Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വിശ്വാമിത്ര വിശ്വകലാലയം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 21, 2015, 09:46 pm IST
in Samskriti

ഇരുന്നു മൂന്നുദിനമോരോരോ പുരാണങ്ങള്‍

പറഞ്ഞു രസിപ്പിച്ചു കൗശികനവരുമായ്

അരുള്‍ ചെയ്തിതു നാലാം ദിവസം പിന്നെ മുനി

അരുതു വൃഥാ കാലം കളകെന്നുള്ളതേതും.

രാമായണത്തില്‍ നിന്നുള്ള നാലുവരികളാണിവ. വിശ്വാമിത്രന്‍ രാമലക്ഷ്മണന്മാരെ കഥകള്‍ പറഞ്ഞു രസിപ്പിച്ചുവെന്നും പിന്നെ സമയം പാഴാക്കരുതെന്ന സൂചനയോടെ മിഥിലയിലേക്കുയാത്രയായി എന്നുമാണ് ഇവിടെ അര്‍ത്ഥമാക്കുന്നത്.

രാമായണത്തിലെ ഓരോ കഥാസന്ദര്‍ഭത്തിനു പിന്നിലും ഒന്നിലധികം കഥകളുണ്ട്. ഓരോവരികളിലും വാക്കിലും ചിലപ്പോള്‍ ഒന്നിലധികം കാര്യങ്ങളും കണ്ടേക്കാം. വിശ്വാമിത്രനു രാമലക്ഷ്മണന്മാരെ വിട്ടുകൊടുക്കാന്‍ ദശരഥന്‍ ഇഷ്ടപ്പെട്ടിരുന്നില്ല.”മടിക്കേണ്ട അയച്ചോളൂ നല്ലതേ വരൂ.” എന്നു കുലഗുരുവായ വസിഷ്ഠന്‍ ഉപദേശിച്ച ശേഷമാണ് അയച്ചത്.

മഹാതപസ്വിയാണ് വിശ്വാമിത്രന്‍. താന്‍ നടത്തുന്ന യാഗം രക്ഷിക്കാന്‍ അദ്ദേഹത്തിനു തന്നെ കഴിയാഞ്ഞിട്ടല്ല. അതിന്റെ പേരില്‍ രാമലക്ഷ്മണന്മാരെ വനത്തിലെത്തിച്ച് ഉപരിവിദ്യാഭ്യാസവും പ്രായോഗിക പരിശീലനവും നല്‍കലായിരുന്നു ലക്ഷ്യം.-വസിഷ്ഠനില്‍നിന്നു പ്രാഥമിക വിദ്യാഭ്യാസം മാത്രമേ കുട്ടികള്‍ക്കു ലഭിച്ചതായി അദ്ദേഹം കരുതുന്നുള്ളൂ.

വനത്തില്‍ പ്രവേശിച്ച ഉടനെ രാമലക്ഷ്മണന്മാര്‍ക്കു രണ്ടു മന്ത്രങ്ങള്‍ ഉപദേശിച്ചുകൊടുക്കുകയാണ് വിശ്വാമിത്രന്‍- ബലയും, അതിബലയും. വിശപ്പും ദാഹവും അറിയാതെ, ക്ഷീണമറിയാതെ പഠനരംഗത്തും കര്‍മ്മരംഗത്തും ജാഗ്രത്തായിരിക്കാന്‍ കരുത്തുനല്‍കുന്ന ദിവ്യമന്ത്രങ്ങള്‍. പിന്നെ ജനദ്രോഹകാരിയായ താടകയെന്ന മഹാരാക്ഷസിയെ കൊല്ലിക്കുന്നു. ആദ്യത്തെ ആയുധ ലക്ഷ്യപരീക്ഷയെന്നുപറയാം. അതില്‍ വിജയിച്ച രാമനു വിശ്വാമിത്രന്‍ അനേകം ദിവ്യായുധങ്ങളും മന്ത്രങ്ങളും ഉപദേശിക്കുന്നു.

ആ ഉപദേശങ്ങളും ഫലവത്തായി. സിദ്ധാശ്രമത്തില്‍ യാഗം തടസപ്പെടുത്തുവാന്‍ വന്ന രാക്ഷസന്മാരുടെ ശല്യം അങ്ങനെയാണ് ഒഴിവാക്കപ്പെട്ടത്.സംപ്രീതനായ വിശ്വാമിത്രന്‍ രാമലക്ഷമണന്മാരെ ഗാഢാലിംഗനം ചെയ്തു.മൂര്‍ദ്ധാവില്‍മുകര്‍ന്നു.പിന്നെ മൂന്നു ദിവസം വിശ്രമമായിരുന്നു. അപ്പോഴാണ് അനേകം പുരാണങ്ങള്‍ മുനി അവര്‍ക്കു പറഞ്ഞുകൊടുക്കുന്നത്. എന്തൊക്കെ കഥകളാണെന്ന് എഴുത്തച്ഛന്‍ എടുത്തു പറയുന്നില്ല. എന്നാല്‍ വാല്മീകി രാമായണത്തില്‍ തേടുന്നവര്‍ക്ക് അവകണ്ടെത്തുവാന്‍ കഴിയും.

വിശ്വാമിത്രന്റെ വംശകഥയോടെയാണ് തുടക്കം. പിന്നെ ഗംഗയുണ്ടായതും സാഗരം ഉണ്ടായതും ഭഗീരഥന്റെ ഉഗ്രതപസ്സും, പാലാഴിമഥനവും കുമാരസംഭവവുമൊക്കെ വിശ്വാമിത്രന്‍ പറഞ്ഞുകൊടുക്കുന്നുണ്ട്.

ഇങ്ങനെ കഥപറഞ്ഞിരുന്നാല്‍ പറ്റില്ല. സമയം ഒട്ടും പാഴാക്കാനില്ല. വേറേയും ജോലികളുണ്ട് എന്ന സൂചനയോടെ വിശ്വാമിത്രന്‍ പിന്നെ രാമലക്ഷ്മണന്മാരെ മിഥിലയിലേക്കു നയിക്കുകയുണ്ടായി. യാത്രക്കിടയിലും അദ്ദേഹം കഥകളും കാര്യങ്ങളും ഓരോന്നായി ബോദ്ധ്യപ്പെടുത്തിക്കൊടുക്കുന്നുണ്ട്. ഗൗതമാശ്രമത്തിലെത്തിയപ്പോള്‍ അതിന്റെ ചരിത്രം മുഴുവന്‍ വിസ്തരിച്ചശേഷമാണ് അഹല്യക്കു മോക്ഷം നല്‍കിയത്. മിഥിലയിലെത്തിയപ്പോള്‍ ശൈവചാപഭഞ്ജനത്തിനുള്ള ആത്മവിശ്വാസം രാമനു പകര്‍ന്നു നല്‍കുന്നതും വിശ്വാമിത്രന്‍തന്നെ. അതു സീതാസ്വയംവരമെന്ന മംഗളത്തില്‍ അവസാനിക്കുകയും ചെയ്യുന്നു. അയോദ്ധ്യയില്‍ന്നിന്നു പോന്നതിന്റെ പിറ്റേന്നു വനവൃക്ഷച്ചുവട്ടില്‍ ഉറങ്ങുന്ന രാജകുമാരന്മാരായ രാമലക്ഷമണന്മാരെ വിശ്വാമിത്രന്‍ വിളിച്ചുണര്‍ത്തുന്ന ഒരു ശ്്‌ളോകമുണ്ട് വാല്മീകി രാമായണത്തില്‍. ഭാരതത്തിന്റെ ഗാനകോകിലമായ എം. എസ്. സുബ്ബലക്ഷ്മിയുടെ ശബ്ദത്തില്‍ പ്രസിദ്ധമായ ആശ്‌ളോകം ഇതാണ്:

കൗസല്യാ സുപ്രജാ രാമ പൂര്‍വ്വാ സന്ധ്യാ

പ്രവര്‍ത്തതേ

ഉത്തിഷ്ഠ! നരശാര്‍ദ്ദൂല! കര്‍ത്തവ്യം ദൈവ മാഹ്നികം.

”കൗസല്യാത്മജനും വീര്യവാനുമായ ഹേ, രാമ ! ഉണരൂ! പ്രഭാതം വിടര്‍ന്നിരിക്കുന്നു. ഈശ്വരാര്‍പ്പണമായി കര്‍മങ്ങള്‍ അനുഷ്ഠിക്കൂ.” എന്ന ഉണര്‍ത്തു പാട്ടാണത്. തന്റെ യാഗരക്ഷയെ ഒരുനിമിത്തമായി എടുത്തു രാമലക്ഷ്മണന്മാരെ ഉത്തമന്മാരും ബലവാന്മാരും, ലോകവിവരമുള്ളവരും ഭരണനിപുണന്മാരുമൊക്കെയായി ഉയര്‍ത്തുന്ന ജോലി ഏറ്റെടുക്കുകയായിരുന്നു വിശ്വാമിത്രന്‍. അതിനെ ഒരു ഉന്നതവിദ്യഭ്യാസപരിപാടിയായിവേണം കാണാന്‍. ഇന്നത്തെ ആംഗലഭാഷയില്‍ പറഞ്ഞാല്‍ ഹയര്‍ എഡ്യൂക്കേഷന്‍ തന്നെ.

സുഖസമൃദ്ധമായ രാജമന്ദിരത്തിനപ്പുറം ക്‌ളേശപൂര്‍ണ്ണങ്ങളും പ്രതിസന്ധികള്‍ നിറഞ്ഞതും, ഒപ്പം മനോഹരവുമായ കാട്ടുവഴികള്‍ ഉണ്ടെന്നു തന്റെശിഷ്യന്മാരെ വിശ്വാമിത്രന്‍ ബോദ്ധ്യപ്പെടുത്തി. സ്‌നേഹലാളനങ്ങളോടെയുള്ള മന്ത്രോപദേശവും അസ്ത്രപ്രയോഗ വൈദഗ്‌ദ്ധ്യവും, വിവിധദേശങ്ങളിലൂടെ ഓരോന്നുകണ്ടും, കേട്ടും, തൊട്ടും, അറിയിച്ചുകൊണ്ടുള്ള സഞ്ചാരവും ചേര്‍ന്നതായിരുന്നു ആ പരിശീലനകാലം. സമയംഅല്‍പ്പവും പാഴാക്കിയിരുന്നില്ല.

അതിനിടയിലാണു കഥകള്‍ പറഞ്ഞുകൊടുത്ത് കുട്ടികളെ വിശ്വാമിത്രന്‍ രസിപ്പിച്ചത്. ലോക പരിജ്ഞാനവും ചരിത്രബോധവും ഗുണവിവേകവും വളര്‍ത്തുന്ന പുരാണകഥകള്‍.

രാമായണത്തിലെ ഈവരികള്‍ നമ്മുടെ നേരേ വിരല്‍ ചൂണ്ടിചോദിക്കുന്നു.- ഇന്നത്തെ മുത്തശ്ശിമുത്തച്ഛന്മാരും അച്ഛനമ്മമാരും, അമ്മാമന്മാരും കുട്ടികള്‍ക്ക് ഇത്തരം ഉത്തമഗുണപാഠകഥകള്‍ പറഞ്ഞുകൊടുക്കാറുണ്ടോ? ക്‌ളേശ സഹന പരിശീലനം നല്‍കുന്നുണ്ടോ? അതില്ലാത്തതിന്റെ ദോഷാനുഭവങ്ങളില്‍ മനംനൊന്തിരിക്കേ, ഈരാമായണ ഭാഗം നമ്മെചിന്തിപ്പിക്കട്ടേ.

(തുടരും)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചക്രവാതച്ചുഴി, ന്യൂനമര്‍ദ പാത്തി; സംസ്ഥാനത്ത് മഴ ശക്തമാകും

Kerala

സിപിഎമ്മുമായി ചേര്‍ന്ന് അവിശ്വാസ പ്രമേയ നീക്കം; കെ.എസ്. ശബരീനാഥന്‍ തന്നിഷ്ടം പോലെ; പാര്‍ട്ടിയില്‍ പടയൊരുക്കം

റോഷന്‍ രാജു, ധ്യാന്‍ തേജ് മണപ്പാട്ട്, കെ.ആര്‍. വിസ്മയ
Kerala

കീം പരീക്ഷാ ഫലം: എന്‍ജിനീയറിങ്ങില്‍ റോഷനും ബി ഫാമില്‍ വിനായകിനും ഒന്നാം റാങ്ക്

Samskriti

വാര്‍ദ്ധക്യത്തിന് രസായന ചികിത്സ

Samskriti

വരാഹമിഹിരന്റെ ജ്യോതിശാസ്ത്ര സിദ്ധാന്തങ്ങളിലൂടെ

പുതിയ വാര്‍ത്തകള്‍

ഫിഫ ലോകകപ്പ് 2026: അര്‍ജന്റീന കരുതിയിരിക്കണം

ഫിഫ ലോകകപ്പ് 2026: ഇനിയങ്ങോട്ട് രണ്ടിലൊന്ന്; ആദ്യറൗണ്ട് ഓഫ് 32 മത്സരത്തിന് ദക്ഷിണാഫ്രിക്ക-കാനഡ

ഫിഫ ലോകകപ്പ് 2026: മികവിന്റെ പര്യായം ഡെംബലെ

നോര്‍വേ വലയില്‍ ഫ്രാന്‍സിന്റെ രണ്ടാം ഗോള്‍ വീണപ്പോള്‍

ഡെംബാലെ ട്രിക്കില്‍ ഫ്രാന്‍സ്; 4-1ന് നോര്‍വെയെ തകര്‍ത്തു

സ്പാനിഷ് അര്‍മദ; ഉറുഗ്വെയെ പുറത്താക്കി സ്‌പെയിനിന്റെ കുതിപ്പ്

ഫിഫ ലോകകപ്പ് 2026: ഫറോവയുടെ നാടും നോക്കൗട്ടില്‍; ഇറാനെ 1-1 സമനിലയില്‍ തകര്‍ത്തു

ഫിഫ ലോകകപ്പ് 2026: ഫിഫ ലോകകപ്പ് 2026: ഇത്തിരിക്കുഞ്ഞനല്ലാത്ത കേപ്പ് വെര്‍ദെ; സൗദിയെ സമനിലയില്‍ തളച്ച് നോക്കൗട്ടില്‍

ഫിഫ ലോകകപ്പ് 2026: ഉദിച്ചുയര്‍ന്ന് സെനഗല്‍

ലിയാന്‍ഡ്രോ ട്രോസാര്‍ഡ്‌

ഫിഫ ലോകകപ്പ് 2026: ബെല്‍ജിയം നോക്കൗട്ടില്‍ ന്യൂസിലന്‍ഡിനെ 5-1ന് തകര്‍ത്തു

മോദിയുടെ ഭരണത്തിന്‍കീഴില്‍ ഭാരതത്തിന്റെ അത്ലറ്റിക്സില്‍ വന്‍കുതിപ്പ്, ലോംഗ് ജംപില്‍ ദേശീയ റെക്കോഡ് സ്ഥാപിച്ച ആന്‍സി സോജന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.