കാര്‍ഡിഫ്: ആഷസ് പരമ്പരയിലെ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ഓസ്‌ട്രേലിയക്കുമേല്‍ ഇംഗ്ലണ്ടിന് മുന്‍തൂക്കം. ഓസീസനെ 308ന് പുറത്താക്കിയ ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്‌സില്‍ ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ 3ന് 149 എന്ന നിലയില്‍. ഇയാന്‍ ബെല്ലും (53) ജോ റൂട്ടും (31) ക്രീസിലുണ്ട്. ആദം ലെയ്‌ത്തും (37) നായകന്‍ അലിസ്റ്റര്‍ കുക്കും (12) ഗ്യാരി ബാലന്‍സും (0) മടങ്ങി. മൂന്നാം ദിനത്തിന്റെ മൂന്നു സെഷനുകള്‍ കഴിയുമ്പോള്‍ ആതിഥേയര്‍ക്ക് 271 റണ്‍സിന്റെ ഓവറോള്‍ ലീഡുണ്ട്.
നേരത്തെ, മൂന്നുപേരെ മടക്കിയ ജെയിംസ് ആന്‍ഡേഴ്‌സനും രണ്ടു വിക്കറ്റുകള്‍ വീതം പിഴുത സ്റ്റ്യുവര്‍ട്ട് ബ്രോഡും മാര്‍ക്ക് വുഡും മൊയീന്‍ അലിയും ചേര്‍ന്നാണ് കങ്കാരുക്കളെ ഒതുക്കിയത്. ക്രിസ് റോജേഴ്‌സ് (95) സന്ദര്‍ശകരുടെ ടോപ് സ്‌കോറര്‍. ക്യാപ്ടന്‍ മൈക്കല്‍ ക്ലാര്‍ക്ക് (38), ആദം വോഗസ് (31), ഷെയ്ന്‍ വാട്‌സന്‍ (31) തുടങ്ങിയവരെല്ലാം പരാജയപ്പെട്ടു.
















