കെയ്‌റോ:ഈജിപ്തിലെ ഇറ്റാലിയന്‍ കോണ്‍സുലേറ്റിലുണ്ടായ ബോംബുസ്‌ഫോടനത്തില്‍ ഒരാള്‍ മരിച്ചു. അഞ്ചുപേര്‍ക്ക് പരിക്ക്. ഇതില്‍ രണ്ടുപേര്‍ പോലീസുകാരും മറ്റുള്ളവര്‍ വഴിയാത്രക്കാരുമാണ്.
ഇന്നലെ പുലര്‍ച്ചെയാണ് കെയ്‌റോയിലെ ഇറ്റാലിയന്‍ കോണ്‍സുലേറ്റിനുനേരെ ആക്രമണമുണ്ടായത്. സ്‌ഫോടനത്തില്‍ കോണ്‍സുലേറ്റിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു.കാര്‍ബോംബ് സ്‌ഫോടനമാണെന്ന് സുരക്ഷാഉദ്യോഗസ്ഥര്‍ അറിയിച്ചതായി ഈജിപ്ഷ്യന്‍ വാര്‍ത്താ ഏജന്‍സിയായ മെന റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്്. അതേസമയം, സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. റംസാന്‍ മാസമായതിനാല്‍ നഗരത്തില്‍ പൊതുവേ ജനത്തിരക്കേറിയ സമയത്താണ് സ്‌ഫോടനമുണ്ടായത്.
സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടത് ഈജിപ്ഷ്യന്‍ പൗരനാണെന്നും ഇറ്റാലിയന്‍ കോണ്‍സുലേറ്റിലെ ജീവനക്കാര്‍ സുരക്ഷിതരാണെന്നും ഇറ്റാലിയന്‍ വിദേശകാര്യമന്ത്രി പൗലോ ജെന്റിലോനി ട്വിറ്ററിലൂടെ സ്ഥിരീകരിച്ചു. ഈജിപ്തിന്റെ തലസ്ഥാന നഗരമായ കെയ്‌റോയില്‍ ഇത് മൂന്നാംതവണയാണ് ബോംബുസ്‌ഫോടനുണ്ടാകുന്നത്.ഭീകരസംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റിന്റെ നേതൃത്വത്തില്‍ നടന്ന ഈ ആക്രമണങ്ങളില്‍ 17 സൈനികരും 100 സാധാരണക്കാരും കൊല്ലപ്പെട്ടിട്ടുണ്ട്.
















