരെങ്കിലും, അവരാരുംഅന്ന് അധര്‍മ്മത്തെ എതിര്‍ക്കുകയുണ്ടായില്ല. സത്യവും ധര്‍മ്മവും എന്തെന്നു വിളിച്ചുപറഞ്ഞില്ല. അങ്ങനെ ചെയ്തിരുന്നെങ്കില്‍ കുരുക്ഷേത്ര യുദ്ധം ഉണ്ടാകുമായിരുന്നില്ല. യുദ്ധഭൂമിയില്‍ വീണുകിടന്ന ശവങ്ങളെ കെട്ടിപ്പുണര്‍ന്നു  അമ്മമാരും,വിധവകളും,കുട്ടികളും വാവിട്ടു കരയേണ്ടിയും വരുമായിരുന്നില്ല. വൃദ്ധന്മാരുണ്ടായിരുന്നിട്ടും ധര്‍മ്മം ഉപദേശിക്കാതിരുന്നതിന്റെ ഫലമായിരുന്നു മഹാഭാരതയുദ്ധം.  അക്കാര്യം നമ്മെ ഓര്‍മ്മിപ്പിക്കാന്‍ കൂടിയാവാം ഈ സുഭാഷിതം ഉണ്ടായത്.

ഉചിതസമയത്ത് ഒരു സഭയില്‍, ഒരു വൃദ്ധന്‍ നല്‍കുന്ന ഓര്‍മ്മപ്പെടുത്തലും ഉപദേശവും പ്രോത്സാഹനവും അങ്ങനെ വലിയപ്രതിസന്ധികള്‍ തരണംചെയ്യാന്‍ ഒരാളെ പ്രാപ്തനാക്കുന്ന കഥ രാമായണത്തിലുണ്ട്. സീതാന്വേഷണത്തിനൊടുവില്‍ ദേവി ലങ്കയിലുണ്ടെന്നറിഞ്ഞ വാനരസഘം സന്തോഷിച്ചു. പക്ഷെ മുന്നില്‍ മഹാസമുദ്രം. അപ്പുറത്താണ് ലങ്ക. ഈ കടല്‍ കടക്കാന്‍ ആര്‍ക്കും കഴിയില്ലല്ലോ എന്ന സങ്കടത്തോടെ അവര്‍ ഇരുന്നു.

ശോകമൂകമായ അവസ്ഥ. ജാംബവാനാണ് അതിനു വിരാമമിട്ടത്.  സംഘത്തിലെ, ഏറെ ലോക പരിജ്ഞാനമുള്ള വൃദ്ധനായ ജാംബവാന്‍ പറഞ്ഞു.” ഹേ, വീരഹനൂമാന്‍! അങ്ങും വിഷാദിയായിരിക്കുന്നതെന്തിന്? കുട്ടിക്കാലത്തു തന്നെ സൂര്യനിലേക്കു പറന്നവനല്ലേ? സൂര്യ ശിഷ്യനുമല്ലേ?  ഈസമുദ്രം താണ്ടാനാണോ വിഷമം. അങ്ങക്കുകഴിയാത്തതായി ഒന്നുമില്ല. സമയം കളയാതെ പുറപ്പെട്ടാലും.

അന്ന് ആ വാനരസഭയില്‍ ജ്ഞാനവൃദ്ധനായ ജാംബവാനും, അദ്ദേഹത്തിന്റെ വാക്കുകളനുസരിക്കുന്ന  ഹനൂമാനും ഇല്ലായിരുന്നെങ്കില്‍ രാമായണത്തിന്റെ  അവസാനം ഊഹിക്കുക പോലും വയ്യ. ഏതു പ്രതിസന്ധിയും തരണം ചെയ്യാന്‍ വൃദ്ധജനസാന്നിദ്ധ്യവും ഉപദേശവും സഹായിക്കുമെന്നാണ് ഈ കഥാസന്ദര്‍ഭം നല്‍കുന്ന സൂചന. അതുമായി ഇന്നത്തെ സമൂഹത്തിലേക്കൊന്നുനോക്കൂ എന്താണവിടെ നാം  കാണുന്നത്.

പലതരം സഭകളുണ്ട്. അവയിലെല്ലാം പലതരം പ്രതിസന്ധികളുമുണ്ട്. സഭയില്‍ വൃദ്ധന്മാരുടെ എണ്ണ ത്തിനാണെങ്കില്‍ ഒരു കുറവുമില്ല. ഗുണത്തില്‍ കുറവുണ്ടുതാനും. അധര്‍മ്മങ്ങളിലാണ് പലര്‍ക്കും കമ്പം. ധര്‍മ്മിഷ്ഠരായ ചിലര്‍ ഉപദേശിക്കാമെന്നിരിക്കട്ടെ. മറ്റുള്ളവര്‍ അനുസരിക്കില്ലെന്നു മാത്രമല്ല തിരിച്ചടി കിട്ടിയെന്നുവരാം. ഈ പടുകിഴവനെ നാമെന്തിനു ചുമക്കണം. വലിയ ശല്യമാണ്. എവിടെയെങ്കിലും കൊണ്ടുപോയിക്കളയണം. എന്നുവരെ ചിന്തിക്കുന്നവരാണ് പുതിയ തലമുറ. ഖേദകരമാണീ അവസ്ഥ.

സഭയെന്നാല്‍ ഭരണസഭകളോ നീതിസഭകളോ മാത്രമല്ല,കുടുംബസഭയും കൂടിയാണ്. സത്യത്തിലൂന്നി ധര്‍മ്മത്തെ ഉദ്‌ഘോഷിക്കുന്ന വൃദ്ധജനങ്ങള്‍ എവിടെയും ഉണ്ടായിരിക്കണം. സത്യമാണ്,ധര്‍മ്മമാണ് ദൈവം എന്നതുകൊണ്ട് ധര്‍മ്മജ്ഞരായ വൃദ്ധജനങ്ങളെ ദൈവസമാനരായിക്കണ്ട് ആദരിക്കുക എന്നതാവണം നമ്മുടെ സംസ്‌ക്കാരം. അത്തരത്തില്‍ കേരളം ദൈവത്തിന്റെ സ്വന്തം നാടായി വളര്‍ന്നെങ്കില്‍ എന്നാവട്ടെ നമ്മുടെ പ്രാര്‍ത്ഥന.

(തുടരും)

9388414034

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ജാമിയ മിലിയ ഇസ്ലാമിയ സര്‍വ്വകലാശാല വിസി മസ് ഹര്‍ ആസിഫ് (വലത്ത്)
India

ഭാരതത്തിലെ എല്ലാവര്‍ക്കും ശിവഭഗവാന്റെ ഡിഎന്‍എ ആണ് ഉള്ളതെന്ന് ജാമിയ മിലിയ വിസി മസ് ഹര്‍ ആസിഫ്

Kerala

വാവ സുരേഷ് രാജവെമ്പാലെയെപ്പിടിക്കാന്‍ സ്വീഡനിലേക്ക് പോകുന്നുവെന്ന വാര്‍ത്തയില്‍ ആശയക്കുഴപ്പം

ബംഗാളിലെ ബിജെപി നേതാവ് സുവേന്ദു അധികാരി, അസമിലെ ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ, എഐഎഡിഎംകെ നേതാവ് എടപ്പാടി പളനിസ്വാമി, പുതുച്ചേരിയിലെ രംഗസ്വാമി, രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)
India

ഇന്ത്യയാകെ ബിജെപി തരംഗം…ബംഗാളില്‍ മമത വീഴും, അസമില്‍ ഹിമന്ത, തമിഴ്നാട്ടിലും പുതുച്ചേരിയിലും എന്‍ഡിഎ, കേരളത്തില്‍ നിര്‍ണ്ണായകശക്തിയാകും

Kerala

ബംഗളൂരുവില്‍ കനത്ത മഴയും കാറ്റും: ആശുപത്രിയുടെ ചുറ്റുമതില്‍ തകര്‍ന്ന് മലയാളികള്‍ ഉള്‍പ്പെടെ 7 മരണം

Kerala

കരിപ്പൂരില്‍ യുവാവിന്റെ മരണം സൂര്യാഘാതമേറ്റ്

പുതിയ വാര്‍ത്തകള്‍

പുതുച്ചേരിയിലും എഎന്‍ആര്‍സി-ബിജെപി സഖ്യം അധികാരം പിടിയ്‌ക്കുമെന്ന് എക്സിറ്റ് പോള്‍

ഫിലിം ക്രിട്ടിക്സ് അവാർഡ്, ‘സമസ്താലോക’ രണ്ട് അവാർഡുകൾ കരസ്ഥമാക്കി.

അസമില്‍ ബിജെപി തൂത്തുവാരുമെന്ന് എല്ലാ സര‍്വ്വേഫലങ്ങലും, വീണ്ടും ഹിമന്ത ഭരണം

ഫിലിം ക്രിട്ടിക്സ് അവാർഡ്, ‘കല്യാണമര’ത്തിന് മൂന്ന് അവാർഡുകൾ .

‘ എന്റെ വിജയ പരാജയങ്ങൾ ഭഗവാനും ജനങ്ങളും തീരുമാനിക്കും , ഗുരുവായൂർ മണ്ണിന്റെ പൈതൃകം സംരക്ഷിക്കപ്പെടും ‘ ; ബി ഗോപാലകൃഷ്ണൻ

യുപി എൻകൗണ്ടർ സ്പെഷ്യലിസ്റ്റ് അജയ് പാൽ ശർമ്മയെ ബംഗാളിൽ നിന്ന് തിരിച്ചയക്കണം ; ഭയന്ന് തൃണമൂൽ കോൺഗ്രസ് ; സുപ്രീം കോടതിയിൽ ഹർജി

പെട്രോള്‍ നല്‍കാന്‍ വൈകി: പമ്പ് ജീവനക്കാരന് മയക്കുമരുന്ന് കേസ് പ്രതിയുടെ മര്‍ദ്ദനം

തമിഴ്നാട്ടില്‍ എഐഎഡിഎംകെ-ബിജെപി സഖ്യം അധികാരത്തില്‍ വരുമെന്ന് ടൈംസ് നൗ സര്‍വ്വേ തമിഴ്നാട്ടില്‍ 147 സീറ്റുവരെ ഈ നേടും

ബിജെപിയ്‌ക്ക് 14 സീറ്റ് വരെ പ്രവചിച്ച് പീപ്പിള്‍സ് ഇന്‍സൈറ്റ് സര്‍വ്വേ; മാറാത്തത് കേരളത്തിലും മാറും?

വിരമിച്ച ശേഷവും കാറില്‍ നക്ഷത്ര ചിഹ്നവുമായി യാത്ര ചെയ്ത മുന്‍ ഡിജിപി ടോമിന്‍ തച്ചങ്കരിക്ക് പിഴ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.