Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ദേശീയ സീനിയര്‍ അത്‌ലറ്റിക് മീറ്റ്;പൊന്നില്‍ക്കുളിച്ച നാള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 11, 2015, 10:49 pm IST
inSports

ചെന്നൈ: 55-ാമത് ദേശീയ സീനിയര്‍ അന്തര്‍ സംസ്ഥാന അത്‌ലറ്റിക് മീറ്റിന്റെ രണ്ടാം ദിനം കേരളം പൊന്നില്‍ക്കുളിച്ചു. നാല് സ്വര്‍ണ്ണമാണ് ഇന്നലെ കേരള താരങ്ങള്‍ വാരിക്കൂട്ടിയത്. ഒപ്പം ഒരു വെള്ളിയും മൂന്ന് വെങ്കലവും സ്വന്തമാക്കി. ടിന്റു ലൂക്ക, രഞ്ജിത് മഹേശ്വരി, ജിതിന്‍ പോള്‍, ജിന്‍സണ്‍ ജോണ്‍സണ്‍ എന്നിവര്‍ സ്വര്‍ണ്ണജേതാക്കള്‍. വെള്ളിമെഡല്‍ സയന പി.ഒ.യും വെങ്കലം ഫെമി ജോര്‍ജിനും സജീഷ് ജോസഫിനും വി.വി. റനീഷിനും. മീറ്റിന്റെ രണ്ടാം ദിവസവും പുതിയ റെക്കോര്‍ഡുകളൊന്നും പിറന്നില്ല.

ഇന്നലത്തെ തകര്‍പ്പന്‍ പ്രകടനത്തോടെ നിലവിലെ ചാമ്പ്യന്മാരായ കേരളം പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തി. കേരളത്തിന് 80.5 പോയിന്റ് സ്വന്തമായപ്പോള്‍ രണ്ടാം സ്ഥാനത്തുള്ള ആതിഥേയരായ തമിഴ്‌നാടിന് 56.5 പോയിന്റാണുള്ളത്. 47 പോയിന്റുമായി ഹരിയാനയാണ് മൂന്നാം സ്ഥാനത്ത്.

വനിതകളുടെ 800 മീറ്ററില്‍ പി.ടി. ഉഷയുടെ അരുമശിഷ്യ ടിന്റു ലൂക്കയ്‌ക്ക് എതിരാൡകളുണ്ടായില്ല. അനായാസമായാണ് ഇക്കഴിഞ്ഞ ഏഷ്യന്‍ അത്‌ലറ്റിക് മീറ്റിലെ സ്വര്‍ണ്ണജേത്രികൂടിയായ ടിന്റു പൊന്നണിഞ്ഞത്. എതിരാളികളെ  ഏറെയകലെയാക്കി 2 മിനിറ്റ് 03.23 സെക്കന്റിലാണ് ടിന്റു ഫിനിഷ് ലൈന്‍ കടന്നത്. ഹരിയാനയുടെ സുഷമാദേവി വെള്ളിയും തമിഴ്‌നാടിന്റെ ഗോമതി വെങ്കലവും നേടി. മറ്റൊരു മലയാളി താരം അബിത മേരി മാനുവല്‍ അഞ്ചാമതേക്കു പിന്തള്ളപ്പെട്ടു.

പുരുഷന്മാരുടെ ട്രിപ്പിള്‍ ജമ്പില്‍ ദേശീയ ചാമ്പ്യന്‍ രഞ്ജിത്ത് മഹേശ്വരി 16.39 മീറ്റര്‍ ചാടി പൊന്നണിഞ്ഞു. പഞ്ചാബിന്റെ അര്‍പീന്ദര്‍ സിംഗ് 16.30 മീറ്റര്‍ ചാടി വെള്ളിയും തമിഴ്‌നാടിന്റെ മുഹമ്മദ് സുബൈര്‍ 15.65 മീറ്റര്‍ ചാടി വെങ്കലവും നേടി. പുരുഷന്മാരുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ മൂന്ന് മെഡലുകളും മലയാളികള്‍ക്കാണ്. 50.55 സെക്കന്റില്‍ ജിതിന്‍ പോള്‍ കേരളത്തിന് വേണ്ടി സ്വര്‍ണ്ണമണിഞ്ഞപ്പോള്‍ അസമിന് വേണ്ടി ഇറങ്ങിയ ബാസ്റ്റിന്‍ ജോസഫ് 52.35 സെക്കന്റില്‍ വെള്ളിയും മണിപ്പൂരിന് വേണ്ടി ട്രാക്കിലെത്തിയ വികാസ് ചന്ദ്രന്‍ (52.39 സെ) വെങ്കലവും കരസ്ഥമാക്കി. പുരുഷന്മാരുടെ 800 മീറ്ററില്‍ സ്വര്‍ണ്ണവും വെങ്കലവും കേരളത്തിന് സ്വന്തം. 1 മിനിറ്റ് 51.02 സെക്കന്റില്‍ ജിന്‍സണ്‍ ജോണ്‍സണ്‍ ഒന്നാമനായപ്പോള്‍ 1 മിനിറ്റ് 52.43 സെക്കന്റില്‍ സജീഷ് ജോസഫ് വെങ്കലം നേടി. ഉത്തര്‍പ്രദേശിന്റെ അജയ്‌കുമാര്‍ സരോജ് വെള്ളി നേടി.

വനിതകളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ സയന പി.ഒ. അപ്രതീക്ഷിത മെഡലാണ് കേരളത്തിന് നേടിക്കൊടുത്തത്. തന്റെ ആദ്യ നാഷണല്‍ മീറ്റിനിറങ്ങിയ സയന ഒരു മിനിറ്റ് 02.88 സെക്കന്റില്‍ ഫിനിഷ് ചെയ്ത് വെള്ളിമെഡല്‍ നേടി. ഹരിയാനയുടെ സന്തോഷ്‌കുമാരി 1 മിനിറ്റ് 01.06 സെക്കന്റില്‍ സ്വര്‍ണ്ണം ഉറപ്പിച്ചു. തമിഴ്‌നാടിന്റെ ലോകനായകി 1 മിനിറ്റ് 03.15 സെക്കന്റില്‍ വെങ്കലം നെഞ്ചോടുചേര്‍ത്തു.

വനിതകളുടെ 20 കി.മീ. നടത്തത്തിലാണ് കേരളം ഇന്നലെ തികച്ചും അപ്രതീക്ഷിതമായി വെങ്കലം നേടിയത്. ഫെമി ജോര്‍ജ് 2 മണിക്കൂര്‍ 06 മിനിറ്റ് 38.40 സെക്കന്റില്‍ ഫിനിഷ് ചെയ്താണ് വെങ്കലം സ്വന്തമാക്കിയത്. യുപിയുടെ റാണി യാദവ് സ്വര്‍ണ്ണവും പ്രിയങ്ക വെള്ളിയും കരസ്ഥമാക്കി. മേരി മാര്‍ഗരറ്റ്, അല്‍ഫോണ്‍സ പി.എസ്. എന്നിവര്‍ ഈയിനത്തില്‍ നാലും അഞ്ചും സ്ഥാനങ്ങള്‍ സ്വന്തമാക്കി.

പുരുഷന്മാരുടെ ഡക്കാത്ത്‌ലണില്‍ 6336 പോയിന്റ് നേടിയാണ് റനീഷ് വി.വി. വെങ്കലം നേടിയത്. ഗുജറാത്തിന്റെ അമോലക് സിങ് 6370 പോയിന്റ് നേടി സ്വര്‍ണ്ണവും തമിഴ്‌നാടിന്റെ തങ്കരശ് (6349 പോയിന്റ്). വെള്ളിയും നേടി. പുരുഷന്മാരുടെ ജാവലിന്‍ ത്രോയില്‍ ഹരിയാനയുടെ നീരജ് ചോപ്ര സ്വര്‍ണ്ണവും (77.33 മീറ്റര്‍), യുപിയുടെ കൃഷ്ണാനന്ദ് ത്രിപാഠി (71.09 മീ.) വെള്ളിയും രാജസ്ഥാന്റെ അജയ്‌കുമാര്‍ (70.43മീ) വെങ്കലവും നേടി.

പുരുഷ-വനിതാ 200 മീറ്ററില്‍ ഹരിയാനയുടെ ധരംബീര്‍ സിങും ഒറീസയുടെ ശ്രബാനി നന്ദയും സ്വര്‍ണ്ണമണിഞ്ഞു. 21.34 സെക്കന്റിലാണ് ധരംബീര്‍ ഫിനിഷ് ലൈന്‍ കടന്നത്. 21.55 സെക്കന്റില്‍ ദല്‍ഹിയുടെ വികാസ് ഗുലിയ വെള്ളിയും 21.94 സെക്കന്റില്‍ യുപിയുടെ രാഹുല്‍ കുമാര്‍ വെങ്കലവും നേടി. വനിതകളില്‍ 23.92 സെക്കന്റില്‍ പറന്നെത്തിയാണ് ശ്രബാനി നന്ദ സ്വര്‍ണ്ണമണിഞ്ഞത്. പശ്ചിമ ബംഗാളിന്റെ ഹിമശ്രീ റോയി (24.93 സെ) വെള്ളിയും യുപിയുടെ പ്രിയങ്ക പന്‍വാര്‍ (25.01 സെ) വെങ്കലവും നേടി.മീറ്റിന്റെ മൂന്നാം ദിനമായ ഇന്ന് 10 ഫൈനലുകള്‍ നടക്കും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

Entertainment

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

Kerala

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

Entertainment

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)
India

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

പുതിയ വാര്‍ത്തകള്‍

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മ കൊലക്കേസ്: 6 പേരെ വെറുതെ വിട്ടതിനെതിരെ ദല്‍ഹി പോലീസ് അപ്പീല്‍ നല്‍കും

വിരമിക്കല്‍ സൂചന നല്‍കി അര്‍ജന്റീന ഇതിഹാസ താരം ലിയോണല്‍ മെസി, പിതാവിനെ സ്മരിച്ച് വൈകാരിക കുറിപ്പ്

‘അള്ളാഹുവിന് സ്തുതി’ : ഇറാനുമായുള്ള സംഘർഷം രൂക്ഷമാകുമ്പോൾ ഹോർമുസിന്റെ പൂർണ നിയന്ത്രണം അമേരിക്കയ്‌ക്കാണെന്ന് ട്രംപ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.