Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സ്വാമി ചിന്മയാനന്ദന്റെ ജീവിത വഴിയില്‍ -6; സ്വാതന്ത്ര്യസമരത്തിന്റെ ചുഴിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 19, 2015, 08:26 am IST
in Samskriti

കുറേനാള്‍ അങ്ങനെ കഴിഞ്ഞു. അതിനിടയില്‍ മേലധികാരിയായ സായ്‌പ് എങ്ങനെയോ മനസ്സിലാക്കി, ബാലന്‍ തന്റെ കീഴില്‍ ഉദേ്യാഗം നോക്കുന്നുണ്ടെങ്കിലും മനസ്സു മുഴുവനും സ്വാതന്ത്ര്യസമരത്തിലാണെന്ന്. അദ്ദേഹം തന്റെ സഹായിയെ ജോലിയില്‍ നിന്നുമൊഴിവാക്കി. പിന്നെ ബാലകൃഷ്ണന്‍ എത്തിച്ചേര്‍ന്നത് പഞ്ചാബിലാണ്. വീണ്ടും ലഘുലേഖകള്‍ വിതരണം ചെയ്യലും സ്വാതന്ത്ര്യസമരത്തിലേക്ക് വിദ്യാര്‍ത്ഥികളെചേര്‍ക്കലും. ഇതിനകം പോലീസുകാര്‍ തന്റെ കാര്യം മറന്നിരിക്കുമെന്നാണ് അദ്ദേഹം കരുതിയത്. എന്നാല്‍ അത് തെറ്റി. പഞ്ചാബില്‍ വച്ച് അദ്ദേഹം പോലീസിന്റെ പിടിയിലായി. ദല്‍ഹിയിലെ ജയിലിലാണ് അദ്ദേഹത്തെ തടവിലാക്കിയത്. ഇരുട്ടും തണുപ്പും നിറഞ്ഞ തടവറകള്‍. കുറ്റം സമ്മതിപ്പിക്കാന്‍ വേണ്ട ക്രൂരമായ മര്‍ദ്ദനമുറകള്‍. രഹസ്യനീക്കങ്ങള്‍ ചോര്‍ത്തിയെടുക്കാനായി നിര്‍ദ്ദയമായ പീഡനങ്ങള്‍. സ്വാതന്ത്ര്യമസമരസേനാനികളായിരുന്ന ആയിരക്കണക്കിനു ജയില്‍പ്പുള്ളികളില്‍ ഒരാളായി ബാലകൃഷ്ണനും.

ജയിലിലെ തണുപ്പും നന്നേ മോശമായ ഭക്ഷണവും അനാരോഗ്യകരമായ ചുറ്റുപാടുകളും. നൂറുകണക്കിനാളുകള്‍ ടൈഫോയിഡിന് ഇരയായി. ബാലകൃഷ്ണനെയും കഠിനമായ വിഷജ്വരം ബാധിച്ചു. സ്വതവെ ദുര്‍ബലമായ ശരീരം. രോഗം അതിവേഗം ഗുരുതരാവസ്ഥയിലേക്കു കടന്നു. ജയിലില്‍ വിഷജ്വരം പടര്‍ന്നുപിടിച്ചു. നിരവധിപേര്‍ രോഗംമൂലം മരിക്കുകയും ചെയ്തു. അപ്പോഴാണ് അധികൃതരുടെ കണ്ണുതുറന്നത്. അധികാരികള്‍ അനേ്വഷണത്തിനെത്തുംമുമ്പേ, ജയില്‍ വാര്‍ഡര്‍മാര്‍ പണി പറ്റിച്ചു. കലശലായി രോഗം ബാധിച്ച വളരെയധികം രോഗികളെ അവര്‍ ജയിലിന് പുറത്ത് ഉപേക്ഷിച്ചു. അങ്ങനെ ബാലകൃഷ്ണനും ജയിലില്‍നിന്നു പുറത്തായി. തെരുവില്‍കിടന്നു മരിക്കേണ്ടിവരുമോ എന്ന നില.

ആ വഴി കടന്നുപോയ ഒരു സ്ത്രീ ഏറ്റവും അവശനിലയില്‍ മരിക്കാറായി തെരുവോരത്തു കിടക്കുന്ന ഈ ചെറുപ്പക്കാരനെ കണ്ടു. ആ മുഖത്ത് സ്ഫുരിച്ചു നിന്നിരുന്ന അന്തസ്സും ആഭിജാത്യവും യൂറോപ്പില്‍ യുദ്ധത്തിലേര്‍പ്പെട്ടിരിക്കുന്ന മകനെക്കുറിച്ചുള്ള ഓര്‍മ്മയാണ് ആ അമ്മയില്‍ ഉണര്‍ത്തിയത്. അലിവോടെ അവര്‍ അടുത്തുചെന്ന് അദ്ദേഹത്തിന്റെ കാര്യങ്ങള്‍ തിരക്കി. വണ്ടിയില്‍ കയറ്റി സ്വന്തം വീട്ടിലേക്കു കൊണ്ടുപോയി. അപരിചിതയായ ആ അമ്മ നല്‍കിയ ശുശ്രൂഷയും ചികിത്സയും നിമിത്തം ബാലകൃഷ്ണന്‍ അതിവേഗം പൂര്‍വസ്ഥിതിയിലായി. അന്നവര്‍ തീരെ കരുതിയില്ല പാതയോരത്തുനിന്ന് താന്‍ വീട്ടിലേക്കു കൂട്ടികൊണ്ടുവന്ന് പരിചരിച്ചു സുഖപ്പെടുത്തിയ ആ യുവാവ് ഒരുനാള്‍ ലോകം മുഴുവന്‍ നമസ്‌കരിക്കുന്ന മഹാഗുരുവായിതീരുമെന്ന്.

തുടരും

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇന്ന് സംസ്ഥാനത്ത് 19 ലക്ഷത്തിലേറെ കുട്ടികൾക്ക് തുള്ളിമരുന്ന് വിതരണം

Varadyam

കവിത: പ്രണാമം

Varadyam

അനുസ്മരണം: ചിരിച്ച കവിയും കരയാത്ത തത്ത്വജ്ഞാനിയും

India

ലോകയാന്‍ 26: ഐഎന്‍എസ് സുദര്‍ശിനി ബാള്‍ട്ടിമോറിലെത്തി

പത്മഭൂഷണ്‍ പുരസ്‌കാരം നേടിയ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിയും എസ്എന്‍ ട്രസ്റ്റ് സെക്രട്ടറിയുമായ വെള്ളാപ്പള്ളി നടേശനെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ബെംഗളൂരുവില്‍ നടന്ന എസ്എന്‍ഡിപി യോഗം നേതൃത്വ ക്യാമ്പില്‍ അനുമോദിക്കുന്നു. യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി, ദേവസ്വം സെക്രട്ടറി അരയണ്ടി സന്തോഷ്, സിനില്‍ മുണ്ടപ്പള്ളി എന്നിവര്‍ സമീപം
Kerala

വികസന രാഷ്‌ട്രീയം കേരളത്തിന്റെ ഭാവി മാറ്റും: രാജീവ് ചന്ദ്രശേഖര്‍

പുതിയ വാര്‍ത്തകള്‍

ദല്‍ഹി ഉള്‍പ്പെടെ ഉത്തരേന്ത്യയില്‍ ശക്തമായ ഭൂചലനം; 6.2 തീവ്രത രേഖപ്പെടുത്തി, പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍

കേരളം ഭീകരാലയം: കേരളത്തിലേക്ക് രോഹിങ്ക്യരും

വിട, തിരക്കഥകളുടെ ഭാഗ്യരാജിന്

മഹാകവി കുമാരനാശാന്‍ പിറന്ന തൊമ്മന്‍വിളാകം തറവാടിരുന്ന ഭൂമി സാംസ്‌കാരിക വകുപ്പ് ഏറ്റെടുത്ത് ഉചിതമായ സ്മാരകം നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ട് കുമാരനാശാന്‍ ജന്മഭൂമി സംരക്ഷണസമിതി പ്രവര്‍ത്തകര്‍ സാംസ്‌കാരികവകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥിന് നിവേദനം നല്‍കുന്നു

കുമാരനാശാന്റെ ജന്മസ്ഥാനത്ത് മീന്‍ചന്ത: സ്ഥലം സര്‍ക്കാര്‍ ഏറ്റെടുക്കണം: കുമാരനാശാന്‍ ജന്മഭൂമി സംരക്ഷണസമിതി

പുസ്തക പ്രകാശന ചടങ്ങിന് മുമ്പ് അമ്മ പി. ഭവാനിയമ്മയ്ക്ക് ജന്മദിന സമ്മാനമായി പുസ്തകങ്ങള്‍ സമര്‍പ്പിച്ചപ്പോള്‍. മിസോറാം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ സമീപം

വ്യത്യസ്തതയെ മാനിക്കുന്നതാണ് ജനാധിപത്യം: ശ്രീധരന്‍പിള്ള, പൂര്‍വവിദ്യാലയത്തിന് രണ്ടു ലക്ഷം രൂപയുടെ പുസ്തകങ്ങള്‍ നല്‍കി

എഫ്‌സിആര്‍എ ചട്ട ഭേദഗതി: സുതാര്യതക്കുള്ള നീക്കങ്ങള്‍ സ്വാഗതം ചെയ്യുമെന്ന് കെസിബിസി

മതപരിവർത്തനം നടത്തി ഇസ്ലാം മതം സ്വീകരിക്കുന്നവർക്ക് പിന്നാക്ക വിഭാഗ സംവരണം ഇല്ല, സ്റ്റാലിൻ സർക്കാരിന്റെ പ്രീണന ഉത്തരവ് റദ്ദാക്കി മദ്രാസ് ഹൈക്കോടതി

മികച്ച മാധ്യമപ്രവര്‍ത്തകന് പ്രൊഫ. കെ.വി. തോമസ് വിദ്യാധനം ട്രസ്റ്റ് ഏര്‍പ്പെടുത്തിയ ടി.വി.ആര്‍. ഷേണായി അവാര്‍ഡ് ദാന ചടങ്ങ് തേവര എസ്എച്ച് കോളജില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യുന്നു

ന്യൂസിന് പകരം മാധ്യമങ്ങള്‍ നല്‍കുന്നത് വ്യൂസ്: ഗവര്‍ണര്‍

കാലിക്കറ്റില്‍ ജ്യോതിഷപഠനം വേണ്ടെന്ന തീരുമാനം തിരുത്തണമെന്ന് സിന്‍ഡിക്കേറ്റ് അംഗം അനുരാജ്

വിദേശയാത്രാ യോഗവും കുടുംബത്തിൽ മംഗള കർമ്മങ്ങളും : സമ്പൂർണ്ണ രാശിഫലം (28 ജൂൺ 2026) – AI ജ്യോതിഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.