Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സ്വാമി ചിന്മയാനന്ദ ജനിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 19, 2015, 08:11 am IST
in Samskriti

1948 ഏപ്രില്‍ 24. മുപ്പത്തിരണ്ടു വയസ്സുപ്രായമുള്ള ബാലകൃഷ്ണമേനോന്‍ തന്റെ ഹിമാലയ യാത്ര ആരംഭിച്ചു. കൂടെ രണ്ടു സഹപാഠികളുമുണ്ടായിരുന്നു. വഴികാട്ടാനും അത്യാവശ്യ സാധനങ്ങള്‍ ചുമക്കുന്നതിനുമായി ആ നാട്ടുകാരനായ ഒരാളേയും ഒപ്പംകൂട്ടി. മേനോനെ സംബന്ധിച്ചിടത്തോളം അത് വെറുതെ ഒരു തീര്‍ത്ഥയാത്രമായിരുന്നില്ല. പത്രപ്രവര്‍ത്തകന്‍ എന്ന നിലയിലുള്ള ഒരു ചുമതല കൂടിയായിരുന്നു.

ഹിമാലയം ലോകത്തില്‍വെച്ച് ഏറ്റവും പ്രൗഢവും പാവനവുമായ പര്‍വ്വതനിരകളാണ്. അവിടവിടെയായി എണ്ണമറ്റ തീര്‍ത്ഥസ്ഥാനങ്ങളുണ്ട്. ക്ഷേത്രങ്ങളും ആശ്രമങ്ങളുമുണ്ട്. ഹിമാലയത്തിലെ ഏറ്റവും പ്രധാനപ്പെട്ട നാലു പുണ്യതീര്‍ത്ഥങ്ങള്‍ സന്ദര്‍ശിക്കുകയായിരുന്നു ആ സംഘത്തിന്റെ ലക്ഷ്യം. യമുനോത്രി, ഗംഗോത്രി, ബദരീനാഥ്, കേദാര്‍നാഥ്. നൂറ്റാണ്ടുകളിലൂടെ സൃഷ്ടിക്കപ്പെട്ട ആത്മീയതേജസ്സ് സംഭരിച്ചുവച്ചിരിക്കുന്ന കലവറകളാണിവ. മനുഷ്യന്റെ ഒരിക്കലും വറ്റാത്ത ആദ്ധ്യാത്മികവീര്യത്തിന്റെ അക്ഷയഖനികള്‍!

ഋഷികേശത്തില്‍നിന്നും നൂറ്റി എണ്‍പതു നാഴിക മലകള്‍ കയറിയും ഇറങ്ങിയും ആ ചെറുസംഘം യാത്ര ചെയ്തു. യമുനാ നദിയുടെ ഓരം ചേര്‍ന്നുള്ള കഠിനമായ മലമ്പാത. മഞ്ഞുമൂടികിടക്കുന്ന മലകളും താഴ്‌വരകളും പാറകെട്ടുകളും. നഗ്നപാദനായാണ് ബാലന്‍ നടന്നിരുന്നത്. മഞ്ഞുതൊപ്പിയണിഞ്ഞ കൊടുമുടികള്‍. വെള്ളി ഉരുകി ഒലിക്കുമ്പോലുള്ള നദീപ്രവാഹം.

വര്‍ണശബളമായ താഴ് വരകള്‍. പ്രകൃതി ഭംഗി ആവോളം ആസ്വാദിച്ചുകൊണ്ട് അവര്‍ നടത്തം തുടര്‍ന്നു. ഭൂമിയിലെ സ്വര്‍ഗം എന്ന അപരനാമം ഹിമാലയത്തിന് സര്‍വഥാ അനുയോജ്യംതന്നെ. അവര്‍ ഗംഗോത്രിയിലെത്തി. മഹാത്മാക്കളായ നിരവധി ഋഷിവര്യന്മാരുടെ ആവാസസ്ഥാനമാണ് ഗംഗോത്രി. സമുദ്രനിരപ്പില്‍നിന്നും 13.500 അടി ഉയരത്തിലാണ് ഗോമുഖ് സ്ഥിതിചെയ്യുന്നത്.

അവിടെയുള്ള നന്നേ ചെറിയ ഒരു നീരുറവയാണ് മഹാനദിയായ ഗംഗ ഉത്ഭവിക്കുന്നത്. അവിടെ പല മഹര്‍ഷിമാരേയും ആ സംഘം കാണുകയുണ്ടായി. പലരും ജീവിതം മുഴുവന്‍ തപസ്സില്‍ മുഴുകി കഴിയുന്നവരായിരുന്നു. ചിലര്‍ സമ്പൂര്‍ണമായ മൗനവ്രതത്തില്‍. ദിവസങ്ങളോളം അന്നവും ജലവുമില്ലാതെ ധ്യാനമഗ്നരായി ഇരിക്കുന്നവരുമുണ്ടായിരുന്നു. സന്ധ്യാനേരത്ത് ഗംഗയുടെ തീരത്ത് മേനോന്‍ രണ്ടുമണിക്കൂറോളം ധ്യാനനിഷ്ഠനായി ഇരുന്നു. ലോകത്തിനു നല്‍കാനാവുന്ന ഏതൊരു സുഖത്തേക്കാളും നിറവാര്‍ന്ന ആനന്ദാനുഭൂതിയാണ് അപ്പോള്‍ അദ്ദേഹം അനുഭവിച്ചത്.

ഗംഗോത്രിയില്‍നിന്നും 115 കിലോമീറ്റര്‍ മലകയറി മേനോനും സംഘവും കേദാര്‍നാഥില്‍ എത്തി. ഇടയില്‍ കണ്ട ഭൂപ്രകൃതിയുടെ സൗന്ദര്യം അവര്‍ണനീയമായിരുന്നു. വഴിയില്‍ ചിലയിടത്ത് ചതുപ്പുനിലങ്ങള്‍. വേറെ ചില സ്ഥലങ്ങളില്‍ ഹിമപാളികളും കുത്തനെയുള്ള ഇറക്കങ്ങളും. പലയിടത്തും നദികള്‍ മുറിച്ചുകടക്കേണ്ടിവന്നു. ഈ യാത്രയിലാണ് ബാലകൃഷ്ണന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു സംഭവമുണ്ടായത്. അദ്ദേഹം ഉത്തരകാശിയില്‍ താമസിച്ചിരുന്ന സ്വാമി തപോവനത്തെ കണ്ടു. ഹിമാലയത്തിലെ സന്യാസിമാരുടെ കൂട്ടത്തിലെ മഹാജ്ഞാനി എന്ന പേരിലാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്.

…. തുടരും

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇന്ന് സംസ്ഥാനത്ത് 19 ലക്ഷത്തിലേറെ കുട്ടികൾക്ക് തുള്ളിമരുന്ന് വിതരണം

Varadyam

കവിത: പ്രണാമം

Varadyam

അനുസ്മരണം: ചിരിച്ച കവിയും കരയാത്ത തത്ത്വജ്ഞാനിയും

India

ലോകയാന്‍ 26: ഐഎന്‍എസ് സുദര്‍ശിനി ബാള്‍ട്ടിമോറിലെത്തി

പത്മഭൂഷണ്‍ പുരസ്‌കാരം നേടിയ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിയും എസ്എന്‍ ട്രസ്റ്റ് സെക്രട്ടറിയുമായ വെള്ളാപ്പള്ളി നടേശനെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ബെംഗളൂരുവില്‍ നടന്ന എസ്എന്‍ഡിപി യോഗം നേതൃത്വ ക്യാമ്പില്‍ അനുമോദിക്കുന്നു. യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി, ദേവസ്വം സെക്രട്ടറി അരയണ്ടി സന്തോഷ്, സിനില്‍ മുണ്ടപ്പള്ളി എന്നിവര്‍ സമീപം
Kerala

വികസന രാഷ്‌ട്രീയം കേരളത്തിന്റെ ഭാവി മാറ്റും: രാജീവ് ചന്ദ്രശേഖര്‍

പുതിയ വാര്‍ത്തകള്‍

ദല്‍ഹി ഉള്‍പ്പെടെ ഉത്തരേന്ത്യയില്‍ ശക്തമായ ഭൂചലനം; 6.2 തീവ്രത രേഖപ്പെടുത്തി, പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍

കേരളം ഭീകരാലയം: കേരളത്തിലേക്ക് രോഹിങ്ക്യരും

വിട, തിരക്കഥകളുടെ ഭാഗ്യരാജിന്

മഹാകവി കുമാരനാശാന്‍ പിറന്ന തൊമ്മന്‍വിളാകം തറവാടിരുന്ന ഭൂമി സാംസ്‌കാരിക വകുപ്പ് ഏറ്റെടുത്ത് ഉചിതമായ സ്മാരകം നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ട് കുമാരനാശാന്‍ ജന്മഭൂമി സംരക്ഷണസമിതി പ്രവര്‍ത്തകര്‍ സാംസ്‌കാരികവകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥിന് നിവേദനം നല്‍കുന്നു

കുമാരനാശാന്റെ ജന്മസ്ഥാനത്ത് മീന്‍ചന്ത: സ്ഥലം സര്‍ക്കാര്‍ ഏറ്റെടുക്കണം: കുമാരനാശാന്‍ ജന്മഭൂമി സംരക്ഷണസമിതി

പുസ്തക പ്രകാശന ചടങ്ങിന് മുമ്പ് അമ്മ പി. ഭവാനിയമ്മയ്ക്ക് ജന്മദിന സമ്മാനമായി പുസ്തകങ്ങള്‍ സമര്‍പ്പിച്ചപ്പോള്‍. മിസോറാം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ സമീപം

വ്യത്യസ്തതയെ മാനിക്കുന്നതാണ് ജനാധിപത്യം: ശ്രീധരന്‍പിള്ള, പൂര്‍വവിദ്യാലയത്തിന് രണ്ടു ലക്ഷം രൂപയുടെ പുസ്തകങ്ങള്‍ നല്‍കി

എഫ്‌സിആര്‍എ ചട്ട ഭേദഗതി: സുതാര്യതക്കുള്ള നീക്കങ്ങള്‍ സ്വാഗതം ചെയ്യുമെന്ന് കെസിബിസി

മതപരിവർത്തനം നടത്തി ഇസ്ലാം മതം സ്വീകരിക്കുന്നവർക്ക് പിന്നാക്ക വിഭാഗ സംവരണം ഇല്ല, സ്റ്റാലിൻ സർക്കാരിന്റെ പ്രീണന ഉത്തരവ് റദ്ദാക്കി മദ്രാസ് ഹൈക്കോടതി

മികച്ച മാധ്യമപ്രവര്‍ത്തകന് പ്രൊഫ. കെ.വി. തോമസ് വിദ്യാധനം ട്രസ്റ്റ് ഏര്‍പ്പെടുത്തിയ ടി.വി.ആര്‍. ഷേണായി അവാര്‍ഡ് ദാന ചടങ്ങ് തേവര എസ്എച്ച് കോളജില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യുന്നു

ന്യൂസിന് പകരം മാധ്യമങ്ങള്‍ നല്‍കുന്നത് വ്യൂസ്: ഗവര്‍ണര്‍

കാലിക്കറ്റില്‍ ജ്യോതിഷപഠനം വേണ്ടെന്ന തീരുമാനം തിരുത്തണമെന്ന് സിന്‍ഡിക്കേറ്റ് അംഗം അനുരാജ്

വിദേശയാത്രാ യോഗവും കുടുംബത്തിൽ മംഗള കർമ്മങ്ങളും : സമ്പൂർണ്ണ രാശിഫലം (28 ജൂൺ 2026) – AI ജ്യോതിഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.